അവള്‍ (മിനിക്കഥ )

on Tuesday, February 2, 2010

അവളുടെ കുറിപ്പുകള്‍ ഞാന്‍ വീണ്ടും വായിച്ചു. ഒന്ന് കാണാന്‍, വീണ്ടും ഒന്നോര്‍‍ക്കാന്‍, തന്റെ മനസ്സില്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ലെങ്കിലും അവളെക്കുറിച്ചുള്ള പഴയ ഓര്‍മ്മകളിലേക്ക് മനസ്സാ ഒരു തിരിച്ചു പോക്കിനു കൊതിച്ചിട്ടല്ലെങ്കിലും, വെറുതേ..

തനിക്കായ് പലപ്പോഴും പല വാക്കുകളില്‍ അവള്‍ ആവര്‍ത്തിച്ചെഴുതിയ, ഒരേ അര്‍ത്ഥത്തിലെത്തിച്ചേരുന്ന ആ വരികള്‍ മനസ്സില്‍ വല്ലാതെ സ്‌പര്‍ശിക്കുന്നതായി ഇന്നും ഞാനറിയുന്നു.

“ഒരിക്കല്‍ നീ പറഞ്ഞൂ, പ്രണയം സത്യമാണെന്ന്.
മറ്റൊരിക്കല്‍ വിരഹം മരണമാണെന്നും!“

അറിയാതെ എന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ രണ്ടുതുള്ളിക്കണ്ണുനീരിന്റെ, ഒരുതരം വീര്‍‌പ്പുമുട്ടലിന്റെ അര്‍ത്ഥം തേടുകയായിരുന്നു ഞാനപ്പോഴും

“കിനാവുകളില്‍ അര്‍ത്ഥമില്ലാതെ അലഞ്ഞ അവളുടെ ജീവിതത്തില്‍
അര്‍ത്ഥം നേടാന്‍ “ ഞാനും ശ്രമിച്ചിരുന്നില്ലേ?

വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ,ഒന്നു ചിരിക്കാന്‍ കഴിയുമോയെന്ന് ഞാന്‍
ഇപ്പോഴും മോഹിക്കുന്നൂ.

അവള്‍ എന്റെ ആരായിരുന്നുവെന്ന്‍ ഇന്നുമെനിക്കറിയില്ലെങ്കിലും.....

59 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ,ഒന്നു ചിരിക്കാന്‍ കഴിയുമോയെന്ന് ഞാന്‍
ഇപ്പോഴും മോഹിക്കുന്നൂ.

അനില്‍@ബ്ലോഗ് // anil said...

ഉം...
സൂക്ഷിച്ച് നോക്ക് ,നജീം.
എല്ലാ മുഖങ്ങളിലും ആ ഛായ കാണാം.

Anil cheleri kumaran said...

അവളുടെ പേരാണ് സ്നേഹം.

Unknown said...

ഒരു നഷ്ടപ്രണയത്തിന്റെ നൊമ്പരമാകാം അവൾ

mini//മിനി said...

ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മകളിലല്ലെ ജീവിതപ്രയാണം. നന്നായിരിക്കുന്നു.

ramanika said...

nannayittundu!

ശ്രീ said...

അവളെ ഇനിയും കാണാം പലയിടങ്ങളിലും വച്ച്... പക്ഷേ, തിരിച്ചറിയണമെന്നു മാത്രം.

Typist | എഴുത്തുകാരി said...

അന്വേഷിച്ചുകൊണ്ടേയിരിക്കൂ, ചിലപ്പോള്‍ കണ്ടുമുട്ടിയേക്കാം.

OAB/ഒഎബി said...

അന്തമില്ലാകാലത്തെന്തെങ്കിലുമൊക്കെ കുറിച്ചിടും
ഇനിയുമെന്തിനതിനെപ്പറ്റിയാലോചിച്ച് കുഴയണം?

SreeDeviNair.ശ്രീരാഗം said...

നജീം,

ഇനി അവള്‍ ഒരിക്കലും
വരില്ലയെന്നും,
ഒരുവാക്കുപോലും പറയില്ല
യെന്നും വിശ്വസിക്കൂ...

പട്ടേപ്പാടം റാംജി said...

ഇനി ഒരിക്കലും വരില്ലെന്ന് വിശ്വസിച്ചാല്‍ കാത്തിരിക്കാതെ കഴിക്കാം.

siva // ശിവ said...

തിരിച്ചറിയപ്പെടാത്ത (അതൊ അങ്ങനെ ഭാവിച്ചതൊ) ഒരു സ്നേഹത്തിന്റെ കഥ.

Unknown said...

സ്നേഹമേ നിന്റെ പേര്‍...

എറക്കാടൻ / Erakkadan said...

മോഹിച്ചിരുന്നോ..അവൾ അവളുടെ കുട്ടിയുടെ ചോറൂണു സദ്യ ക്ഷണിക്കാൻ വരും

രഘുനാഥന്‍ said...

കാണും കാണാതിരിക്കില്ല.

ശ്രീക്കുട്ടന്‍ said...

കുഴിച്ചുമൂടിയ ഓര്‍മ്മകള്‍ ചികഞ്ഞുനോക്കണോ

മുരളി I Murali Mudra said...

ചിലപ്പോള്‍ ജീവിതത്തില്‍ നിന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോകുന്ന ചിലരുണ്ട്.ഒന്ന് പിന്‍വിളി വിളിക്കാന്‍ പോലും സമ്മതിക്കാതെ..
'അവള്‍' നമുക്ക് ചുറ്റിലുമുണ്ട്.

ശ്രദ്ധേയന്‍ | shradheyan said...

സ്നേഹം തെരയുന്ന മനസ്സുകളിലാവും അവളെപ്പോഴും!

Manoraj said...

എവിടേയെങ്കിലും വച്ച അവളെ ഇനിയും കാണും.. മറക്കാതിരിക്കാനായെങ്കിലും ഒ‍ാർമ്മിച്ച്‌ വക്കുക

Krishnamurthi Balaji said...

'എന്നെങ്ങിലും ഒരിക്കല്‍ അവളെ കണ്ടു മുട്ടുമെന്നുള്ള കടുത്ത വിശ്വാസത്തിനെ കുറിച്ചു ഞാന്‍ ഓര്‍ത്തു പോകുന്നു ! പ്രര്തനകളോട് കൂടി ,

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi......... ashamsakal....

അഭി said...

വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ...........
കാണാതിരിക്കില്ല

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയം സത്യമാണ്.
വിരഹവും സത്യമാണ്!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

“ഒരിക്കല്‍ അവള്‍ നിന്നോട് പറഞ്ഞൂ, പ്രണയം സത്യമാണെന്ന്.
മറ്റൊരിക്കല്‍ വിരഹം മരണമാണെന്നും!“

നീ ഇപ്പോഴും മോഹിക്കുന്നൂ.

എന്നിട്ടും അവള്‍ എന്റെ ആരായിരുന്നുവെന്ന്‍ ഇന്നും നിക്കറിയില്ലെന്നു പറഞ്ഞാല്‍ !.........

Anonymous said...

കാണും അതിനായ് കാത്തിരിക്കാം... ഈ കാത്തിരിപ്പിനും ഒരു മധുര നൊമ്പരമില്ലേ നജീം . നന്നായിരിക്കുന്നു. ബ്ലോഗിൽ എത്താൻ താമസിച്ചു . ആശംസകൾ

ഗീത said...

മധുരമായൊരു കാത്തിരിപ്പ്.
പലപ്പോഴും ഇത്തരം കാത്തിരിപ്പുകള്‍ തന്നെയല്ലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ആ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടാകട്ടേ...

smitha adharsh said...

അടുത്ത ജന്മം നീണ്ടു നിവര്‍ന്നു വിശാലമായി കിടക്കുന്നില്ലേ? നമുക്ക് ശരിപ്പെടുത്താം..

ഒഴാക്കന്‍. said...

najeem ji,,, avalanu sneham!

നീര്‍വിളാകന്‍ said...

ഒന്നു തിരിഞ്ഞു നോക്കൂ... ചിലപ്പോള്‍ തൊട്ടു പുറകില്‍ അവളെ കണ്ടേക്കാം.... ആശംസകള്‍

sPidEy™ said...

എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടാന്‍ കഴിയട്ടെ
ആശംസകള്‍

Mohanam said...

ഹാ പോട്ടന്നേ...
സ്മിതാ ഇനിയും ഒരു ജന്മം വേണോ..?

സിനു said...

അന്വേഷിക്കൂ..കണ്ടെത്തും.
ഇനി അഥവാ കണ്ടത്തിയില്ലേല്‍ നമുക്ക് പോലീസില്‍ പരാതി നല്‍കാം..

ചാണ്ടിച്ചൻ said...

ഒരു പക്ഷെ കുറെ നാളുകള്‍ക്കു ശേഷം, മകന് കല്യാണമാലോചിച്ചു ചെല്ലുമ്പോള്‍, പെണ്ണിന്റെ അമ്മയായി അവളെ കാണാന്‍ പറ്റിയേക്കും!!!

Jishad Cronic said...

കാണും അതിനായ് കാത്തിരിക്കാം...

പാവപ്പെട്ടവൻ said...

വീശിയടിച്ചക്കാറ്റ്പോലാണ് പറഞ്ഞു തീരാത്ത പ്രണയം...
നന്നായിരിക്കുന്നു

Anonymous said...

അന്നു മുഖത്ത് നൊക്കി പറയാൻ ധൈര്യം ഉണ്ടായില്ല അല്ലെ ... എല്ലാർക്കും ഉണ്ടാകും മനസിൽ അങ്ങിനെയൊരു നഷ്ട്ടപ്പെട്ട പ്രണയം .. അല്ലെ അതോര്ര്ത്തിരിക്കാ‍ൻ ഒരു രസമാ ... സുഖമുള്ള നോവ് ... വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ,ഒന്നു ചിരിക്കാന്‍ കഴിയുമോയെന്ന് ഞാന്‍
ഇപ്പോഴും മോഹിക്കുന്നൂ ഞാനും... നല്ല കഥ.. ആശംസകൾ..

കരീക്കാടൻ said...

"അറിയാതെ എന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ രണ്ടുതുള്ളിക്കണ്ണുനീരിന്റെ, ഒരുതരം വീര്‍‌പ്പുമുട്ടലിന്റെ അര്‍ത്ഥം തേടുകയായിരുന്നു ഞാനപ്പോഴും"
ഈ കണ്ണുനീരിന്റെ അർത്ഥമായിരിക്കാം മനസ്സിൽ നിറഞ്ഞ വീർപ്പുമുട്ടൽ.. നിറച്ചാർത്തുകളില്ലാത്ത കണ്ണുനീർ, അതായിരുന്നോ യഥാർത്തത്തിൽ അത്..?

നന്നായിട്ടുണ്ടു നജീം…

അലി said...

പ്രണയത്തിന്റെ ഇലകൾ കൊഴിഞ്ഞുതിരും മുമ്പേ ഒരിക്കൽ കൂടി കാണാൻ കഴിയട്ടെ!

Aziz Mannery said...

....Aval... Karuthumelinja Uliyayum..Chuvannu Thudutha Ormakalayumokke...Blogil Aavarthikkapettukondirukkunnathinu pinnil, Chila ezhutha purangalokke Vayicheduthottee....Itz nice..keep it up...

Unknown said...

ചില ഓര്‍മകള്‍ എങ്കിലും ഉണ്ടെന്നു കരുതുന്നു സുന്ദരം ആയവ , കൂട്ടിന്....
എന്നെങ്കിലും കാണും ...തീര്‍ച്ചയായും

naakila said...

nannai
ashamsakal

Anees Hassan said...

കാത്തിരുപ്പ് ...........

ജോഷി രവി said...

എണ്റ്റെ കവിതകള്‍ വായിച്ച്‌ എന്നെ ആശ്വസിപ്പിച്ച ആളല്ലേ.. അനുഭവിക്കു.. അന്നേ ഞാന്‍ പറഞ്ഞതാ പെണ്ണു ചതിക്കുമെന്ന്...

Jishad Cronic said...
This comment has been removed by the author.
rafeeQ നടുവട്ടം said...

അനര്‍ത്ഥത്തേക്കാള്‍ അര്‍ഥം തന്നെയാണവള്‍, ജീവിതത്തിന്..

lekshmi. lachu said...

അന്വേഷിച്ചുകൊണ്ടേയിരിക്കൂ...

ജിപ്പൂസ് said...

ഇനിയെന്തിനു കാണണം നജീം ഭായ്.
കാണാനിട വരുത്തരുതേ എന്ന് പ്രാര്‍ഥിക്യാ മറ്റു ചിലര്‍...

muji said...

വേര്‍പാടിലൂടെയാണ് അവളുമായി ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം അറിഞ്ഞത് . ഒരിക്കലും അവളുടെ ഇഷ്ടത്തിനോ സ്നേഹത്തിനോ അവളുടെ വാക്കുകള്കോ കാര്യമായ ഒരു വിലയും കൊടുത്തിട്ടുണ്ടാകുകയില്ല . എന്നാല്‍ ഇന്ന് ഇപ്പൊ ആ ഭൂത കാലത്തെ പറ്റി ഓര്‍കുമ്പോള്‍ അവളും അവള്‍ തന്ന സ്നേഹവും അല്ലാതെ വേറൊന്നും ഓര്‍കാനും ഉണ്ടാവില്ല. മറന്നു കള. അതെല്ലാം അന്നത്തെ ഓരോ രസങ്ങള്‍. ഇന്നിന്റെ നേരില്‍ ജീവിക്കുക. നല്ലൊരു കുടംബ ജീവിതം നയിക്കുക. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ സൃഷ്ടാവിനെ അറിഞ്ഞു അതനുസരിച്ച് ജീവിക്കുക

Rajesh Karakodan said...

മനോഹരം എന്നാ വാക്കിനും മുകളിലായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതാണ്‌ ഈ എഴുത്ത്, ഒരു സ്വകാര്യത വായനയില്‍ അനുഭവപ്പെട്ടു ...ഇനിയും എഴുതണം നജീം ...എല്ലാ ഭാവുകങ്ങളും..

Unknown said...

അന്വേഷണം സഫലമാകട്ടെ, ആശംസകള്‍.

Anonymous said...

Najee,
It seems this is not an imagination ,but real; may be you claim it is an imagination for maintaining the secret of keeping her anonymity .Best wishes

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Anonymous said...

To tell the truth, u havent changed a little these years...

Anyway, not bad...Oralppam painkiliyalle ennoru samsayam...

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal....

നാമൂസ് said...

ഒരമ്മകളെ മറവി ജയിക്കാതിരിക്കട്ടെ..!!

kharaaksharangal.com said...

theerchayaayum orikkal kandumuttum.

ശ്രീ said...

ഒരു വര്‍ഷം കഴിഞ്ഞല്ലോ...

ബെഞ്ചാലി said...

:) new post??