ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു..

on Wednesday, November 7, 2007


രണ്ടു വയസുകാരി ലക്ഷ്മിയെന്ന കുരുന്നു ബാലികയെ കുറിച്ചുള്ള പോസ്റ്റില്‍ അഭിപ്രായങ്ങള്‍ കുറിച്ചവരൊക്കെ തന്നെ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുവാന്‍ പറഞ്ഞിരുന്നെത് കൊണ്ട് മാത്രം ഒരറിയിപ്പായി ഇവിടെ സൂചിപ്പിക്കട്ടെ.


നമ്മുക്ക് അഭിമാനിക്കാം, സന്തോഷിക്കാം നീണ്ട 27 മണിക്കൂര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു !.

ബാംഗ്ലൂര്‍ സ്പര്‍ശ് ആശുപത്രിയിലെ ഡോ: ശരണ്‍ പട്ടേലും മറ്റ് ഡോക്‌ടര്‍മാരും പാരാ മെഡിക്കല്‍ ടീമും നടത്തിയ ശ്രമം വിജയം കണ്ടിരിക്കുന്നു !.


ആ കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം ചെവികൊണ്ടിരിക്കുന്നു..


ലക്ഷ്മി ഒരു പ്രതീകമായി വളരെട്ടെ, രോഗവും വേദനയും തളര്‍ത്തിയ മനസുമായി ജീവിക്കുന്ന പലര്‍ക്കും പ്രതീക്ഷയുടെ കിരണമായി..


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.


( ഇതൊരറിയിപ്പ് മാത്രം.)

12 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

കുഞ്ഞന്‍ said...

അപ്പോള്‍ ബൂലോക പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കും...!

ദിലീപ് വിശ്വനാഥ് said...

നന്ദി നജിമിക്കാ ഈ സന്തോഷവാര്‍ത്തയ്ക് .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Thanks to God

ഉപാസന || Upasana said...

:)
ഉപാസന

krish | കൃഷ് said...

TVയില്‍ കണ്ടിരുന്നു. ദൈവം ഡോക്ടറുടെ കൈകളിലൂടെ സഹായിച്ചു.

പ്രയാസി said...

ബൂലോകത്തുള്ളവരില്‍ ആര്‍ക്കാ കുഞ്ഞന്‍ഭായീ നന്മയില്ലാത്തത്!
നന്മയുടെ പ്രതീകമല്ലെ നമ്മുടെ ബൂലോകം..:)
ആ മോള്‍ നന്നായി വളരട്ടെ..
ബാക്കി ദൈവത്തിനു വിടാം..

മന്‍സുര്‍ said...

നജീം ഭായ്‌...

ഒരുപ്പാട്‌ നല്ല മനസ്സുകളുടെ അകമൊഴിഞ സഹയമാണ്‌ ലക്ഷ്മിയെ പോലുള്ള ഒരുപ്പാട്‌ വൈകല്യം ബാധിച്ച മനുഷ്യജീവനുകള്‍ക്ക്‌ ഇവിടെ ജീവിതം തിരിച്ച്‌ കിട്ടുന്നത്‌.

അത്തരമൊരു സഹായം ലഭിക്കാതെ പോയ എത്ര എത്ര മനുഷ്യര്‍ ഇന്നും നമ്മുടെ കണ്‍മുന്നില്‍ ജീവിക്കുന്നു.കൈനീട്ടുന്നു അല്ലേ. തീര്‍ച്ചയായും ഇത്തരം സല്‍കര്‍മ്മങ്ങള്‍ക്ക്‌ മുന്നോട്ട്‌ വരുന്ന ആ നല്ല മനസ്സുകളുടെ ആയൂരാരോഗ്യത്തിനായ്‌ പ്രാര്‍ത്ഥിക്കാം നമ്മുക്ക്‌ , ഒപ്പം ഇങ്ങിനെയുള്ള എല്ല അസുഖങ്ങളില്‍ നിന്നും ദൈവം ലോകമനുഷ്യരെ രക്ഷിക്കുമാറാക്കട്ടെ...

മാതാഅമ്രതാനന്തമയിയുടെ ഇത്തരം സേവനങ്ങള്‍ ഇന്ന്‌ കേരളത്തിലെന്നല്ല...ലോകജനതക്ക്‌ തന്നെ ആശ്വാസമായിരിക്കയാണ്‌.....നന്‍മക്കാണ്‌ വിജയം ഒപ്പം നന്‍മ ചെയ്യുന്നവര്‍ക്കും

ഇത്തരമൊരു വിവരണത്തിനിരിക്കട്ടെ എന്‍റെ സ്നേഹ നിറഞ കൈയടി.

നന്‍മകള്‍ നേരുന്നു

K.P.Sukumaran said...

നന്‍മകള്‍ നേരുന്നു

Sathees Makkoth | Asha Revamma said...

സന്തോഷവാര്‍ത്ത!

ഗീത said...

കൃഷ്ണാ ഗുരുവായൂരപ്പാ ...
ആ കുഞ്ഞ്‌ സുഖമായി വളരട്ടേ.
റോഡിലെ ആ പട്ടികളുടെ ചിത്രം സങ്കടപ്പെടുത്തി.
ആ ദൃശ്യം ‌ പകര്‍ത്താനൊക്കെ ആളുണ്ട്‌, പക്ഷേ എന്തെങ്കിലും സഹായം ചെയ്യാന്‍ ആരുമില്ല.

സഹയാത്രികന്‍ said...

നന്നായി... വളരേ സന്തോഷം...
:)

പ്രിയ said...

:)