തന്റേതല്ലാത്ത കാരണത്താല്‍...

on Tuesday, October 9, 2007

"തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍‌പെടുത്തിയ സുമുഖനായ യുവാവ്. വയസ്സ് 35. സര്‍ക്കാര്‍ ജോലി. അഞ്ചക്ക ശമ്പളം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു. "

പത്രക്കാര്‍ അയച്ചു കൊടുത്ത പേപ്പര്‍ കട്ടിംഗിലെ പരസ്യം ഒരിക്കല്‍ കൂടി വായിച്ച് മടക്കി വച്ച ശേഷം ഒപ്പം വന്ന കത്തുകള്‍ ഓരോന്നായി എടുത്ത് അയാള്‍ സസൂഷ്മം വായിച്ചു.

വളരെ നേരത്തെ ശ്രമത്തിനു ശേഷം എല്ലാം കൊണ്ടും അയാള്‍ക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കത്തു കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിലാസവും ടെലിഫോണ്‍ നമ്പരും ശ്രദ്ധിച്ച അയാള്‍ ഒന്നു ഞെട്ടി ..!

അത് അയാളുടെ പൂര്‍‌വ്വ ഭാര്യയുടേതായിരുന്നു...!!!

28 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അത് അയാളുടെ പൂര്‍‌വ്വ ഭാര്യയുടേതായിരുന്നു...!!!
( കഥയോ എന്തോ.. എന്തോ ഒന്ന്... )

ദിലീപ് വിശ്വനാഥ് said...

അതു കൊള്ളാം. പിന്നെ എന്തു സംഭവിച്ചു എന്ന് ചോദിച്ചാല്‍ പൈങ്കിളി ആവും എന്നുളളതുകൊണ്ട് ആ ആകാംക്ഷ ഞാന്‍ മനസ്സില്‍ത്തന്നെ വെക്കുന്നു.

Typist | എഴുത്തുകാരി said...

അതു നന്നായി. പിന്നെന്തു സംഭവിച്ചു എന്നു കൂടി പറയണേ.

ശ്രീ said...

ഹ ഹ

അതു തന്നെ ആയിരിക്കും ഭേദം... പാവം!

സു | Su said...

:) ശ്രീ പറഞ്ഞതുപോലെ, അതു തന്നെയാവും ഭേദം എന്നുകണ്ട്, അയാള്‍, വേഗം മറുപടി അയച്ചു.

മെലോഡിയസ് said...

ഹ ഹ ..നജീംക്കാ..ഇദെന്താദ്..
ശ്രീ പറഞ്ഞതിന്റെ അടിയില്‍ ഞാനും ഒരൊപ്പ് വെക്കുന്നു..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതു കലക്കി, ഒരു ഡയലോഗ് പറയാന്‍ തോന്നുന്നു “ആ ഫേസ് അല്പം ടേണ്‍ ചെയ്തേ ചമ്മിയ മോന്തേടെ ക്ലോസപ്പ് കാണട്ടെ”

കുഞ്ഞന്‍ said...

മറുപടി അയച്ചാല്‍ പെണ്ണും ഞെട്ടും..!

ശ്രീ പറഞ്ഞതാണ് കറക്ട്..!

ഹരിശ്രീ said...

നജീം ഭായ്

സംഭവം കൊള്ളാം.

ശ്രീ യുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

ചിന്താവിഷ്ടന്‍ said...

ഒരു സിനിമയിലേക്കു ശ്രദധ ക്ഷണിക്കുന്നു..

"പൂച്ചക്കൊരു മൂക്കുത്തി"

സിനിമയുദെ climax .. നെടുമുടി വെണുവും സുകുമാരിയും നടന്നു വരുന്നു..
രണ്ടു പേരും ദാംബത്യ ബന്ധം അവസാനിപിച്ചു പുതിയ ഇണയെ സ്വീകരിക്കാന്‍ തീരുമാനിച്ചു..
രണ്ടുപേരും അവരവരുടെ plans പറഞ്ഞു മുന്നോട്ടു നടക്കുന്നു
അവസാനം conclusion എത്തുന്നതു ശ്രീ പറഞ്ഞതു തന്നെ!!

കുട്ടി‍ച്ചാത്തന്‍ പറഞ്ഞതു അവരുദെ മുഖത്തു കാണാം..

കെ said...

"തന്റേതല്ലാത്ത കാരണത്താല്‍ നാലു കുട്ടികളുളള സുന്ദരിയായ യുവതി" എന്നൊരു വാചകവും ആ കത്തിലുണ്ടായിരുന്നോ നജീമേ!

ഏ.ആര്‍. നജീം said...

വാത്മീകി : അതെ, അതാണ് അവിടെ വച്ചു നിര്‍ത്തിയത് ...നന്ദി...:)
എഴുത്തുകാരി : അതു പിന്നെ പയാംന്നേ... ഇനിയും പോസ്റ്റ് ഇടാന്‍ എന്തെങ്കിലും ഒക്കെ സബ്ജക്ട് വേണ്ടേ.. നന്ദി ...
ശ്രീ : അതാണ് കാര്യം. നമ്മുടെ നാട്ടിലെ പല ബന്ധങ്ങളും ഉപേക്ഷിക്കപ്പെടുന്നതിന്റേയും കാരണം. രണ്ട് പേരും ആലോചിച്ചാല്‍ ഒന്നും കാണില്ലായിരിക്കും. അതേപോലെ എപ്പോഴും ഭാര്യയെ കുറ്റവും പറഞ്ഞു നടക്കുന്ന പലര്‍ക്കും അറിയില്ല. ആ ഭാര്യയുടെ വില. അതാണ് ഞാന്‍ ആ വരികളിലൂടെ ഉദ്ദേശിച്ചത്. നന്ദി.
സു : അതു തന്നെ. പക്ഷേ ആ സത്യം അയാള്‍ നേരത്തേ മനസിലാക്കിയിരുന്നെങ്കില്‍ ഇത്രയൊന്നും ഉണ്ടാകില്ലായിരുന്നല്ലോ. അഭിപ്രായത്തിനു നന്ദി.
മെലോഡിയസ് : അയ്യോ അപ്പോ ഒന്നും മനസിലായില്യാ അല്ലെ...:)
കുട്ടിചാത്തന്‍ : പാവം അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നതിനിടെ ശവത്തീ കുത്തല്ലെ..:). വളരെ നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും.
കുഞ്ഞന്‍ : ങാ..ചിലപ്പോള്‍ ഞെട്ടിയിട്ടുണ്ടാകാം..:) . നന്ദിട്ടോ..
ഹരീശ്രീ : വളരെ നന്ദി..
ചിന്താവിഷ്ടന്‍ : നന്ദി. അഭിപ്രായങ്ങള്‍ തുടര്‍ന്നും അറിയിക്കണേ.
മരീചന്‍ : ഹ ഹാ..... ഈ ബുദ്ധി എന്തു കൊണ്ട് എനിക്കു തോന്നിയില്ലെന്നാ ഞാനിപ്പോ ചിന്തിക്കുന്നേ.. ശരിക്കും ചിരിച്ചു പോയിട്ടോ. ഇനിയും വരണേ, അഭിപ്രായങ്ങള്‍ അറിയിക്കുകയും വേണം

മയൂര said...

ആ യുവതിയുടെ കത്തിലും “തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍‌പെടുത്തിയ “ എന്ന് എഴുതിയിട്ടുണ്ടായിരുന്നോ...;)

ഗിരീഷ്‌ എ എസ്‌ said...

നജീം
കൊള്ളാം
പാവം.....
അവളും
അയാളും

സഹയാത്രികന്‍ said...

ഹ ഹ ഹ ...കൊള്ളാം... തന്റേതല്ലാത്ത കാരണത്താല്‍...!
അങ്ങനേം ഒരു കാരണമുണ്ടോ...?

ഓ: ടോ : ഇവിടെ ചില പരസ്യങ്ങള്‍ കാണാം... വളരേ നല്ല രീതിയില്‍ പ്രവൃത്തിച്ചു വരുന്ന ഗ്രോസ്സറി വില്‍പ്പനയ്ക്ക്....! അത്ര നല്ല രീതിയില്‍ പ്രവൃത്തിയ്ക്കാണെങ്കില്‍ എന്തിനാ വില്‍ക്കണേ...?

മന്‍സുര്‍ said...

നജീം ഭായ്‌...

സംഭവം...സംഭവങ്ങള്‍...കിടിലന്‍
ആ പത്രകുറിപ്പില്‍ ഇങ്ങിനെ കൊടുക്കാമായിരുന്നു....

മുന്‍പരിച്ചയമുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

സ്നേഹത്തിന്‍റെ പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മയൂര : ഉണ്ട്, അതു ഞാന്‍ മറന്നതാ..മിക്കയിടത്തും ഉള്ളതാ രണ്ടുപേരും പരസ്പരം പഴിചാരുന്ന ഈ സ്വഭാവം.
ദ്രൗപതി : വളരെ നന്ദി :)
സഹയാത്രികന്‍ : അതെ, ഒരു കരണം കണ്ടു പിടിക്കണ്ടെ..?
ഓടോ :ഹ ഹാ..അതു ശരിയാണല്ലോ.. :)
മന്‍സൂര്‍ ഭായ് : വളരെ നന്ദി, പെരുന്നാള്‍ ആശംസകള്‍...

പ്രിയ said...

:D

paavam innocent divorcees ;)

ellarum chumma innocent alle ikka..ee bandhangal ellam thakarunnathu ee samoohathinte kollaruthayma kondanennee.... satyam :P

Sethunath UN said...

അതു കൊള്ളാം ന‌ജീമേ

പ്രയാസി said...

ഒരു ലലനാമണിക്കു വേണ്ടി പത്രത്തില്‍ പരതുമ്പോള്‍ എപ്പോഴും കാണാം ഇങ്ങനെയൊന്നു തന്റേതല്ലാത്ത കാരണത്താല്‍...!

എന്താണ്ടാ ഈ തന്റേതല്ലാത്ത കാ‍രണമെന്നു കുറെ ചിന്തിച്ചു നോക്കീട്ടുണ്ട്..

അല്ല നജീമെ.. എന്തായീ തന്റേതല്ലാത്ത കാരണം..!?

ഏ.ആര്‍. നജീം said...

പ്രിയ : ക്ഷമിക്കണം അതിനോട് യോജിക്കാന്‍ എനിക്കാവില്ല, എല്ലാത്തിനും സമൂഹത്തെ പഴിചാരുന്നതെന്തിനാ. പിന്നെ തന്റേതല്ലാത്തത് എന്ന് പറയുന്നത് ഒരൊഴിഞ്ഞ് മാറ്റമായിക്കൂടെ,
നിഷ്കളങ്കന്‍ : നന്ദി.. :)
പ്രയാസീ : അതു ചുമ്മ നമ്പരല്ലേ...:) നന്ദി..

പ്രിയ said...

entikka, athile aa :D , ;) and :P kandille?

shooo vannu vannippum onnu thamasikkanum vayyannayo ikkade blogil?

പ്രിയ said...

njan paranjathu samoohahe pazhi charunnathalla...

ellam swatham karanam thanneya.

swantham jeevithathineyum kudumbabandhathineyum samrakshikkan kazhiyathappola ee divorce nadakkunne.

mattullavare swantham jeevithathil valichidukayum ennittu kuttam muzhuvan avarudethanennu parayukayum cheyuka.

lots of adjustments aanu ella married life ennu ellarum aavarthichu aavarthichu paranjittum, thante sidil ninnoru adjustment vendi varumbol puram thiriyukayo irresponsible aayitheerukayo cheyyuka.

divorcees orikkalum innocent alla.
onnengil avar swantham jeevithathe kaivittu kalichu, allengil kaivittukalayan anuvadichu.

ഏ.ആര്‍. നജീം said...

പ്രിയ , അഭിപ്രായത്തിനു വളരെ നന്ദി..ഞാനും അക്കാര്യത്തില്‍ പൂര്‍‌ണ്ണമായും യോജിക്കുന്നു...

binisivan said...

anubhavam guru

ഏ.ആര്‍. നജീം said...

ഉണ്ണി : ആരുടെ അനുഭവം ..? ഹ ഹാ എന്തായാലും അഭിപ്രായത്തിനു നന്ദീട്ടോ

. said...

വ്യത്യസ്തമായ അനുഭവങ്ങള്‍

Mazhavillu said...

Sho ethu njan nerathe kandillayirunallo... enthayalum ethu kalakkitto!!