രാഹുല്‍ , നിനക്കു വേണ്ടി

on Tuesday, September 11, 2007



********************************************************************


ആലപ്പുഴയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുല്‍ എന്ന ഏഴുവയസ്സുകാരനും അവന്റെ മാതാപിതാക്കള്‍ക്കും .....
********************************************************************


കാണിയ്ക്ക വെച്ചു കളമെഴുതി ദൈവ -
സന്നിധിതോറും തൊഴുതുവന്നു
അന്നദാനങ്ങളും നല്‍കിയേറേ-
ഒരോമന കുഞ്ഞു പിറന്നു കാണാന്‍.


"ഓമനത്തിങ്കള്‍ കിടാവു" പാടാന്‍
അവള്‍ക്കൊരോമന കുഞ്ഞിനെ നല്‍കി നാഥന്‍
‍കൈ വളരുന്നതും കാല്‍ വളരുന്നതും
അമ്മതന്‍ നെഞ്ചിലെ സ്പന്ദനമായ്
കാലം കനിഞ്ഞില്ലവള്‍ക്കു പക്ഷേ
കാണാനവനെ കണ്‍‌മൂടുവോളം


കാണാതെയാവുന്നു കുഞ്ഞുങ്ങളെ ദിനം,

കാരുണ്യമില്ലാത്ത കൈകളാലേ
കൂട്ടുകാരൊത്തു കളിച്ചീടുമ്പോള്‍
കൂട്ടം പിഴച്ചവന്‍ പോയതാണോ ?
വൈരാഗ്യ മൂര്‍‌ത്തികള്‍ തീര്‍ത്തതാണോ ?
കാണാകയത്തില്‍ പതിച്ചതാണോ ?


അമ്മതന്‍ കണ്ണീര്‍ കാലം തുടച്ചേനേ
നീയില്ലീ ഭൂമിയില്‍ എന്നറിഞ്ഞീടുകില്‍
ദുസ്സഹം എങ്കിലതല്ലാതെയെങ്ങു നീ
ഏതു രൂപത്തിലിരിപ്പു കുഞ്ഞേ !?


എന്തൊന്നു ചൊല്ലി കരയേണ്ടു നിത്യം
നീവരുമെന്നോര്‍‌ത്തു കാത്തിരിപ്പൂ
ആരോടു ചൊല്ലുവാനാരുണ്ടറിയുന്നൊ-
രമ്മതന്‍ നെഞ്ചിലെ നൊമ്പരങ്ങള്‍


‍സ്‌നേഹം നശിക്കുന്നു ക്രൂരത മാത്രമായ്
കാലം വരക്കുന്ന കോലങ്ങളോ
സാഹസം മാറുമോ കുഞ്ഞുങ്ങളെങ്കിലും
സ്വാതന്ത്രത്തോടെ വളര്‍ന്നീടുമോ ?

11 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ആലപ്പുഴയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുല്‍ എന്ന ഏഴുവയസ്സുകാരനും അവന്റെ മാതാപിതാക്കള്‍ക്കും .....

ശ്രീ said...

സമര്‍‌പ്പണം നന്നായി നജീമിക്കാ...
“സാഹസം മാറുമോ കുഞ്ഞുങ്ങളെങ്കിലും
സ്വാതന്ത്രത്തോടെ വളര്‍ന്നീടുമോ ?”

സുല്‍ |Sul said...

അവനെ എത്രയും പെട്ടെന്ന് അവന്റെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
-സുല്‍

Sethunath UN said...

രാഹുല്‍ പോയിട്ട് ഒരുപാടു നാളായെന്നറിയാം. അവനെ തിരികെക്കിട്ടാന്‍ ദൈവം അനുഗ്രഹിയ്ക്കട്ടെ.
കവിത നന്നായി.

ചന്ദ്രകാന്തം said...

കാണാത്ത ദൂരത്തിലെങ്കിലും വൈകാതെ-
യമ്മ തന്‍ ചാരത്തണഞ്ഞിടാനായ്,
ഭാഗ്യം വരുത്തട്ടെ, യെന്നാളു മീശ്വരന്‍
കാരുണ്യ വര്‍ഷം ചൊരിഞ്ഞിടട്ടേ..

G.MANU said...

vithumpi.....

അപ്പു ആദ്യാക്ഷരി said...

നജീം....നന്നായിരിക്കുന്നു ഈ കുഞ്ഞിക്കവിത.
ഒരു അഭിപ്രായമുണ്ട്....അല്‍പ്പം ശ്രമിച്ചാല്‍, വൃത്തവും പ്രാസവും ഒത്തില്ലെങ്കിലും താളമോടെ ചൊല്ലാവുന്ന കവിതയെഴുതാന്‍ നജീമിനാവും. ശ്രമിച്ചുനോക്കുക. ഭാവുകങ്ങള്‍

പ്രിയ said...

kanathavunna kunjungal theeratha nombaram aanu.

aa ammakku kunjine thirike kittum. daivam athinu vazhiyundakkum..

kavitha nannayirikkunnu ikka.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ നജീം
നല്ല ആശയം
ഇനിയും എഴുതക....നാടിന്‍റെ നന്‍മകായ്‌
നിന്നോടൊപ്പം ഞങ്ങളും കൂടെ

ഈ കവിത...എന്നെ വല്ലതെ നൊബരപ്പെടുത്തി..
ഇത്തരമൊരു നോവില്‍ നിന്നും ഞാന്‍ എഴുതിയ ഒരു കുഞികവിത കാണുമല്ലേ.... കരയുന്ന ഹൃദയങ്ങള്‍...


റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

സഹയാത്രികന്‍ said...

നജീം ജീ...നന്നായി... അവന്‍ തിരിച്ചെത്തട്ടേ എന്ന് പ്രര്‍ത്ഥിക്കുന്നു..

ഏ.ആര്‍. നജീം said...

ശ്രീ :അതു തന്നാണ് എന്റെയും ചോദ്യം :)
നിഷ്കളങ്കന്‍, സഹയാത്രികന്‍, സുല്‍ : അതെ, നമ്മുക്ക് പ്രാര്‍ത്ഥിക്കാം അതിനല്ലേ കഴിയൂ..?
ചന്ദ്രകാന്തം : എന്റെ ഓരോ കവിതകള്‍ക്കൊപ്പവും താങ്കള്‍ കുറിച്ചിടുന്ന വരികള്‍ എന്ന ഒരുപാട് സന്തോഷിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നറിയിച്ചു കൊള്ളട്ടെ. തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ,
അപ്പു :തീരച്ചയായും ഇനി അക്കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാം.
ബയാന്‍, മനു, പ്രിയ, മന്‍സൂര്‍ : അഭിപ്രായങ്ങള്‍ക്ക് നന്ദി, തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു