ഹലോ ഞാന്‍ റോസാ,അല്പം വെള്ളം ഒഴിക്കാവോ...?

on Thursday, July 26, 2007


പൂന്തോട്ടത്തിലെ വിടര്‍ന്നു നില്‍ക്കുന്ന റോസച്ചെടിയോട് കിന്നരം പറയുന്ന പലരേയും നാം നേരിലും സിനിമയിലും ഒക്കെ കാണറുണ്ട്. നമ്മളില്‍ പലരും ഒറ്റക്കിരിക്കുമ്പോള്‍ അവയോട് കൊച്ചുവര്‍ത്തമാനം പറയാറുമുണ്ട്. വിടര്‍ന്നു നില്‍ക്കുന്ന ആ ചെടിയിലേക്ക് വെള്ളം തളിച്ചു കൊടുക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ കുളിപ്പിക്കൊമ്പോഴെന്നവണ്ണം കുസൃതിയോടെ തലയാട്ടി കളിക്കും പോലെ ഒന്നു ശ്രദ്ധിച്ചാല്‍ നമ്മുക്കു തോന്നാറില്ലെ..?


സസ്യങ്ങള്‍ക്കും ജീവനുണ്ട്, അവയ്‌ക്കും ദാഹമുണ്ടെന്നും വളര്‍ച്ചയുണ്ടെന്നും ഒക്കെ നമ്മുക്കറിയാം. എന്നാല്‍ നമ്മുടെ പൂന്തോട്ടത്തില്‍ നാം ഓമനിച്ചു വളര്‍ത്തുന്ന ഒരു ചെടി നമ്മുടെ ഫോണില്‍ വിളിച്ചു പറയുന്നു.. "ഹലോ, എനിക്ക് അല്പം വെള്ളം ഒഴിച്ചു തരാവോ...?"
ആവശ്യത്തിനു വെള്ളം കിട്ടുമ്പോള്‍ "മതി നന്ദി എന്നു പറയുക." എങ്ങിനുണ്ടാകും..?


ചിരിച്ചു തള്ളാന്‍ വരട്ടെ, ലോസ് ആഞ്ചലസിലെ "ബോട്ടാണിക്കാള്‍" എന്ന ഒരു സഘടന ഇതേ കുറിച്ചു കാര്യമായി ചിന്തിക്കുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യപ്പെട്ടിരിക്കുകയാണ്.
Photo Sharing and Video Hosting at Photobucket ചെടിച്ചട്ടിയിലെ മണലില്‍ ഉറപ്പിക്കുന്ന അതി നൂതനമായ ഇലക്‌ട്രോണിക് സെന്‍സറില്‍ കൃത്യമായ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് രേഖപ്പെടുത്തി അതു പ്രത്യേക സം‌വിധാനം വഴി കമ്പ്യൂട്ടറിലും അതില്‍ നിന്നും ടെലിഫോണിലേക്കും ബന്ധിപ്പിച്ചിരിക്കുകയാണ്. ചെടിക്കാവശ്യമായ ജലത്തിന്റെ വ്യതിയാനവും ഇലകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ വളരെ സൂഷ്‌മമായ വിത്യാസങ്ങള്‍ വരെ കണക്കു കൂട്ടിയാണ് ഇതു സാധിച്ചെടുത്തത്.


ഒരൊ ചെടികള്‍ക്കും പ്രത്യേക വ്യത്യസ്ഥമായ സെന്‍സര്‍ ആയതു കൊണ്ട് പൂന്തോട്ടത്തിലെ ഏതു ചെടിയാണ് വിളിക്കുന്നത് എന്നുവരെ ഫോണില്‍ പറയും.
വെള്ളം ആവശ്യമുള്ളപ്പോള്‍ മാത്രമല്ല അവ ഫോണില്‍ ആവശ്യപ്പെടുക. 'ആവശ്യത്തിനു ജലം കിട്ടിയാല്‍ വിളിച്ചു നന്ദി പറയുക, വെള്ളം ആവശ്യമില്ലാത്തപ്പോഴോ, ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിച്ചു കൊടുത്താലോ, ചെടിയുടെ ആദ്യത്തെ ആവശ്യം ശ്രദ്ധിക്കാന്‍ പറ്റിയില്ലെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വീണ്ടും പറയുക, ഇതൊക്കെയാണ് ചെടി ഫോണില്‍ വിളിച്ചറിയിക്കുന്നത്.


ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട പത്തോളം ചെടികളുടെ കൊഞ്ചല്‍ കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ 001,212,202,8348 എന്ന നമ്പരില്‍ ഇപ്പോള്‍ തന്നെ വിളിച്ചു നോക്കൂ...


ഭാവിയില്‍ നമ്മള്‍ ജോലിക്കിറങ്ങാന്‍ തിരക്കു കൂട്ടുന്നതിനിടെ നമ്മുടെ മൊബൈലിലേക്കു വിളിച്ചിട്ട് "ഞാന്‍ റോസയാ...പോകുന്നതിനു മുന്നേ എനിക്കു വെള്ളം തരാന്‍ മറക്കല്ലെ" എന്നു ആവശ്യപ്പെടുന്ന കാലം വിദൂരമല്ല
Photo Sharing and Video Hosting at Photobucket

10 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

'എനിക്ക് ദാഹിക്കുന്നു അല്പം വെള്ളം ഒഴിച്ചു തരാവോ...?'

ആവനാഴി said...

അയ്യോ തരാല്ലോ. ഞങ്ങള്‍ ശകലം വെള്ളം ചോദിച്ചാല്‍ കൊടുക്കാത്ത അര്‍ക്കീസുകളാണെന്നു വിചാരിച്ചോ?

ദാഹജലം ചോദിച്ചു വരുന്നോര്‍ക്ക് മോരുംവെള്ളം കൊടുത്ത ശീലേ ഞങ്ങള്‍ക്കുള്ളു.

:)

ഏ.ആര്‍. നജീം said...

ഹ ഹാ...ആവനാഴി ആളുകൊള്ളാലോ...
വീട്ടില്‍ പൂന്തോട്ടം ഒക്കെയുണ്ടോ...?

Rasheed Chalil said...

ഈ യന്ത്രം കേരളത്തില്‍ വന്നാല്‍ മെസേജ് ഇങ്ങനെ റെകോര്‍ഡ് ചെയ്യാം...

മരണം വാതില്‍ക്കലൊരു നാള്‍...
മഞ്ചലുമായി വന്ന് നില്‍ക്കുമ്പോള്‍...
.......
ജീവജലം തരുമോ..., ജീവജലം തരുമോ...

ഇക്കു said...
This comment has been removed by the author.
ഇക്കു said...

ഇതെങാല്‍ നമ്മുടെ നാട്ടില്‍ വന്നാല്‍ ആദ്യം സംഭവിക്കാന്‍ പൊകുന്നത് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളു.. വെള്ളം ഒഴിക്കാന്‍ നിയൊഗിക്ക പെട്ടവന്‍, 2 ദിവസത്തിനകം, രാവിലെ വന്ന ഉടനെ ഫോണ്‍ റസീവര്‍ മേശപുറത്തെക്ക് എടുത്ത് വച്ച് “എനി നീയൊക്കെ ഒന്നു വിളിക്ക്” എന്ന മട്ടില്‍ ചുറ്റിത്തിരിയുന്നുണ്ടാവും..

എന്തായാലും ഫൊണ്‍ വിളി നന്നായിട്ടുണ്ട്....

ഉറുമ്പ്‌ /ANT said...

:) nice info

ഏ.ആര്‍. നജീം said...

ഇത്തിരിവെട്ടം, ഇക്കു, ഉറുമ്പ്..
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണെ

Anuraj said...

waw!!

ഏ.ആര്‍. നജീം said...

നന്ദി അനുരാജ്..