അപ്‌സരസ്സ്

on Thursday, August 2, 2007

അപ്‌സരസ്സ്


എങ്ങുനിന്നോ പറന്നെത്തിയൊരപ്‌സര
കന്യയന്നേകയായെന്നങ്കണത്തില്‍
ഞാനറിഞ്ഞീലവള്‍ ചൊല്ലിയ മന്മഥ
മന്ത്രത്തിലെന്നെ മറന്നുപോയ് ഞാന്‍
‍തെല്ലുനേരം കൊണ്ടോക്കെ കവര്‍ന്നവള്‍
‍പാടിയപാട്ടിലെന്നന്തരംഗം
ഞങ്ങളനുഭൂതിയായ് പറന്നങ്ങിനെ
നീല വിഹായസ്സിന്‍ സ്വചഛതയില്‍
‍പിന്നെ മടിയിലിരുത്തിപ്പറന്നവള്‍
നക്ഷത്ര രാജ്യത്തു ചെന്നിറങ്ങി..
*********************
ആരോ ഒരാള്‍


മനസ്സിന്‍ മായാ വാതില്‍
തുറക്കാനാരാനുള്ളൂ..?
നഭസ്സില്‍ ഗഹനമി-
ന്നളക്കാനാരാനുള്ളൂ..?
****************
ചങ്ങാതി


കുട്ടിളോടൊത്ത് പാട്ടുപാടും
മാമര കൊമ്പിലെ പാട്ടുകാരാ
കാട്ടിലെ തേന്‍ കവര്‍ന്നിങ്ങുവന്ന
കട്ടുറുമ്പെങ്ങിനെ നിന്‍ ചങ്ങാതിയായ്..?
************************

8 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അപ്‌സരസ്, ആരോ ഒരാള്‍ , ചങ്ങാതി
മൂന്നു കുഞ്ഞുകവിതകള്‍

ശ്രീ said...

ഈ പോസ്റ്റിന്റെ ഉത്ഘാടനം ഞാനായിട്ടു തന്നെ നടത്തിയേക്കാം...
:)
മൂന്നു കവിതകളും നന്നായിട്ടുണ്ട്...
ഒന്നാമത്തെ കൂടുതലിഷ്ടമായി.

ഏ.ആര്‍. നജീം said...

നന്ദി ശ്രീ,
സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ, എന്നപോലുള്ള പുതിയ ബ്ലോഗര്‍‌മാര്‍ക്ക് താങ്കളെ പോലുള്ളവരുടെ തൂവലുകളും , കൂവലുകളും തന്നെയാണ് കുടുതല്‍ എഴുതാനും പോസ്‌റ്റാനും പ്രചോദനമാകാറുള്ളത്.
തുടര്‍ന്നും അഭിപ്രായം അറിയിക്കല്ലോ..

പ്രിയ said...

simple ones...and nice too

ജിം said...

കുഞ്ഞുകവിതകള്‍ ഇഷ്ടായി.
'നഭസ്സിന്‍' എന്നാണോ വേണ്ടത്?

മുസാഫിര്‍ said...

കുഞ്ഞു കവിതകള്‍ ഇഷ്ടമായി.അവസാനത്തേത് ഈണത്തില്‍ ചെറിയ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ പറ്റിയതാണ്.

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

പ്രിയ, ജിം , മുസാഫിര്‍,
അഭിപ്രായമറിയിച്ചതിനു വളരെ നന്ദി..