കണ്ടൊരാള്‍, കണ്ടു പറഞ്ഞൊരാള്‍
കൊണ്ടുപോകുന്നതാ കെട്ടുകള്‍..!
വര്‍ണ്ണസുന്ദര ജീവിതം അവര്‍-
ക്കെന്നുമുത്സവ നാളുകള്‍..!
വണ്ടിമേലുണ്ട് വന്‍പെട്ടികള്‍
അതിലത്രയും സ്വര്‍ണ്ണകട്ടികളാവാം
വിട്ടു, നെടുവീര്‍പ്പയാള്‍; പേഴ്‌സി-
ലൊക്കെയും പച്ച നോട്ടുകള്‍..!
കേട്ടൊരാള്‍ കേട്ടു പറഞ്ഞൊരാള്‍
കൂടെയുണ്ടച്ചുതണ്ട് പോലെ ചിലര്‍
ആരതു കണ്ടവരാടിത്തികച്ചൊരു-
ആരണ്യ താണ്ഡവ ദു:ഖസത്യം..?
പെട്ടിയിലൊക്കെയും കണ്ണുനീരാണാ-
ക്കെട്ടിലോ തീരാക്കടങ്ങളല്ലോ..!
വന്നവര്‍ പോകട്ടെ സ്‌നേഹിതാ
പിച്ചയായ് കിട്ടിയൊരമ്പതു രാവും പകലും
കണ്ണുനീര്‍ കാണാതെ വേദന കാണാതെ
പോകുവാന്‍ നല്‍കാമവര്‍ക്ക് സ്വസ്ഥി
ആ നല്ല നാളുകള്‍ക്കാത്മ സംതൃപ്‌തി..
Labels: കവിത
Subscribe to:
Post Comments (Atom)
3 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
പ്രവാസി (കവിത)
:D
ambathu nalum illa ikka only 45 ;)
പിച്ചയായ് കിട്ടിയൊരമ്പതു രാവും പകലും
കണ്ണുനീര്‍ കാണാതെ വേദന കാണാതെ
കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക.
Post a Comment