2001സെപ്‌റ്റമ്പറില്‍ അമേരിക്കയുലുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഒഴിച്ച് നിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം, എയര്‍ ഇന്ത്യയുടെ 'കനിഷ്‌ക'യെന്ന ബോയിംഗ് 747 വിമാനം അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ തകര്‍ന്നു വീണു 329 മരിച്ച നടുക്കുന്ന ഓര്‍മ്മക്ക് ഇന്ന് (23-06-07) 22 വര്‍ഷം തികയുന്നു..!കാനഡയിലെ മോണ്ട്രിയല്‍ & മീറബെലില്‍ നിന്നും ലണ്ടനിലെ ഹിത്രൂ വിമാനത്താവളം വഴി ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളവും പിന്നീട് മുംബൈ ഛത്രപതി ശിവജി വിമാനാത്തവളത്തിലേക്കു തിരിച്ച എയര്‍ ഇന്ത്യയുടെ ബോയിംഗ് 747-237B, കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 82 കുട്ടികളും 22 വിമാന ജൊലികാരുമുള്‍പ്പെടെ 329 പേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 280 പേര്‍ കനേഡിയന്‍ പൗരന്മാര്‍ ആണെങ്കിലും പലരും ഇന്ത്യന്‍ വംശജര്‍ ആയിരുന്നു. പ്രഭാത ഭക്ഷണങ്ങള്‍ ഒക്കെ കഴിഞ്ഞ് യാത്രക്കാര്‍ സിനിമയിലും മറ്റുമായി മുഴുകിയിരിക്കെ, നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൈലറ്റ് ഹെന്‍സ് സിംഗ് നരേന്ദയും കോപൈലറ്റ് സറ്റ്നീന്ദര്‍ സിംഗ് ബിന്ദറും വിമാനം മുന്നോട്ടു നയിക്കുന്നറ്റിനിടെയായുന്നു രാവിലെ 07:14 ഓടെ അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്കു തകര്‍ന്നു വീണത്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ എന്ന രാജ്യമായി വിട്ടുകിട്ടാന്‍ വാദിച്ചിരുന്ന ബാബര്‍ഖല്‍സ തീവൃവാദികളായിരുന്നു ആക്രമണത്തിനു പിന്നില്‍.ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വിമാനത്തില്‍ നിന്നും കടലിലേക്കു പതിച്ച എല്ലാവരും മരണപ്പെടുകയായിരുന്നു. ഏറെയും കടലില്‍ മുങ്ങിയാണ് മരിച്ചത്. ലോകം കണ്ട ഏറ്റവും വലിയ വിചാരണയില്‍ ഒന്നായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ നടത്തിയത്.!13 കോടിയിലധികം കനേഡിയന്‍ ഡോളര്‍ ചെലവിട്ടു നീണ്ട 20 കൊല്ലം നടന്ന കേസില്‍ കുറ്റകാരായ റിപുഡ് മാലിക്, അജൈബ് സിംഗ് ബംഗി എന്നിവരെ തെളിവുകളൂടെ അഭാവം മൂലം 2005 മാര്‍ച്ച് 16 നു കൊളമ്പിയയിലെ ജഡ്ജി ഇയാന്‍ ജോസഫ്‌സണ്‍ കുറ്റകാരല്ലെന്നു വിധിക്കുകയായിരുന്നു...മറ്റു പല സംഭവങ്ങളും പോലെ ലോകം ഇതൊക്കെ മറന്നു കഴിഞ്ഞുവെങ്കിലും. ഇപ്പൊഴും ഉറ്റവര്‍ നഷ്‌ടപെട്ടു ദുഖിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കു വേണ്ടി, അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ തകര്‍ന്നടിഞ്ഞ നമ്മുടെ സഹജീവികളെ നമ്മുക്കു ഒന്നോര്‍ക്കാം....സ്‌മരിക്കാം..
Labels: ആനുകാലികം
Subscribe to:
Post Comments (Atom)
2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
'കനിഷ്‌ക' വിമാനദുരന്തത്തിനു ഇന്നു 22 വയസ്
ഇപ്പോഴും ഒരു നടുക്കത്തോടെ മാത്രമേ ആ പ്രഭാതം ഓര്‍മിക്കുവാന്‍ പറ്റുന്നുള്ളൂ നജീം. മോണ്ട്രിയോളില്‍ നിന്നുമുള്ള ഒരു മലയാളി കുടുംബം പൂര്‍ണമായും അതില്‍ നഷ്ടമായി.
Post a Comment