രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനം സ്വദേശികള്‍ ഉണ്ടായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇന്നു അത് 44 ശതമാനത്തോളമാണ്. സമീപ ഭാവിയില്‍ അത് 75% ആക്കി ഉയര്‍ത്താന്‍ അതതു രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. മിടുക്കരായ സ്വദേശികള്‍ വിദ്യാഭ്യാസവും കഴിവും നേടി ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു തികച്ചും സ്വാഭാവികം മാത്രമാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കരില്‍ അധികവും തൊഴില്‍ പരിചയം പോലും ആവശ്യമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ആണെങ്കില്‍ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍, വിവര സാങ്കേതികമേഖലയിലെ വിദഗ്‌ദ്ധരുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് ശ്രദ്ധേയമായ സത്യമാണ്.
ഇപ്പോള്‍ തന്നെ കമ്പനി മെധാവികള്‍.P.R.O, IT.വിദഗ്‌ദ്ധര്‍ ഒക്കെ ഏകദേശം മുഴുവനായും സ്വദേശികള്‍ക്കും മറ്റു ജി.സി.സി പൗരന്‍മാര്‍ക്കുമായി സംഭരണം ചെയ്‌തിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളില്‍ വിദേശികള്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നത് സ്വദേശിവത്‌കരണം കടന്നുവന്നിട്ടില്ലാത്ത ചില അവിദഗ്‌ദ്ധ മെഖലകളില്‍ മാത്രമാണ്.
പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ മേഖലയിലേക്കാണെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ ഏറിയ പങ്കും നല്ല വിദ്യാഭ്യാസവും ബിരുദവും ഉള്ളവരാണെന്നതാണ് സത്യം. ഏതൊരു രാജ്യത്തും കഴിവും വിദ്യാഭ്യാസവുമുള്ള പൗരന്മാര്‍ ആ രാജ്യത്തിന്റെ മൂലധനമായി കണക്കാക്കുമ്പോള്‍, സാക്ഷരതില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കേരളത്തില്‍ ബിരുദധാരികള്‍ ഒരു ബാധ്യതയായി മാറുന്ന ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏതു ജോലിക്കായും അവര്‍ ഇറങ്ങി പുറപ്പെടും.
ഇവിടെ എത്തിയാലോ, ജാള്യത കൊണ്ടോ പ്രിയപ്പെട്ടവരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതിയാണോ ആവോ, അത്തരക്കാര്‍ ഇവിടുത്തെ അവരുടെ വരുമാനമോ ജീവിത പ്രശ്‌നങ്ങളോ ആരെയും അറിയിക്കാതെ, നന്നായി ആഹാരം പോലും കഴിക്കതെ, നാളയെ കുറിച്ചു ചിന്തിക്കാതെ, ശമ്പളം മുഴുവനായും നാട്ടിലേക്കയക്കും. നാട്ടിലുള്ളവര്‍ 'ഗള്‍ഫ് സ്‌റ്റാറ്റസ് ' കാണിക്കാന്‍ ആര്‍ഭാടമായി തന്നെ നടക്കുമ്പോള്‍, പലര്‍ക്കും വെളിച്ചം പകരാന്‍ സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയായി മാറുന്നു സാധാരണ ഗള്‍ഫുകാരന്‍.
ഗള്‍ഫിലെ കാലാവസ്ഥാവ്യതിയാനം പോലെ തികച്ചും അപ്രതീക്ഷിതമായി തന്നെ ഇവിടുത്തെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങള്‍ വന്നേക്കാം. ഇന്നല്ലെങ്കില്‍ നാളെ ഈ പോറ്റമ്മനാടിന്റെ മടിയില്‍ നിന്നും മാതൃരാജ്യത്തേക്ക് സ്ഥിരമായ പറിച്ചു നടല്‍ അനിവാര്യമെന്നു സാരം. നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമെന്നോണം തളര്‍ന്ന ശരീരവും മനസുമായി ശിഷ്‌ടജീവിതം കുടുമ്പത്തോടൊപ്പം കഴിയാന്‍ നാട്ടിലേക്ക് പോയി ഒന്നും ആവതെ, ഒന്നിനും ആവാത തളരുന്ന പലരെയും നമ്മുക്ക് ചുറ്റും കണ്ടെത്താനാവും.
നാട്ടിലെ ഏതു ജോലിക്കും തൊഴില്‍ സുരക്ഷയും ക്ഷേമനിധി, പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഉള്ളപ്പോള്‍ നീണ്ട തൊഴില്‍ കാലയളവിനു ശേഷം ഒരു പ്രവാസി നാട്ടില്‍ വിമാനമിറങ്ങുന്നത് ഒരു വലിയ വട്ടപൂജ്യനായിട്ടാവും.
പ്രവാസികളുടെ വിരലില്‍ എണ്ണാവുന്ന ആവശ്യങ്ങള്‍ സാധിച്ചു തന്നു പോയാല്‍ പിന്നെ മാറി മാറി ഈ ഐശ്വര്യ ഭൂമിയില്‍ വന്നിറങ്ങി ഇവിടുത്തെ ലക്‌ഷ്വറി ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് കോണ്ടീനെന്റല്‍ ഭക്ഷണവും കഴിച്ച് പ്രവാസികള്‍ക്കായി വീണ്ടും വഗ്‌ദാനങ്ങള്‍ തരാനും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാനും പറ്റാത്തിടത്തോളം നമ്മുടെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇതിനൊരു പരിഹാരം ഒരിക്കലും പ്രതീക്ഷിക്കേണ്ട.
അതിനാല്‍ ഒരോരുത്തരുടേയും ഭാവി സ്വയം സുരക്ഷിതമാക്കുക.
അതിനായി....
ഇവിടുത്തെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും വ്യക്തമായ ഒരു ചിത്രം നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കു നല്‍കുക.
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ സമ്പാദിക്കലാണ്. അതിനാല്‍ നമ്മുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ചെലവു മാത്രം നടത്തുക.
താന്‍ ഇവിടെ കഷ്‌ടപ്പെടുന്നത് കൊണ്ട് തന്റെ ബന്ധുക്കള്‍ സന്തോഷിക്കട്ടെ എന്നു കരുതുന്ന എത്രപേര്‍ക്ക് ഉറപ്പ് പറയാനാകും താന്‍ തിരികെ ചെന്നു കഴിഞ്ഞാലും ഇതേ നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാനാവുമെന്ന്..?
പൊതുവേ ഇന്ത്യക്കരോടും പ്രത്യേകിച്ചു മലയാളികളോടും ഇവിടുത്തെ സ്വദേശികള്‍ക്കുള്ള മമത കളഞ്ഞു കുളിക്കുന്നതരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുക.
തൊഴില്‍ തരുന്ന നാട്ടിലെ സംസ്‌കാരവും ആചാരവും നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുക.
ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.
അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...!
Labels: ആനുകാലികം
Subscribe to:
Post Comments (Atom)
19 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.
അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...!
good post
The last part which gives a clear idea of what to do.
Hope for the Best and Prepare for the worst.
learn to convince ourselves to face such a situation and start doing some esssential steps today itself to avoid a total depression.
thanks ikka :)
പോസ്റ്റിലെ നല്ല ഉപദേശങ്ങള്‍ ഉള്‍കൊള്ളുന്നു. സ്വദേശിവല്‍ക്കരണത്തിന് ഒരു പരിധിയുണ്ട്. താങ്കള്‍ പറയുന്നതുപോലേ അത്രപെട്ടെന്നൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ സ്വയം പര്യാപ്തമാവാന്‍ സാധ്യതയില്ല. ഇനിയുള്ള കാലങ്ങളില്‍ അവിദഗ്ധ മേഖലയില്‍ മാത്രമേ വിദേശികള്‍ക്ക് സ്ഥാനമുള്ളൂ എന്ന ധാരണയും തെറ്റാണ്. സ്വദേശി വല്‍ക്കരണം സാധ്യമാകുന്ന മേഖല, ശീതീകരിച്ച മുറിയിലിരുന്ന് അധികം ബുദ്ധിമുട്ടില്ലാത്ത ബുദ്ധിയധികം ഉപയോഗിക്കേണ്ടാത്ത ജോലികളില്‍ മാത്രമാണ്.
യു.ഏ.ഇ-യില്‍ മൊത്തമുള്ള ജനസംഖ്യയില്‍ വെറും 22- 23% മാത്രമാണ് സ്വദേശികള്‍; ബാക്കിവരുന്ന 77 ശതമാനവും വിദേശികളേയും എങ്ങനെ മാറ്റി നിറുത്തും? സ്വദേശികള്‍ പെറ്റു പെരുകിയാല്‍ മാത്രം. അങ്ങനെയൊരു ജനസംഖ്യാ വര്‍ദ്ധനവ് ഇവിടെയുണ്ടാകണമെങ്കില്‍ എത്ര തലമുറ കാത്തിരിക്കണം?
ഒരു ലേഖനമൊക്കെയെഴുതുമ്പോള്‍ വിശദമായ പഠനം ആവശ്യമാണ്. ജീവിതചെലവ് വര്‍ദ്ധിക്കുമ്പോള്‍ വിദേശികളെ ഒഴിവാക്കുവാന്‍ ചെയ്യുന്ന വിദ്യയാണെന്ന തെറ്റിദ്ധാരണ വെറും ബാലിശമാണ്. ജീവിതചെലവിനനുസരിച്ച് വിദേശിയുടെ ശമ്പളവും വര്‍ദ്ധിക്കുന്നില്ലേ? ഉണ്ടെങ്കിലും ഇല്ലെന്ന് പറയാനാണ് എല്ലാ വിദേശിക്കും താല്പര്യം.
ഒരു പ്രവാസി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സര്‍ക്കാരെന്തുചെയ്യണമെന്ന ഒരു നിര്‍ദ്ദേശം നിങ്ങള്‍ കൊടുക്കുക. പ്രവാസീ പുനരധിവാസം എങ്ങനെ സാധ്യമാവും? സര്‍ക്കാരിനെങ്ങനെ നിങ്ങള്‍ക്ക് പെന്‍ഷനോ മറ്റോ നല്‍കാനാവും? അത്തരം ഒരു പെന്‍ഷന്‍ സാധ്യമാവണമെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ ഒരു ശതമാനം നിങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണോ? ഇപ്പോള്‍ നിങ്ങള്‍ മൂലം സര്‍ക്കാരിന് നേരിട്ട് കിട്ടുന്ന വരുമാനം പാസ്സ്പോര്‍ട്ടെടുക്കുമ്പോളും, വിമാനത്താവളത്തില്‍ കൊടുക്കുന്ന യാത്രാ നികുതിയും മാത്രം, മറ്റെല്ലാം പരോക്ഷമായ രീതിയില്‍ മാത്രം. മാത്രവുമല്ല നിങ്ങളോ ഞാനോ ഒരു പ്രവാസിയായത് സ്വന്തം രാജ്യത്തുനിന്നും പുറത്താക്കിയതുകൊണ്ടാണോ?എല്ലാറ്റിനും സര്‍ക്കാര്‍ കുറ്റകാരനെന്ന മനോഭാവം മാറ്റുക.
ഇപ്പോള്‍ കണ്ടുവരുന്ന വസ്തുതകള്‍ ഇവിടെ നിരത്തുന്നു. പണ്ടുണ്ടായിരുന്ന വരുമാനമല്ല ഇപ്പോള്‍ ഇന്ത്യയിലുള്ള പലര്‍ക്കും. ഇവിടെനിന്നും അല്‍പ്പം പണമുണ്ടാക്കി വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ പോയി മറ്റുള്ളവരെ കാണുമ്പോള്‍, നിങ്ങളേക്കാള്‍ മുന്തിയ രീതിയില്‍ അവന്‍ ജീവിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായി തോന്നുന്നത് ഇവിടത്തെ സമ്പാദ്യം കുറവാണെന്നാണ്. നിങ്ങള്‍ക്കറിയുമോയെന്നറിയില്ല ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ വന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഇതിപ്പോള്‍ സാങ്കേതിക വിദഗ്ധരെമാത്രം. ഇതു മാത്രമല്ല ഇന്ത്യയില്‍നിന്നും അവിദഗ്ധരായ തൊഴിലാളികളെ കിട്ടുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ഇന്ത്യയുടെ ജനസംഖ്യയും, അവന്റെ വിനയ സ്വഭാവവുമാണ് മറ്റുള്ള രാജ്യക്കാര്‍ക്ക് ഇന്ത്യാക്കാരനില്‍ ആകര്‍ഷണമായിട്ടുള്ളത്.
ദുബായ് ആസ്ഥാനമാക്കിയ പല റിയല്‍ എസ്റ്റേറ്റ് കമ്പനികളും നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ ഇത്യയിലും വ്യാപിപ്പിക്കുന്നത് ഇന്ത്യയുടെ വികസനത്തിന്റെ തെളിവാണ്. പ്രവാസികളില്ലാതെ ഒരു ഗള്‍ഫ് രാജ്യത്തിന്റെ സ്വയം നിലനില്‍പ്പ് വളരേ വിദൂരതയിലാണ്. അതിനേക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരുന്നത് ഈ രാജ്യക്കാര്‍ക്കു മാത്രം. ജോലി തേടി ഒരു അറബി നമ്മുടെ നാട്ടില്‍ വരുന്ന കാലം അത്ര വിദൂരതയിലല്ല. കാരണം ഒരു പത്തു പതിനഞ്ചു വര്‍ഷം, അതായത് 2020-ല്‍ ഇവിടെ കിട്ടുന്ന ശമ്പളവും ഇന്ത്യയില്‍ കിട്ടുന്ന ശമ്പളവും ഏകദേശം തുല്യമായിരിക്കും.
അതിന്റെ തുടക്കമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുമിവിടെ വന്ന് സാങ്കേതിക വിദഗ്ധരെ ഇന്ത്യന്‍ കമ്പനികള്‍ കൊണ്ടു പോകുന്നത്. ഈ പ്രവണത അവിദഗ്ധ മേഖലയിലേക്ക് കടന്നു വരുമോയെന്നു സംശയമാണ്. അത് ഇത്തരം ആളുകളെ കിട്ടുവാന്‍ ബുദ്ധിമുട്ടള്ള വിദേശ രാജ്യങ്ങള്‍ക്ക് ഉപകാരമായി മാറും. അതായത് ഇന്ത്യാക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപോകുന്നത് ഉടനെയൊന്നും നിലയ്ക്കില്ല .
വളരെ നന്നായിട്ടുണ്ട്.
അരീക്കോടന്‍, പ്രിയ, പരസ്‌പരം , റഷീദ്...അഭിപ്രായങ്ങള്‍ക്ക് നന്ദി..
പരസ്‌പരം...
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു . പക്ഷേ,ചില കാര്യങ്ങള്‍ ഞാന്‍ എഴുതാന്‍ ഉണ്ടായ സാഹചര്യം സൂചിപ്പിച്ച് കൊള്ളട്ടെ..
താങ്കള്‍ വിദേശി- സ്വദേശി അളവു പറഞ്ഞത് ദുബായിലെ കാര്യം മാത്രമാണ്. ഗള്‍ഫിലെ കാര്യങ്ങളില്‍ പലതിനും ദുബായും അതുള്‍ക്കൊള്ളുന്ന എമിറേറ്റ്‌സുകള്‍ക്കും ഒരു പ്രത്യേകതയുണ്ടെന്നത് ശരിതന്നെ..പക്ഷേ, യഥര്‍ത്ഥ സ്വദേശി വത്കരണം ഒമാനിലും സൗദിയിലും ഉള്ള മനയാളികള്‍ ഉള്‍ക്കൊള്ളുന്ന പ്രവാസികള്‍ കണ്ടതാണ്.
പിന്നെ ഞാന്‍ നാളെ, എന്നു പറഞ്ഞത് നളെ, അല്ലെങ്കില്‍ അടുത്തയാഴ്‌ചോ മാസമോ എന്ന അര്‍ത്ഥത്തിലല്ല സമീപ ഭാവിയില്‍ ഇത് ഒരു പ്രശ്നം തന്നെ ആയിരിക്കും. 2000 -ഇല്‍ ഉണ്ടായിരുന്ന അവസ്ഥയല്ലല്ലോ ഇപ്പോള്‍ ഉള്ളത്...
പിന്നെ നമ്മള്‍ തിരികെ ചെല്ലുമ്പോള്‍ വാരിത്തരുവാന്‍ ഒരു സര്‍ക്കാരിനും സാധിക്കുകയില്ല് എന്നതു തന്നെയാണ് ഞാനും പറഞ്ഞത്, അതിനായി കാത്തിരിക്കേണ്ടെന്ന്..പിന്നെ മന്ത്രിമാര്‍ക്ക് പലതും ചെയ്യാന്‍ ഉണ്ടെന്നത് ഞാന്‍ പ്രത്യേകം പറയണോ..എന്തൊക്കെ ഇരിക്കുന്നു..നമ്മുടെ ഗവണ്‍മെന്റ് വലിയ കാര്യത്തില്‍ തുടങ്ങിയ നോര്‍ക്ക ഇന്ന് പാസ്‌പ്പോര്‍ട്ട് പുതുക്കുവാനും, സര്‍ട്ടിഫിക്കേറ്റ് അറ്റസ്‌റ്റ് ചെയ്യുവാനുമുള്ള ഒരു കാര്യാലയം മാത്രമാണെന്ന് കരുതുന്ന ഒരു ബഹു ഭൂരിപക്ഷം നമ്മുക്കിടയില്‍ ഉണ്ട്..
വിദഗ്‌ദ്ധരായ ജോലിക്കാര്‍ക്ക് ഇവിടെ എന്നും ചാന്‍സ് കിട്ടിയേക്കാം പക്ഷേ പാശ്ചാത്യ രാജ്യങ്ങളില്‍ അതേ തൊഴിലിനു കിട്ടുന്ന വരുമാനം ഇവിടെ കിട്ടുകയില്ലെന്നു സത്യം മാത്രമാണ്. ഒരു ഡോക്‌ടറിനു ഒമാനിലേക്കോ കുവൈത്തിലേക്കൊ ഒരു ചാന്‍സും അമേരിക്കയിലേക്ക് ഒരു ചാന്‍സും വന്നാല്‍ സ്വാഭാവികമായും അദ്ദേഹം അമേരിക്ക തെരഞ്ഞെടുക്കും .അതേ ഞാനും പറയാന്‍ ശ്രമിച്ചുള്ളു.
പ്രവാസികള്‍ എന്ന വാക്കില്‍ ലോകത്തെ പലയിടങ്ങളില്‍ ജോലി ചെയ്യുന്നവരെയും പറയാമെങ്കിലും ഞാന്‍ ഉദ്ദേശിച്ചത് ഗള്‍ഫ് മാത്രമാണെന്നും പറഞ്ഞു കൊള്ളട്ടെ...
തുടര്‍ന്നും അഭിപ്രായം അറിയിക്കുക...നന്ദി..
ഗള്‍ഫുകാരന്റെ നാട്ടിലെ അവസ്ഥകൂടി ചേര്‍ക്കാമായിരുന്നു.ചെറിയ ഒരു ഭാഗം ഈ ലിങ്കില്‍ നിന്നും കിട്ടും സമയ്ം കിട്ടുമ്പോള്‍ വയിക്കൂക.http://subairpadikkal.blogspot.com/
മെഴുകുതിരി-അറവുമാടു-കഥകള്‍ കേട്ടു മതിയായി; ഗള്‍ഫന്‍ വെറും പൊട്ടനല്ല; മരപ്പൊട്ടനാണ്.
അഭിപ്രായം അറിയിച്ചതിനു നന്ദി റുമാന,
ഒരു വലിയ ലേഖനമാക്കേണ്ട എന്നതു കൊണ്ടു മാത്രമാണ്. ഞാന്‍ ആ ഭാഗത്തേക്ക് കടക്കാതിരുന്നത്.
ബയാന്‍, തങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി..
എന്നാല്‍ ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടേ,
ഗള്‍ഫിലെ ഓരോ മുക്കും മൂലയും ഇവിടുത്തുകാരെ പോലെ തന്നെ നാട്ടിലും എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ താങ്കള്‍ക്ക് ശരിക്കും അറിവില്ലായ്മയോ അങ്ങിനെ നടിക്കുന്നതോ...?
താങ്കളുടെ "മടുപ്പ്" കേട്ടപ്പോള്‍ തോന്നിയ ഒരു സംഭവം പറയട്ടെ,
ഒരു ദരിദ്ര രാജ്യത്തെ ജനങ്ങളുടെ പട്ടിണിയുടെ കഥ മറ്റൊരു സമ്പന്ന രാജ്യത്തെ ഭരണാധികാരിയെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കമന്റ്..
'ഇതൊക്കെ കേട്ടു കേട്ട് മടത്തു.അല്ല, അവരെന്തിനാ പട്ടിണി കിടക്കുന്നത്...? അവിടെ KFC യും പിസ ഹട്ടും ഒന്നും ഇല്ലെ അതൊക്കെ അവര്‍ക്ക് വാങ്ങി തിന്നൂടെ.....?'
മരുഭൂമിയിലെ പ്രവാസി വെറും പൊട്ടനല്ല; മരപ്പൊട്ടനാണ്; സോഫ്റ്റ് ക്ലൈമറ്റില്‍ നിന്നും പറിച്ചു നടുന്ന പ്രവാസി പൊടിയും ചൂടും നിറഞ്ഞ മരുഭൂമിയില്‍ സ്വത്വം മറന്നുള്ള ഓട്ടത്തിന്നിടയില്‍ ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്; നാട്ടിലെത്തിയാലും അവന്‍ പ്രാന്തന്‍ തന്നെ; കടല്‍ വെള്ളം വാറ്റികുടിക്കുന്ന ഗള്‍ഫനെ പ്രന്താക്കാന്‍ എന്തെളുപ്പം. പത്തു കൊല്ലം തികച്ചാലും തിരിച്ചുപോക്കിനെ കുറിച്ചു ആലോചിക്കആന്‍ ഇന്നു പ്രവാസികള്‍ക്കാവുന്നില്ല; വിസിറ്റ് വിസക്കരനു വരെ ഓടിച്ചിട്ടു പിടിച്ചു ക്രെഡിറ്റ് കാറ്ഡ് കൊടുക്കുകയല്ലെ : ക്രെഡിറ്റ് കാര്‍ഡ് ലോണ്‍; ഒരു ബാങ്ക് കാര്‍ഡ് കൊടുത്താല്‍ അതുവെച്ചു എല്ലാ ബാങ്കും പിന്നാലെ റെഡി. എന്നെ കൊണ്ടു കൂടുതല്‍ പറയിപ്പിക്കരുത്; ങാ. ഞാന്‍ കണ്ട ഗള്‍ഫുകാരിലധികവും നാട്ടുകാരെയും വീട്ടുകരെയും ബാങ്കിനെയും പേടിച്ചു ഗള്‍ഫില്‍ കുബുസ് നിന്നു കാലം കഴിക്കുന്നവരാ കൂടുതലും; ഫാമിലി സ്റ്റാറ്റസു പോലും കൊടുക്കാന്‍ അറക്കുന്ന ഒരു നിയമത്തിന്‍കീഴില്‍ തിരിച്ചുപോക്കിനു കുറിച്ചു ചിന്തിക്കാന്‍ എന്തിനു വൈകണം. പ്രവാസിയായ അച്ചന്റെ കുഞ്ഞായി പിറക്കേണ്ടി വന്ന കൊച്ചിന്റെ ഗദ്ഗദം ആരറിയുന്നു; ഇനിയും മെഴുകുതിരിയും കൊണ്ടു വരരുത്, പ്രവാസം. മണ്ണാകട്ട.
ivide aro soochippicha oru comment kandu... nammal pravasikal nattil irangumbol kodukkunna airport tax matrame govt. kodukkunnullloo ennu... ente manya suhruthinu oru karyam ariyumo ennariyilla.. indian economy ippo ee avastha kaivarikkan oru karanam videsa indiakkarude viyarppanu.... videsha indiakkar nattilrkkayakkunna panam indirectly govt. ne etra support cheyyunnundu ennathu palarum marakkunna karyam anu..
pinne dear bian...
swayam niyanthrikkan ariyathavan gulfil ennalla nattil ninnalum nannavan pokunnilla... credit card nirbandhichu ketti vakkunna sadhanam allallo... pinne use cheyyan ariyathavan credit cardupayogikkan thudangiyal kuthu pala edukkum athil samsayam venda... athinu gulf karan akanam ennilla...
pinne ee pucham.. athu kalayanam... bian oru gulfkaran ano?? ivide pacha pidicha etrayo malayalikal undu?? bahrain market onnu nokkkoo.... etra malayalikal ivide pradoyilum range roverilum lexusilum nadakkunnundu??
orupaadu per...
jeevikkan padikkanam... allathe jeevikkan padikkathe mandatharangalal ellam nashippichittu irunnu karanjittu karyam illa....
enikkivide ariyavunna chilar undu..
90 dinar sambalam...
ella divasavum pani kazhinjal baaril anu... engane nannavan ivarokke???
swayam nannayale karyam ulloo...
allathe pottenenno marappottenenno swayam vilichu karayuka alla vendathu...
അഭിപ്രായത്തിനു നന്ദി ഉണ്ണി..
പ്രിയ ബയാന്‍,
താങ്കള്‍ക്ക് ഒരു മറുപടി പറയാന്‍ ഞാന്‍ ആളല്ലെങ്കിലും അഭിപ്രായത്തിനു നന്ദി അറിയിച്ചു കൊള്ളട്ടെ..
സമയം കിട്ടുമ്പോള്‍ ബങ്കിങ്ങിനെ കുറിച്ചും ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും ഒക്കെ ഒന്നു പഠിക്കാന്‍ ശ്രമിക്കുക..അതേപോലെ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക നിലയെ കുറിച്ചും അതില്‍ താങ്കളുള്‍ പറഞ്ഞ മരമണ്ടന്മാരുടെ സ്വാദീനത്തെ കുറിച്ചും ഒക്കെ ചുമ്മാ വായിച്ചു പഠിക്കുക...
നന്നാവാത്തവന്‍ ഗള്‍ഫില്‍ അല്ല നാട്ടിലായാലും നന്നാവില്ല ഒരിക്കലും ..അല്ലേ...
അല്പജ്ഞാനി അഹങ്കരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ടല്ലൊ..താങ്കള്‍ ആ കൂട്ടത്തില്‍ പെടില്ലെന്ന് വിശ്വസിക്കുന്നു..
തുടര്‍ന്നും ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണേ...
നമിക്കുന്നു. എത്ര മനോഹരമായി ഉള്ളതു തുറന്നെഴുതിയിരിക്കുന്നു. അഭിനന്ദനീയം, അഭിനന്ദനീയം.
The people who lives in kerala is not aware of how the pravsi lives in outside. pravasi work 16-18 hours a day for daily food or to support a family in kerala.
if our goverment has enough thought to start many companies in kerala we need to go out like this. we could have done the same job near to our house itself! but the I@%#@$%s who lives in kerala think that if he stop a investor/multinational company in kerala, the company will be getting closed!
as long as this view dont change in kerala, investors will not come to kerala and all mallus will be going to other countries/states to support their family.
recently I read in one of the newspaper that BMW selected cochin as the indian production center and later changed to Chennai becuase of our great Kerala Govt efforts!
അഭിപ്രായമറിയിച്ചതിനു ഒരുപാട് നന്ദി സുഹൃത്തേ,
തുടര്‍ന്നും വായിക്കുകയും അഭിപ്രായം പറയുകയും വേണമേ...
നജീം :
‘പരസ്പരം’ നിങള്‍ക്കു നന്നായി മറുപടി തന്നിട്ടുണ്ട്; -“ഒരു ലേഖനമൊക്കെയെഴുതുമ്പോള്‍ വിശദമായ പഠനം ആവശ്യമാണ്.....എന്നു തുടങി അദ്ദേഹത്തിന്റെ കമെന്റിന്റെ അവസാന ഭാഗം; ഒരു കട്ടന്‍ ചായ ഉണ്ടാക്കി വെച്ചു വായിക്കുക. അപ്പോള്‍ എന്തെങ്കിലും കത്തും.
പിന്നെ ഇപ്പോല്‍ വിസിറ്റ് വിസക്കാരനു മുന്‍പു എമ്പ്ലൊയ്മെന്റ് ഓഫര്‍ ലെറ്ററിനു പുറത്തു ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്തിരുന്നു. ഇന്നത്തെ കാര്യം അറിയില്ല, എങ്കിലും അഞ്ചും ആറും ക്രെഡിറ്റ് കാര്‍ഡ് വെച്ചു മരംചാടുന്ന ദുബായിക്കാരെ കുറെ അറിയാം.
ഗള്‍ഫ് പ്രവാസിയാണു കേരളത്തിന്റെ ഉത്തരം താങ്ങുന്നു എന്നുള്ളതിനേക്കാള്‍ ഭീകരമാണു സ്വാഭാവികമായി കേരളെത്തില്‍ വളരേണ്ടിയിരുന്ന വിപണന സാധ്യതകള്‍ ഗള്‍ഫ് പണത്തിന്റെ അതിപ്രസരത്തില്‍ കൂലം കുത്തി ഒലിച്ചുപോവുന്നത്.
‘പരസ്പരം’ പറഞ്ഞതുപോലെ നിങളെ ആരും പുറത്താക്കിയിട്ടില്ല; താനെ പുറത്തായതാണ്; തിരിച്ചു വരിക സോദരാ; നല്ല തെളിനീര്‍ ജലവും വായുവും കുറെ പൊട്ടിപ്പോളിഞ്ഞ റോഡും കൊതുകിനെ കൊല്ലാനുള്ള തിരിയുമായി ഞങ്ങള്‍ കാത്തിരിക്കാം.
പ്രിയ ബയാന്‍,
എനിക്ക് ഇനി പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല. കട്ടന്‍ ചായയും കുടിച്ച് 'പരസ്‌പര'ത്തിന്റെ വരികള്‍ വായിച്ചതു കൊണ്ടല്ല, മുഴുവന്‍ പ്രവാസികളുടെയും പ്രതിനിധീകരിക്കുന്ന അമ്പാസഡര്‍ അല്ലാത്തതിനാലും, അമ്മയെ തല്ലിയാലും മലയാളികള്‍ രണ്ടു പക്ഷം എന്ന സത്യം അറിയാവുന്നതു കൊണ്ടും മാത്രം.
തിരിച്ചു വരാനുള്ള താങ്കളുടെ ക്ഷണത്തിനു നന്ദി. എന്നാല്‍ താങ്കള്‍ പറഞ്ഞ സംഭവങ്ങള്‍ ഒന്നും വയറു നിറയാന്‍ പര്യാപ്‌തമല്ലല്ലോ..
പിന്നെ, നൊസ്‌റ്റാള്‍ജിക് ആയ താങ്കളുടെ മോഹന വാഗ്‌ദാനത്തില്‍ ആകൃഷ്‌ടരായി എല്ലാ പ്രവാസികളും കൂടി ഒരാഴ്‌ച ലീവ് എടുത്തു നാട്ടിലേക്ക് വന്നു പോയാന്‍ താങ്കളെ പോലുള്ളവരുടെ കാര്യം....
തുടര്‍ന്നും ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമല്ലോ...
നന്ദിയോടെ
പ്രവാസികളെക്കുറിച്ചുള്ള ഇക്കായുടെ ചിന്തകള്‍ സത്യം തന്നെ..
valare naanyirikkunnu....
Post a Comment