താരോദയം (ചെറുകഥ)

on Saturday, June 9, 2007

"കോളേജില്‍ പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിക്കാതെ വല്ലവന്റേയും ഒക്കെ പുറകേപോയി വരുത്തിവച്ചതു കണ്ടില്ലേ....!"
"എന്തിനേറെ ഇതുപോലൊരെണ്ണം മതിയല്ലോ കുടുമ്പത്തിന്റെ മാനം കളയാന്‍...!"
അതെങ്ങിനെയാ...എത്ര വന്നാലും അമ്മയുടെതല്ലെ മോള്..
ഈ കൂരമ്പുകള്‍ ഓരോന്നും ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണ് .. അതു കൊണ്ടാണ് എന്റെ തീരുമാനം നൂറു ശതമാനവും ശരിയാണെന്നു വിശ്വസിക്കുന്നത്..അമ്മയുടെതല്ലെ മോളെന്ന്‍... ശരിയാ എല്ലാ സുഖസൗഭാഗ്യങ്ങളുടേയും വിളനിലമായിരുന്ന വലിയ വീട്ടില്‍ തറവാട്ടിലെ ഏക മകളായിരുന്നു ദേവകിയമ്മ എന്ന എന്റെ അമ്മ. അല്ലലറിയാത്ത ആ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ അഛ്ചന്റെ സമ്പത്തിലും സൗന്ദര്യത്തിലുമല്ല, മറിച്ച് ആദര്‍‌ശങ്ങളിലും പെരുമാറ്റങ്ങളിലുമായിരുന്നു അമ്മ ആകര്‍ശിക്കപെട്ടത്. അതുകൊണ്ടു മാത്രമായിരുന്നല്ലോ തറവാട് ഒന്നടങ്കം വിചാരിച്ചിട്ടും അവരെ വേര്‍പെടുത്താനാവാതിരുന്നത്. അതോടെ അവര്‍ അമ്മയെ പടിയടച്ചു പിണ്ഡം വക്കുകയായിരുന്നു. ഒക്കെ വ്യഥാവിലായിരുന്നു എന്നു അമ്മക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകുമോ? ആരൊടും അധികമൊന്നും സംസാരിക്കതെ അടുക്കളയില്‍ ഒതുങ്ങി കൂടുകയായിരുന്നു പിന്നീടമ്മ. പച്ചവിറക് ഊതി തളര്‍ന്ന് ചുമക്കുന്ന അമ്മയുടെ ചിത്രം ഇപ്പോഴും എന്റെ മനസിലെവിടെയോ മായാതെ നില്‍ക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷവും അമ്മ സമൂഹത്തിനു മുന്നില്‍ വേലിചാടിയവള്‍!
മനു..!
സൈബര്‍ കഫേയിലെ ഇരുണ്ട മുറിയിലെ സ്വകാര്യചാറ്റിഗിനിടെ വീണുകിട്ടിയ ഒരു സുഹ്രുത്ത്. പ്രേമത്തിന്റെ നനുനനുത്ത കുളിരും സുഗന്ധവും തന്റെ ഹൃദയത്തെ തൊട്ട ഏതോ നിമിഷത്തില്‍ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മനുവിനു എന്നെ ജീവനായിരുന്നല്ലൊ..എന്നിട്ടും..?മനുവിന്റെ ഓരൊ വാക്കുകളിലും സ്‌നേഹത്തില്‍ ചാലിച്ച മധുരമായിരൂന്നു. മനുവിന്റെ ഓരൊ ഈമെയിലുകളും വായിച്ച് ഒരായിരം കുളിര്‍ കണങ്ങള്‍ല്ലെ തന്റെ മനസില്‍ പെയ്തിറങ്ങിയത്.പിന്നീട് പലപ്പോഴും നേരില്‍ കണ്ടു. പ്രകൃതിയുടെ കലാവൈഭവം മുഴുവന്‍ പ്രകടമാക്കപ്പെട്ട ഒരുപാടു മനോഹര സന്ധ്യകളില്‍ കടല്‍തീരത്തെ മണല്‍ പരപ്പില്‍ മനുവിനോടൊപ്പം കണ്ട സൂര്യാസ്‌തമയങ്ങല്‍..!
അന്നു മനുവിന്റെ ജന്മദിനത്തില്‍ എന്നെ ഒരു വിശിഷ്‌ടാതിഥിയായി ക്ഷണിച്ചപ്പോള്‍, മറ്റൊന്നും ആലോചിക്കാതെ ഹോസ്റ്റല്‍ വാര്‍ഡനോടു കളവു പറഞ്ഞു മനുവിനോടൊപ്പം പോയ ദിവസം. മനുവിന്റേതെന്നു പറഞ്ഞ വീട്ടില്‍ മറ്റാരും ഇല്ലാഞ്ഞിട്ടും, അവരൊക്കെ എന്തിനോ പുറത്തു പോയിരിക്കുകയാണെന്ന മനുവിന്റെ വാക്കുകളെ അവിശ്വസിക്കത്തക്ക പക്വത എനിക്കില്ലായിരുന്നു.മനുവിന്റെ A/C മുറിയില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ കൈവിരലുകള്‍ തന്റെ ശരീരത്തില്‍ കുസൃതി കാട്ടാന്‍ തുടങ്ങിയപ്പോഴും തടയുവാനോ ഒരു നോട്ടം കൊണ്ടു പോലും വിലക്കുവാനൊ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കരവലയത്തിനുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങുമ്പോഴും കൗമാരത്തിന്റെ ചാപല്യവും പക്വതയെത്താത്ത മനസിന്റെ അധമ വികാരങ്ങളും കാരണമാകാം ഞാനറിയാത്ത ഒരു നിമിഷത്തെ ദൗര്‍ബല്യതയില്‍ തല്ലിലെ സ്ത്രീത്വം ഒരു റോസാപുഷ്പം പോലെ ആ വണ്ടിനു മുന്നില്‍ സമര്‍പ്പിക്കപെടുകയായിരുന്നു. അന്നിന്റെ ബാകി പത്രമെന്നോണം ജീവന്റെ ഒരു ചെറുതുടിപ്പ് അടിവയറ്റില്‍ രൂപം കൊള്ളുന്നത് ഞാനറിഞ്ഞു..
ഏതോ മരുന്നുകള്‍ കൊണ്ടു അതിനെ ചിലതുള്ളി ചോരയായി മാറ്റുവാനുള്ള മനുവിന്റെ സ്‌നേഹത്തോടെയുള്ള ഉപദേശത്തിനു എന്നിലെ മാതൃത്വം എതിര്‍ത്തതുകൊണ്ടാകാം എന്നെ തനിച്ചാക്കി മനു എങ്ങോ പോയി മറഞ്ഞു..ഒരു യാത്ര പോലും പറയാതെ..!
വീട്ടിലറിഞ്ഞു..
എന്നെ പ്രാകികൊണ്ട് ചട്ടുകവും വിറകുകൊള്ളികളും കോണ്ടു തല്ലാന്‍ ഓങ്ങുകയും അടുത്ത നിമിഷം തലയില്‍ കൈകള്‍ വച്ച് നിലത്തിരുന്നു പൊട്ടിക്കരയുകയും ചെയ്ത അമ്മ.
എല്ലാ ദേശ്യവും ഒരുമിച്ചു കൂട്ടി തന്റെ കവിളില്‍ ആഞ്ഞടിച്ച് മറ്റൊന്നും മിണ്ടാതെ പുറത്തേക്കുപോയ ഏട്ടന്‍
ഒന്നു ദേശ്യപ്പെടുകപോലും ചെയ്യാതെ, എന്നെ നെഞ്ചോട് ചേര്‍ത്തണച്ച് തലയില്‍ തലോടിക്കോണ്ടിരുന്ന അഛ്ചന്‍. സജലങ്ങളായ കണ്ണുകള്‍..അതെ, അഛ്ചന്‍ കരയുന്നത് ഞാനാദ്യം കാണുകയായിരുന്നു. പിന്നീട് എന്റെ ദൃഢനിശ്ചയത്തിനു വഴങ്ങി എന്നിലെ ജീവന്‍ വളരാന്‍ അവര്‍ മൗനാനുവാദം തരികയായിരുന്നു. പക്ഷെ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതോടെ മറ്റൊരനാഥകൂടി ഈ ലോകത്തു പിറക്കുകയാവുമല്ലോ...ആളുകളുടെ പരിഹാസപാത്രമായി..ശിഷ്‌ടകാലം മുഴുവന്‍ തന്റെ കൂടുമ്പം ഈ വിഴുപ്പ് അലക്കേണ്ടി വരില്ലേ..? നാളെ ആ കുഞ്ഞിനേയും ജനം മുദ്ര കുത്തും അമ്മയുടെതല്ലെ മോളെന്ന്. അങ്ങിനെയാണ് ഞാന്‍ ആ തീരുമാനത്തിലെത്തിയത്. എനിക്കു ദാനം തന്ന എന്റെ ജീവനെ ദൈവസമക്ഷം തിരികെ ഏല്‍പ്പിക്കുക. ഒപ്പം എന്നില്‍ വളരുന്ന ജീവാംശത്തേയും..ഒരിക്കല്‍ റെയില്‍ പാളത്തില്‍ കാത്തിരുന്നു തന്റെ കാലനു വേണ്ടി. പക്ഷേ അലറിപാഞ്ഞു വന്ന ആരയിരം കാലുള്ള ആ ഒറ്റകണ്ണന്‍ രാക്ഷസനെ അടുത്തു കണ്ടപ്പോഴെ ഭയന്നു പിന്മാറി. പിന്നീടൊരിക്കല്‍ എവിടുന്നോ കിട്ടിയ ഒരു മരുന്നു കുപ്പിയുടെ ലേബലില്‍ നിന്നു ഞാനറിഞ്ഞു ഒരാളെ നിസാരമായി കൊല്ലാനുള്ള ശക്തി ആ മരുന്നിനുണ്ടെന്ന്. ആ കുപ്പിയുമായി പല മെഡിക്കല്‍ സ്‌റ്റോറുകളിലും ചെന്നെങ്കിലും തിരക്കോഴിയാഞ്ഞതിനാല്‍ മടങ്ങേണ്ടി വന്നു. ജനങ്ങലുടെ ആരോഗ്യസുരക്ഷയില്‍ ശാസ്ത്രം കൂടുതല്‍ ശ്റദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗങ്ങളും പുതിയ തരത്തിലും രൂപത്തിലും അവതരിക്കുന്നു അല്ലെ..?
മാസപരിശോധനക്കു ഡോക്‌ടറെ കണ്ടശെഷം ആശുപത്രിയുടെ ആറാം നിലയുടെ ജനലരികില്‍ നില്‍ക്കുമ്പോഴായിരുന്നു മനസിലെ ഉള്‍വിളി. "ഇതാണെന്റെ വഴി"..താഴേക്കു നോക്കുമ്പോള്‍ തന്നെ ഭയമായിരുന്നു. പണ്ട് ഓണക്കാലത്ത് ഏട്ടന്‍ എന്നെ ഊഞ്ഞാലില്‍ ഇരുത്തി ആട്ടുമ്പോള്‍ അല്പം ഉയരത്തിലെത്തിയാല്‍ വാവിട്ടു കരയുന്ന തനിക്കകുമോ ഈ ആറാം നിലയില്‍ നിന്നും..?ഊഞ്ഞാലാടുമ്പോള്‍ പേടി തോന്നാതിരിക്കാന്‍ ഏട്ടന്‍ പറഞ്ഞു തന്നതു പോലെ കണ്ണുകല്‍ ഇറുക്കി അടച്ചു....കണ്ണു തുറന്ന ഏതോ നിമിഷാര്‍ധത്തില്‍ ഞാന്‍ കണ്ടു.. ഭൂമിയില്‍ ഞാനൊഴികെ എല്ലാം അങ്ങു അങ്ങു മുകലിലോട്ടു പോകുന്നു..ഏകയായി ഞാന്‍ മാത്രം...തന്റെ കുഞ്ഞ് അടിവയറ്റില്‍ ആഞ്ഞു ചവിട്ടുന്നു..അമ്മയുടെ ഹൃദയതുടിപ്പികളറിയുന്ന ആ കുരുന്നറിഞ്ഞിരിക്കുമോ താന്‍ ലക്ഷ്യത്തില്‍ എത്താതെ തിരികേ പോകേണ്ടി വന്ന യാത്രികനാണെന്നു..?
വെളുത്ത തുണിയില്‍ പൊതിഞ്ഞു തറയില്‍ കിടത്തിയിരിക്കുന്ന തന്നെ ഒന്നു നോക്കിയിട്ടു പുറത്തു കൂടി നില്‍ക്കുന്നവര്‍ ചെറു സംഘങ്ങളായി ഈ സമസ്യക്ക് ഉത്തരം കണ്ടെത്തുവാന്‍ തലപുകക്കുകയാവും..
"പഠിക്കുവാനും ഫീസടക്കുവാനും പണമില്ലാഞ്ഞിട്ടാകും.."
"ആരെങ്കിലും പ്രേമിച്ചു വഞ്ചിച്ചതായിരിക്കും..."
'ഹേയ്..വല്ല പെണ്‍വാണിഭത്തിലും പെട്ടതായിരിക്കും.."
കരഞ്ഞു തളര്‍ന്നുറങ്ങുന്ന അമ്മ...
പറമ്പിലെവിടേയോ നിര്‍വികാരനായി ഇരിക്കുന്ന അച്ഛന്‍..
ഒരായിരം നെരിപ്പോടുകള്‍ നെഞ്ചിലൊതുക്കി ശേഷക്രിയകള്‍ക്കായി യാന്ത്രികമായി ഓടിനടക്കുന്ന ഏട്ടന്‍...ജീവച്ഛവമായിരിക്കുന്ന അച്ഛനോടൊപ്പമിരുന്നു പത്രക്കാരുടെ ക്യാമറക്ക് മുന്നില്‍ സങ്കടപ്പെടുന്ന വിവിധ രാഷ്ട്രീയ നേതാക്കള്‍.ഒന്നു പൊട്ടിച്ചിരിച്ചാസ്വദിക്കാനുള്ള കാഴ്ചകള്‍...എന്തു ചെയ്യാം ..കഴിയില്ലല്ലൊ...
തെക്കേലെ കര്‍പ്പൂരമാവാണ് ചിതയൊരുക്കാന്‍ വെട്ടുന്നത് എന്നാരോ പറഞ്ഞു കേട്ടു..നന്നായി.., തന്നോടൊപ്പം എരിഞ്ഞമരാന്‍ എന്തുകൊണ്ടും യോഗ്യത ആ കര്‍പ്പൂര മാവിനാണല്ലോ..അച്ഛന്‍ നട്ടതാണെന്നാണ് കേട്ടിട്ടുള്ളത്..പഠനകാലത്തെ ഒഴിവു ദിനങ്ങലില്‍ ആ മവിന്റെ താഴെകൊമ്പില്‍ മലര്‍ന്നു കിടന്നു പുസ്തകം വായിച്ചു പഠിക്കുമ്പോള്‍ ഒരായിരം രാമച്ചവിശറികള്‍ പോലെ ആ ഇലകള്‍ എന്നെ വീശുമായിരുന്നല്ലോ..? താന്‍ കിടക്കുന്ന ശിഖരം കാറ്റില്‍ മെല്ലെ ആടുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു താരാട്ടു പാടുന്ന അമ്മയുടെ കൈകളില്‍ എന്നപോലെ അറിയാതെ എത്ര തവണ ഉറക്കത്തിലേക്കു വഴുതി വീണരിക്കുന്നു..! പക്ഷെ, ഉറക്കത്തില്‍ ഒരിക്കല്‍ പോലും ആ ശിഖരത്തില്‍ നിന്നും മറിഞ്ഞു വീണിട്ടില്ലെന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുകയാണ്. മരങ്ങള്‍ക്കും ജീവനുണ്ടെന്നത് എത്ര സത്യം..!!ആ കര്‍പ്പൂരമാവും തന്നോടൊപ്പം മരിച്ചു..അല്ല കൊന്നു..!പ്രാണന്‍ ശരീരം വിട്ടകലുന്ന ഒരു നിമിഷത്തില്‍ ഞാനനുഭവിച്ച വേദനയിലും എത്രയോ കൂടുതലാവും ഈ കര്‍പ്പൂര മാവ് അനുഭവിച്ചിരിക്കുക..?"
ചിത ഒരുങ്ങി കഴിഞ്ഞെന്നു ആരൊ പറയുന്നു..
"അലറി കരയുന്ന അമ്മ...ആരുടെയോ തോളില്‍ ചാഞ്ഞു കിടക്കുന്ന ഏട്ടന്‍..യാന്ത്രികമായി നടന്നു നീങ്ങുന്ന അച്ഛന്‍..
തന്നെ നാലഞ്ചു പേര്‍ ചേര്‍‌ന്നെടുക്കുന്നു..ഒരപ്പൂപ്പന്‍ താടിയുടെ ഭാരം പോലും തനിക്കു തോന്നുന്നുല്ലെല്ലൊ...എന്നിട്ടും നാലഞ്ചു പേരോ...?
യാത്ര പറയുന്നില്ല എന്നാലും ...പോട്ടെ..,
ഈ ആള്‍ക്കൂട്ടത്തില്‍ എവിടെയെങ്കിലും മനുവുമുണ്ടാകുമോ...ആവോ...എന്നെ ഒന്നു വന്നു കണ്ടെങ്കില്‍..എനിക്കവനോട് ഒരു വെറുപ്പുമില്ലെന്നും..സ്‌നേഹമേയുള്ളുവെന്നും എന്റെ നിര്‍ജ്ജീവമായ മുഖത്തു നിന്നും വായിക്കാന്‍ അവനു കഴിഞ്ഞേനേ...!
ഈ ഗ്രാമത്തേയും ഇവിടുത്തെ അരുവികളേയും മലകളേയും പറവകളേയും പിന്നെ അച്ഛന്‍ അമ്മ ഏട്ടനേയും കണ്ടും അവര്‍‌ക്കൊപ്പം കഴിഞ്ഞും കൊതി തീര്‍ന്നിട്ടില്ലെനിക്ക്.എന്നാലും പോവാതെ തരമില്ലല്ലോ...മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കും എന്നല്ലെ..ശേഷകാലം ഒരു നക്ഷത്രമായുദിച്ച് ഒക്കെ കൊതി തീരുവോളം കണ്ണൂച്ചിമ്മാതെ കണ്ടോളാം...
നാളെ ഏതെങ്കിലും ഒരു പൗര്‍‌ണ്ണമിരാവില്‍ തെളിഞ്ഞ ആകാശത്ത് അങ്ങു ദൂരെ ഒരു കുഞ്ഞു നക്ഷത്രം നിങ്ങളെ നോക്കി ചിമ്മുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ചിരിക്കാന്‍ മറക്കല്ലെ...
രുപക്ഷേ അതു ഞാനാവാം ...
നിങ്ങളുടെ താരാ...
താരാ വിജയന്‍.....

10 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

നാളെ ഏതെങ്കിലും ഒരു പൗര്‍‌ണ്ണമിരാവില്‍ തെളിഞ്ഞ ആകാശത്ത് അങ്ങു ദൂരെ ഒരു കുഞ്ഞു നക്ഷത്രം നിങ്ങളെ നോക്കി ചിമ്മുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ചിരിക്കാന്‍ മറക്കല്ലെ...
രുപക്ഷേ അതു ഞാനാവാം ...
നിങ്ങളുടെ താരാ...
താരാ വിജയന്‍.....

"നമ്മുടെ കണ്‍‌മുന്നില്‍ എരിഞ്ഞടങ്ങിന്ന പലരില്‍ ഒരു താരത്തിന്റെ കഥ..."
അഭിപ്രായം അറിയിക്കില്ലെ

ശ്രീ said...

നജീമിക്കാ.....

വളരെ ഭംഗിയായ അവതരണം... ഹൃദയ സ്പര്‍‌ശിയായി എഴുതിയിരിക്കുന്നു....
തുടര്‍‌ന്നും എഴുതുക....

ഏ.ആര്‍. നജീം said...

അഭിപ്രായമറിയിച്ചതിനു വളരെ നന്ദി ശ്രീ...

അജി said...

കഥ വായിച്ചു, ഞാനും നജീബുവുമെല്ലാം കഥാരചനയില്‍ തുടക്കകാരനാണ്, ആയതുകൊണ്ടു തന്നെ അതിലൊത്തിരി പാകപിഴവുകള്‍ സ്വാഭാവികം. തെറ്റുകള്‍ തിരുത്തിയും, മനോഹരമായ മിത്തുകള്‍ കഥകളായി വിരിയിച്ചും വായനക്കാരെ രസിപ്പിക്കാനിടവരട്ടേയെന്ന് ആശംസിക്കുന്നു.വായിക്കുക വായിക്കുക വായിക്കുക. എഴുതുക

വല്യമ്മായി said...

നല്ല അവതരണം,വിഷയത്തില്‍ പുതുമയില്ലെങ്കിലും.

Khadar Cpy said...

ഇക്കാക്ക് പറയാനുള്ളത് തന്മയത്തത്തോടെ പറയുക, പുതുമയിലല്ല കാര്യം....
നന്നായിരിക്കുന്നു, ഇക്കാ...... ജീവിതം എന്തൊക്കെ ഇനിയും നമ്മളെ പഠിപ്പിക്കാനിരിക്കുന്നു.....?

ബിജുരാജ്‌ said...

മനുഷ്യര്‍ മാത്രമല്ല മരങളും നമ്മുടെ ജീ‍വിതത്തില്‍ ഒരു രംഗം ആടുന്നു...
വളരെ നന്നയിട്ടുണ്ട്..

ചിന്താവിഷ്ടന്‍ said...

നജീം,
മലയാളത്തിന്റെ സ്വന്തം പത്മരാജന്‍ നമ്മളില്‍ ഉണ്ടാക്കിയിരുന്ന ആ നൊംബരം
ഇവിടെ നിന്നും വീണ്ടും ഞാന്‍ അനുഭവിക്കുന്നു..
നജീമിന്റെ ഒരോ കഥകളും..

ഭാവുകങ്ങള്‍ നേരുന്നു..

വാളൂരാന്‍ said...

കൊള്ളാം
പക്ഷേ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...

ഗിരീഷ്‌ എ എസ്‌ said...

താര..
വര്‍ണങ്ങളാല്‍ പ്രലോഭിക്കപ്പെടുന്ന ഇന്നിന്റെ മുഖമല്ല...ഇന്നലെയുടേയും..
കാലങ്ങളായി നമുക്കിടയില്‍ സത്രീകള്‍ ചവിട്ടിയരക്കപ്പെടുന്നുണ്ട്‌...ഒരു സ്ത്രീയുടെ കന്യാകാത്വം കവര്‍ന്നെടുക്കുന്നവന്‍ പുരുഷസമൂഹത്തിന്റെ അഭിമാനമാണെന്ന്‌ ചിത്രീകരിക്കുന്ന ഒരു കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവിടെ പഴിചാരേണ്ടത്‌ ആരെയാവും...
മനസിന്റെ ബലഹിനതയെ ശപിക്കാം...നഷ്ടപ്പെട്ട്‌ പോയ ഒരു നിമിഷം ജീവിതത്തെ കാര്‍ന്നുതിന്നുകയായിരുന്നുവെന്ന്‌ എന്തേ അവളറിയാതെ പോയി...
വിവാഹത്തിന്‌ മുമ്പുള്ള റിഹേഴ്സല്‍ ലൈംഗികതയില്‍ മാത്രമൊതുങ്ങുന്നതെന്തുകൊണ്ടാണെന്ന്‌ ഇന്നും അവ്യക്തമാണ്‌...
ഇങ്ങനെയൊരു വിഷയത്തില്‍ പുതുമയില്ലെങ്കിലും അത്‌ പറഞ്ഞ്‌രീതി ഒരുപാടിഷ്ടമായി...
ഇനിയും
നമുക്കിടയില്‍ താരമാരുണ്ട്‌...അടക്കാനാവാത്ത വികാരത്തിന്റെ മൊട്ടുകള്‍ ഓരോ ചെടികളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു..
പക്ഷേ..
നാം...
വിരിഞ്ഞു സൗരഭ്യം പകര്‍ത്താന്‍ വിധിക്കപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യ പെണ്‍കൊടിമാര്‍ ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു..ഓരോ പതിഞ്ഞ കാലടിയിലും മരണത്തിന്റെ നിഴല്‍ പതിഞ്ഞിരിക്കുന്നുണ്ടെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു...

കാലത്തിന്‌ അതീതമായ കഥ
അഭിനന്ദനങ്ങള്‍...