ഒരു കൊച്ചൂ മിടുക്കിയുടെ വലിയ കാര്യങ്ങൾ

on Tuesday, May 17, 2011

ശ്രീലക്ഷ്മി സുരേഷ്..

അസോസിയേഷൻ ഓഫ് അമേരിക്കൻ വെബ്മാസ്റ്റേഴ്സ് എന്ന സംഘടനയിലെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ,18 വയസ്സിനു താഴെ പ്രായമുള്ള ഏക അംഗം, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ CEO, അങ്ങിനെ വിവര സാങ്കേതിക രംഗത്ത് ലോകമറിയുന്ന ഈ കൊച്ചു മിടുക്കിയെ മലയാളികൾക്ക് അത്ര പരിചിതയായിരിക്കില്ല.

കോഴിക്കോട് ബാറിലെ അഭിഭാഷകനായ സുരേഷ് മേനോന്റെയും അധ്യാപികയായ വിജു സുരേഷിന്റെയും മകൾ ശ്രീലക്ഷ്മി 4 വയസ്സുമുതലേ കമ്പ്യൂട്ടറുമായി ചങ്ങാത്തം ആരംഭിച്ചു. മൈക്രോസോഫ്റ്റ് പെയിന്റിങ്ങിൽ കുഞ്ഞു വിരലുകളിലെ താല്പര്യവും പ്രതിഭയും തിരിച്ചറിഞ്ഞ മാതാപിതാക്കൾ കൂടുതൽ പഠനത്തിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുത്തു. രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി വെബ്സൈറ്റ് നിർമ്മിക്കാൻ പഠിച്ചു.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തന്റെ കലാലയമായ കോഴിക്കോട് പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മിച്ച് ഇന്റെർനെറ്റിന്റെ വിശാലമായ ലോകത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി നേടിയ ബഹുമതി തന്നെ ആ കുരുന്നു പ്രതിഭയുടെ കഴിവിനുള്ള അംഗീകാരത്തിനു ഉദാഹരണമായി പറയാം..

  • Global Internet Directories Gold Award (USA)
  • American Association of Webmasters Merit Award
  • American Association of Webmasters Membership
  • Art Space's World Web Award of Excellence 2006-07 (USA)
  • Webmasters Ink Web Award (USA)
  • Golden Web Award (USA)
  • AIHC Platinum Award (USA)
  • WM8C Stamp of Excellence Award (USA)
  • Majon Web Select Seal of Excellence Award (USA)
  • Sixty Plus Education Award of Excellence (Canada)
  • Penmarric Bronze Award (Canada)
  • Feeblemind's Award of Excellence (UK)
  • La Luna Niche Best of the Web Award (UK)
  • Poetic Soul Award (Brazil)
  • Planeta Foto Silver Award (Brazil)
  • 37th Texa's Web Award (USA)
  • Moms Global Award for inspirational Website 2006-07 (UK)
  • The Webuilders TS Gold Award (UK)
  • Stormkeeper Award of Excellence (UK)
  • Alloha Award for Excellent Website (Hawaii)
  • Thomas Sims Greves Award of Excellence (UK)
  • ProFish-N-Sea Charters World Class Website Award (Brazil)
  • Swadeshi Science Movement Excellence Award 2007 (India)
  • Thapasya Excellence Award 2007 (India)
  • Lions Clubs Big Achiever Award 2007 (India)
  • VARNAM 2007 Puraskaaram (India)
  • Lions Clubs Big Achiever Award 2008 (India)
  • National Child Award for Exceptional Achievement 2008

ഖത്തറിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ ശ്രീലക്ഷ്മിയുമായി സംസാരിച്ചതിൽ നിന്നും.

Ø നാലാം ക്ലാസ്സിൽ തുടങ്ങിയ നേട്ടങ്ങൾ ഓട്ടേറെ അവാർഡുകളും ഏറ്റവും ചെറിയ, അല്ല വളരെ വലിയ ചീഫ് ഏക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയും. എങ്ങിനെയാണ് ഇങ്ങനെയൊരു കഴിവ് തിരിച്ചറിഞ്ഞത് ?

എന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിക്കും ചെയ്യാൻ കഴിയുന്നതൊക്കെയേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ മറ്റു കുട്ടികൾ ചാറ്റിങ്ങിലും മറ്റും കൂടുതൽ സമയം ചെലവഴിക്കുമ്പോൾ എന്റെ താല്പര്യം വെബ്ഡിസൈനിങ്ങിൽ ആയിരുന്നു എന്നുമാത്രം. അതുകൊണ്ടായിരിക്കാം താങ്കൾ പറഞ്ഞ നേട്ടങ്ങൾ കൈവരിക്കാൻ എനിക്കായത്.

Ø അമേരിക്കൻ അസോസ്സിയേഷൻ ഓഫ് വെബ്മാസ്റ്റേഴ്സിൽ അംഗമാണല്ലോ ശ്രീലക്ഷ്മി, എങ്ങിനെയാണ് പ്രശസ്തി കടൽ കടന്നെത്തിയത് ?. ആരൊക്കെയാണ് പ്രോത്സാഹനങ്ങൾ തന്നത് ?

എന്നും ഇന്നും എനിക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങൾ നൽകിവരുന്നത് എന്റെ മാതാപിതാക്കൾ തന്നെ, ഒപ്പം എന്റെ അധ്യാപകർ, സുഹൃത്തുക്കള്‍. എന്റെ ആദ്യ വെബ്സൈറ്റ് വന്നതിനു ശേഷം പലരും വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിരവധി പത്രങ്ങളിലും ടീവി ചാനലുകളിലും എന്നെപറ്റി വാർത്ത വന്നു. ആ സമയത്താണ് അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ് മാസ്റ്റേഴ്സുമായി ബന്ധപ്പെടുന്നത് അച്ഛന്റെ ഒരു സുഹൃത്താണ് എന്റെ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയത്.

Ø ബധിരർക്കു വേണ്ടിയുള്ള കോഴിക്കോട് ഡഫ്. ഓർഗ് ഡിസൈൻ ചെയ്തതിന്റെ പിന്നിലുള്ള പ്രചോദനം എന്തായിരുന്നു ?

അവർ എന്നെ വന്നു കണ്ട് അവർക്കൊരു സൈറ്റ് ഉണ്ടാക്കാൻ എത്ര ചെലവ് വരുമെന്ന് അന്വഷിച്ചു സമൂഹത്തിന്റെ കാരുണ്യം അർഹിക്കുന്നവരായത് കൊണ്ട് ആ ജോലി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.




Ø ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനർ എന്ന പദവി ഗിന്നസ് ബുക്കിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന ഈ വേളയിൽ ഉത്തരവാദിത്തങ്ങൾ ഏറുകയല്ലെ എന്താണ് ഭാവിയിലെ പ്ലാൻ ?

ഏറ്റവും മികച്ച വെബ്ഡിസൈനറാകണം ഇപ്പോൾ ലഭിക്കുന്ന പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും എന്റെ പ്രായം പരിഗണിച്ചാണെന്നറിയാം. ഇനിയും കൂടുതൽ പഠിച്ച് മികവ് തെളിയിക്കാൻ കഴിയണം എന്നാണ് ആഗ്രഹം.

Ø ഇൻഫോ ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡർ പദവിയിലേക്കുള്ള ക്ഷണത്തെ എങ്ങിനെ കാണുന്നു ?

ഒരു വലിയ അംഗീകാരം തന്നെ. അതായിരുന്നു എനിക്ക് പുറമേ നിന്ന് ലഭിക്കുന്ന ആദ്യത്തെ പ്രോത്സാഹനം.


Ø പ്രശസ്ത ഡിസൈനറായ സൈനുൽ ആബ്ദീനുമായി പാർട്ട്ണർഷിപ്പ് എങ്ങിനെ കാണുന്നു ? അദ്ദേഹത്തെപ്പോലെയുള്ള മാസ്റ്ററുമായുള്ള അനുഭവം ?

എല്ലാം കുട്ടിക്കളിയായി കണ്ടിരുന്ന എനിക്ക് പ്രഫഷണലിസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നത് സൈനുക്ക് ആയിരുന്നു. സ്വന്തമായി ഒരു വെബ് ഡിസൈൻ ചെയ്യാനുള്ള ധൈര്യം കിട്ടിയതും അവിടുന്നു തന്നെയായിരുന്നു.



Ø
കമ്പ്യൂട്ടർ അല്ലാതെ മറ്റെന്തൊക്കെയാണ് പരിപാടികൾ ?

കമ്പ്യൂട്ടർ അല്ലാതെ കൂട്ടുകാരോടൊപ്പം കളിക്കും കാർട്ടൂൺ കാണും അങ്ങിനെയൊക്കെ തന്നെ.

Ø കഴിവ് തെളിയിച്ച മറ്റു മേഖലകൾ ?

കാര്യമായി പറയാൻ മാത്രം ഒന്നുമില്ല. കുറച്ചെഴുതും അത്രമാത്രം.

Ø പഠനത്തിൽ എങ്ങിനെയാണ് ?

മോശമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നത് ഭാഗ്യം..!

Ø ഇനി കുടുമ്പത്തെക്കുറിച്ച് അല്പം പറയൂ..

അച്ഛൻ അഡ്വ. സുരേഷ് മേനോൻ, കോഴിക്കോട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. അമ്മ വിജു സുരേഷ് കോഴിക്കോട് ഗണപത് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കണക്ക് ടീച്ചറാണ്.

Ø കുടുമ്പത്തിലെ മറ്റുള്ളവരുടേയും നാട്ടുകാരുടേയും സപ്പോർട്ട് ?

എല്ലാവരും പരമാവധി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Ø തിരക്കുള്ള ഒരു വെബ് ഡിസൈനറായി മാറിക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷ്മി. ഈ തിരക്കിനിടയിൽ പഠനം എങ്ങിനെ കൊണ്ടു പോകുന്നു.?

ഓരോ ദിവസവും പഠിക്കാനുള്ളത് പഠിച്ച് തീർത്തതിനു ശേഷമേ ഞാൻ കമ്പ്യൂട്ടറിനു മുന്നിൽ എത്തുകയുള്ളൂ. സാധാരണ ഒന്നോ രണ്ടോ മണിക്കൂർ. അവധി ദിവസങ്ങളിലാണ് ഞാൻ കമ്പ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ചിലവാക്കുന്നത് പിന്നെ ഇപ്പോൾ സ്റ്റാഫും ഉണ്ട്.

Ø ഡിസൈനിങ്ങ് കോഴ്സുകൾ ഒന്നും കൂടുതൽ പഠിക്കാതെയാണല്ലോ ഈ രംഗത്തേക്ക് വന്നത് , ഭാവിയിൽ ആരാകണമെന്നാണ് മോഹം ?. ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹമുണ്ടോ?

തീർച്ചയായും അക്കാര്യം ഞാൻ പറഞ്ഞു കഴിഞ്ഞുവല്ലോ

Ø ഇപ്പോൾ വെക്കേഷൻ സമയമല്ലേ, എന്തൊക്കെയാണ് പരിപാടികൾ?

ഈ വെക്കേഷനിൽ നാലഞ്ച് സൈറ്റുകൾ ചെയ്തു തീർക്കാനുണ്ട്. പിന്നെ www.stateofkerala.in കുറച്ച്കൂടി മെച്ചപ്പെടുത്തണം

Ø എഴുത്തും വായനയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരിക്കൽ ഒരു സോഷ്യൽ നെറ്റ്വർക്ക് സൈറ്റിൽ പറഞ്ഞ ഒരു ചെറുകുറിപ്പോടു കൂടി അഭിമുഖം അവസാനിപ്പിച്ചു..

കഥകൾ വായിക്കുമ്പോൾ
കവിതകൾ വായിക്കുമ്പോൾ
ഞാനറിയാതെ മോഹിച്ചുപോകുന്നു
കഴിയില്ലെന്നറിഞ്ഞിട്ടും
അറിഞ്ഞഭാവം നടിക്കാതെ
മനസ്സ് മോഹിക്കുന്നു....
ഒരു കഥ എഴുതാന്‍ കഴിഞ്ഞെങ്കിൽ
ഒരു വരി കവിത എഴുതാന്‍
എനിക്കും കഴിഞ്ഞെങ്കിൽ ......





16 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ഒരു കൊച്ചൂ മിടുക്കിയുടെ വലിയ കാര്യങ്ങൾ...

വാഴക്കോടന്‍ ‍// vazhakodan said...

ശ്രീലക്ഷ്മിക്ക് അഭിവാദ്യങ്ങള്‍!
ഇത് നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ശ്രീലക്ഷ്മിയാണല്ലോ അല്ലേ? മിടുക്കി!

ഏ.ആര്‍. നജീം said...

അതേ മജീദ്ഭായ് ആ ശ്രീകുട്ടി തന്നെ :)

അലി said...

ശ്രീലക്ഷ്‍മിക്ക് കിട്ടിയ അംഗീകാരങ്ങൾ, കമ്പ്യൂട്ടർ എന്നാൽ ഗെയിം മാത്രമാണെന്ന് കരുതുന്ന നമ്മുടെ കുട്ടികളും തിരിച്ചറിയേണ്ടതുണ്ട്. ശ്രീലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ഒപ്പം പരിചയപ്പെടുത്തിയ നജീമിനും.

suku said...

ശ്രീ കുട്ടി നമ്മുടെ നാട്ടുകാരികൂടിയാണ് ..അതില്‍ എനിക്കും ഏറെ അഭിമാനം തോന്നുന്നു ...

Anonymous said...

സഹോദരൻ അലി പറഞ്ഞത് പോലെ നമ്മുടെ മക്കൾ കമ്പ്യൂട്ടർ കിട്ടിയാൽ നേരെ ഗെയിമിലേക്കാ ഇതു കണ്ടു കൊണ്ട് വരുന്ന മാതാപിതാക്കൾ പിന്നെ അതിനോടടുപ്പിക്കില്ല പഠനം മോശമാകും എന്നും പറഞ്ഞ അവിടെ തീരും പഠനം .. ശ്രീ ലക്ഷ്മിയെ കണ്ടു പഠിക്കട്ടെ കുട്ടികൾ മാത്രമല്ല ഞാനടക്കം .. എല്ലാവരും .. ഈ കൊച്ചുമിടുക്കിക്ക് എന്റെ അഭിനന്ദനങ്ങൾ..

$.....jAfAr.....$ said...

ശ്രീലക്ഷ്മിക്ക് അഭിവാദ്യങ്ങള്‍!!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ മിടുക്കി മാതൃകയാവട്ടെ!

ഷബീര്‍ - തിരിച്ചിലാന്‍ said...

ഡിഗ്രി കഴിഞ്ഞ് വെബ് ഡിസൈനിംഗ് പഠിയ്ക്കാന്‍ പോകുന്ന സമയം നാലാം ക്ലാസ്സുകാരി ഒരു വെബ്സൈറ്റ് ഡിസൈന്‍ ചെയ്ത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍ അതിശയിച്ചുപോയിട്ടുണ്ട്. ആ കുട്ടി ഒരു ജീനിയസ് ആണെന്നതില്‍ ഒരു സംശയവും ഇല്ല. കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു.

Sidheek Thozhiyoor said...

കുട്ടികള്‍ അവരവരുടെ കഴിവുകള്‍ സ്വയം കണ്ടെത്തി വളരാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ കൂടി ഒരുക്കിക്കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ജയരാജ്‌മുരുക്കുംപുഴ said...

sreekuttikku abhinandanangal.................

Nena Sidheek said...

ലക്ഷിമിയെപ്പോലെയുള്ള പ്രതിഭകള്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ.

kharaaksharangal.com said...

വളരെ നല്ല പോസ്റ്റ്‌. ഈ വാര്‍ത്ത‍ ഞാന്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു.

kharaaksharangal.com said...

വളരെ നല്ല പോസ്റ്റ്‌. ഈ വാര്‍ത്ത‍ ഞാന്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു.

Anonymous said...

Contingent on the component of your sizegenetics you just prefer to build worked on, there are certainly different instances of sizegeneticss you choose to get. Patients with muscular problems and athletes who face strenuous physical activities daily can take advantage of the benefits connected with a deep tissue sizegenetics. Chinese, Thai, Swedish, Balinese and Shiatsu are now the other different sizegeneticss which you simply can opt for. But what about another type of sizegenetics which could be performed by gay sizegenetics therapists? Most straight men would balk at the thought of receiving a sizegenetics from another man while some women might feel uncomfortable with all the prospect.
http://sizegenetics-reviewx.tumblr.com/

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കൊച്ചൂ മിടുക്കി