ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള ഭരണധികാരികളുടെ കാലഘട്ടങ്ങളില്‍ എല്ലാം തന്നെ അതതു രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിക്കുവാനും കാലത്തിനു പോലും മായ്ക്കാനാവാത്ത എന്തെങ്കിലും ഒന്നു സ്വരാജ്യത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന പ്രതീകമായി നിര്‍മിക്കുവാനും ആ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു...
താജ്‌മഹലും, കുത്തബ്‌മിനാറും, പിസ ടവറും, ഈഫല്‍ ഗോപുരവുമെല്ലാം ഇതിന്റെ ഉത്തമോദാഹരണങ്ങളായി വാഴുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരത്തില്‍ എന്തെങ്കിലും കാണാന്‍ കഴിയും. അക്കൂട്ടത്തില്‍ പെടുത്താവുന്ന കുവൈറ്റിലെ രണ്ട് അസാധാരണഗോപുരങ്ങളാണ് കുവൈറ്റ് ടവറും, ലിബറേഷന്‍ ടവറും
'ലിബറേഷന്‍ ടവര്‍'
കുവൈറ്റ് അമീര്‍ ആയിരുന്ന 'ഷേക്ക് ജാബര്‍ അല്‍ അഹ്‌മ്മദ് അല്‍ സബാഹ്' 1996 മാര്‍ച്ച് 10നു രഷ്‌ട്രത്തിനു സമര്‍പ്പിച്ച ലിബറേഷന്‍ ടവര്‍ ആണ് കുവൈറ്റിലെ ഏറ്റവും ഉയമുള്ള കെട്ടിടം. ലോകത്തിലെ ഏറ്റവും നീളം കൂടിയ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളില്‍ ഒന്നണത്. 372 മീറ്റര്‍ ഉയരമുള്ള ഈ ടവറിനു ഈഫല്‍ഗോപുരത്തെക്കാള്‍ 40 മീറ്റര്‍ ഉയരക്കൂടുതലാണ്. 'കുവൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍' എന്ന പേരില്‍ നിര്‍മ്മാണമാരംഭിച്ച ഈ ടവര്‍ 1990 ലെ ഇറാക്ക് അധിനിവേഷത്തെ തുടര്‍ന്നു നിര്‍മ്മാണം നിര്‍ത്തിവച്ചു. ഏഴു മാസങ്ങള്‍ക്കു ശേഷമുള്ള ഇറാക്കിന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് നിര്‍മ്മാണം പുനരാരംഭിച്ച ഈ ടവറിനു ഇറാക്കില്‍ നിന്നും സ്വതന്ത്രമായതിന്റെ സ്‌മരണക്ക് 'ലിബറേഷന്‍ ടവര്‍' എന്നു നാമകരണം ചെയ്തു.
ഭൂനിരപ്പില്‍ നിന്നും 308 മീറ്റര്‍ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന 1200 മീറ്റര്‍ ചുറ്റളവില്‍ ഒരു റിവോള്‍വിങ്ങ് റെസ്‌റ്റോറന്റും സന്ദര്‍ശകര്‍ക്കു പ്രത്യേകം ഇരുന്നു കുവൈറ്റ് മുഴുവന്‍ കണ്‍നിറയെ കാണാനുള്ള ഒരു ലോബിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം കുവൈറ്റ് വാര്‍ത്താവിതരണ മന്ത്രാലയതിനു കീഴിലുള്ള അതിവിപുലമായ ഒരു കസ്‌റ്റമര്‍ സര്‍വീസ് കൊംപ്ലക്‌സ്...ചുരുക്കത്തില്‍ ആകാശത്ത് മറ്റൊരു ലോകംതന്നെ ഒരുക്കിയിരിക്കുന്നു..!
അവിടേക്കെത്തിപ്പെടുവാന്‍ സ്‌റ്റെയര്‍ കേസ് കൂടാതെ 21 ആളുകള്‍ക്ക് വീതം സഞ്ചരിക്കാവുന്ന 18 ലിഫ്‌റ്റുകളും ഉണ്ട്. ഒരു സെക്കന്റില്‍ 6.30 മീറ്റര്‍ കുതിച്ചുയരുന്ന ഈ ലിഫ്‌റ്റ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്‌റ്റുകളുടെ ഗണത്തില്‍ പെടുന്നവയാണ്
ഇനി എവിടെയെങ്കിലും ഈ ലിബറേഷന്‍ ടവറിന്റെ ചിത്രം കാണുമ്പോള്‍ ഓര്‍ക്കുക, രാജ്യം ഏറ്റവും നിര്‍ണ്ണായകമായ പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോള്‍ പോലും ഭഗീരഥപ്രയത്നം പോലെ 67 മാസങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ഈ ടവര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണെന്ന്..!
'കുവൈറ്റ് ടവര്‍'
കുവൈറ്റ് സന്ദര്‍ശിക്കുന്നവരെ എറ്റവും കൂടുതല്‍ ആകര്‍ശിക്കുന്ന ഒന്നാണ് കുവൈറ്റ് ടവര്‍. അടുത്തടുത്തായുള്ള മൂന്നു ടവറുകള്‍ ചേര്‍ന്നതാണിത്. 187 മീറ്റര്‍ ഉയരമുള്ള ആദ്യത്തെ ടവറിനു മുകളില്‍ സന്ദര്‍ശകര്‍ക്കായുള്ള വിശാലമായ ഒരു വിശ്രമസ്ഥലം, ഓരോ അര മണിക്കൂറിലും ഒരുചുറ്റു പൂര്‍ത്തിയാക്കുന്ന ഒരു റിവോള്‍വിങ്ങ് റെസ്‌റ്റോറന്റ്, ഒരു ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ സുന്ദരമായ ഒരു കാഴ്ചക്കു വേണ്ടതെല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്.
14.5 മീറ്റര്‍ ഉയരത്തിലുള്ള രണ്ടാമത്തെ ടവറിനു മുകളിലായി കുവറ്റ് സിറ്റിയിലേക്ക് നിത്യോപയോഗത്തിനുള്ള ഒരുമില്യണ്‍ ഗാലന്‍ ശുദ്ധജലം സംഭരിച്ചുവക്കാവുന്ന കൂറ്റന്‍ വെള്ള ടാങ്കാണ്. ഇതോടൊപ്പമുള്ള മൂന്നാമത്തെ നേര്‍ത്ത ടവറിനകത്താണ് മറ്റ് രണ്ട് ടവറുകളുടേയും പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയും മറ്റും ഒരുക്കിയിരിക്കുന്നത്.
പൊതുജനത്തിനായി 1979 മാര്‍ച്ചില്‍ തുറന്നു കൊടുത്ത ഈ ടവരുകളുടെ മുകളറ്റം ഒരു സൂചിമുനപോലെ തീര്‍ത്ത് ആകര്‍ഷണീയമാക്കിയിരിക്കുന്നു..!
പ്ലാസ്റ്റിക്കും അലൂമിനിയവും ചേര്‍ന്ന പ്രത്യേക മിശ്രിതം കൊണ്ടു നിര്‍മ്മിച്ച പ്ലേറ്റൂക്കളില്‍ പൊതിഞ്ഞ ഇതിന്റെ താഴികക്കുടങ്ങള്‍ രാവും പകലും ഒരേപോലെ തിളങ്ങി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു.
ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കുറെ പണം മാത്രം പോര ഐക്യവും അര്‍പ്പണമനോഭാവവും വേണമെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ നമ്മെയും പഠിപ്പിക്കുന്നു...!
Labels: മറ്റുള്ളവ
Subscribe to:
Post Comments (Atom)
2 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കുറെ പണം മാത്രം പോര ഐക്യവും അര്‍പ്പണമനോഭാവവും വേണമെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ നമ്മെയും പഠിപ്പിക്കുന്നു...!
നന്ദി നജീം
വളരെ ഉപകാരപ്രദമായ വിവരം നല്‍കിയതിന്.ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത് ഇനി സ്ഥിരമായി നോക്കാം.
Post a Comment