മരണത്തിന്റെ സംഗീതം...!

on Sunday, September 30, 2007



സംഗീതം..!


അത് മഹത്തായ കലകളില്‍ ഒന്നു തന്നെ.


ചില രാഗങ്ങളില്‍ കീര്‍ത്തനങ്ങള്‍ പാടിത്തീരും മുന്‍പ് സ്വര്‍‌ഗത്തില്‍ നിന്നും അമൃത വര്‍ഷം പോലെ മഴ പെയ്തിട്ടുണ്ടെന്ന് ചരിത്രം!. ഗുരുവായൂരിലെ അടഞ്ഞ തിരുനടക്കു മുന്‍പില്‍ നമ്മുടെ ഗാനഗന്ധര്‍‌വന്‍ തന്റെ മാന്ത്രിക ശബ്ഗത്തില്‍ ഒരു സ്തുതിഗീതം പാടിയാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ നട തുറന്നു പ്രസാദിക്കും എന്നു കവി ഭാഷ്യം.


മ്യൂസിക്ക് തെറാപ്പി ഒരു ചികിത്സാരീതിയായി ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.മനസിന്റെ മുറിവുണക്കുവാനും ആകുലതകള്‍ ശമിപ്പിക്കുവാനും രോഗങ്ങള്‍ മാറുവാനും വരെ ഇഷ്ട സംഗീതം ഉപയോഗപ്പെടുത്താമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.


എന്നാല്‍ സംഗീതത്തിന്റെ മറ്റൊരു മാസ്മരിക ഭാവം 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുപാട് പേരെ മരണത്തിലേക്ക് മാടി വിളിച്ച സംഭവമാണ് "ഗ്ലൂമീ സണ്‍‌ഡേ".


1933 ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച ദിവസം ഹംഗറിയില്‍ ഉദയം ചെയ്ത ഒരു ഗാനം ഒരു കൊടുംകാറ്റ് കണക്കേ അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വീശിയടിച്ച് കുറേ മനുഷ്യാത്മാക്കളെ മരണത്തിലേക്ക് കൂട്ടി കൊണ്ടു പോയി.


ആ ഗാനമാണ് "ഗ്ലൂമി സണ്‍‌ഡേ".




റിസ്‌സോ സറസ്സ് എന്ന ഹംഗേറിയന്‍ പിയാനോ വിദഗ്ദ്ധന്റെ മനസിന്റെ ആഴങ്ങളില്‍ നിന്നും ഉടലെടുത്ത സംഗീതമാണ് "ഗ്ലൂമി സണ്‍‌ഡേ". പിണങ്ങിപോയ തന്റെ പ്രിയതമയുടെ അകല്‍ച്ച തകര്‍‌ത്ത മനസില്‍ നിന്നും ഉടലെടുത്ത ഈ ശോക ഗാനം പിന്നീട് ലോക ഗാന ശാഖയില്‍ തന്നെ ഒരു കറുത്ത ഇതിഹാസമാവുകയായിരുന്നു.


താന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനവുമായി റിസ്‌സോ സെറസ്സ് പല സ്റ്റുഡിയോകളിലും കയറി ഇറങ്ങിയെങ്കിലും റിക്കോര്‍‌ഡ് ചെയ്യാന്‍ ആരും തയാറായില്ല. അവസാനം റിസ്‌സോ സെറസ്സിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഈ ഗാനം പുറത്തിറങ്ങുകയും, ഒരാഴ്ചകൊണ്ടു തന്നെ "ഗ്ലൂമി സ‌ണ്‍‌ഡേ ഹംഗറിയുടെ ഹിറ്റ് ചാര്‍‌ട്ടില്‍ ഇടപിടിക്കുകയും ചെയ്തു. എന്നാല്‍ അതൊരു ദുരന്തത്തിന്റെ ആരംഭമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.


ഗാനം ഹിറ്റായതിന്റെ പിന്നാലെ റിസ്‌സോ സറസ്സ് തന്റെ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് തിരികെ വിളിച്ചുവെങ്കിലും ഗ്ലൂമി സ‌ണ്‍‌ഡേയിലൂടെ തന്റെ പ്രിയതമന്റെ വിരഹദുഖം മനസിലാക്കി വീണ്ടും ആദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കരുത്തില്ലാതെ അവര്‍ ആത്മഹത്യ ചെയ്തു !. മരണക്കുറിപ്പായി അവര്‍ ഒരു ചെറിയ പേപ്പറില്‍ കുറിച്ചിട്ടത് ഒരു വാക്കു മാത്രം "ഗ്ലൂമി സണ്‍‌ഡേ".


പിന്നീട് ഈ പാട്ട് കേള്‍ക്കുന്നവരൊക്കെയും ഒരുതരം ഭ്രാന്തമായ ആവേശത്തോടെ മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരുന്നു. പ്രേമവും ദാമ്പത്യവും ജീവിതം തകര്‍ത്ത ഒരുപാട് പേരെ ഈ ഗാനം മരണത്തിലേക്ക് കൂട്ടികൊണ്ടുപോയി.


ഈ കാലയളവില്‍ ഹംഗറിയില്‍ ആത്മഹത്യ ചെയ്തവരില്‍ എത്രപേര്‍ ഈ പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു മരണത്തെ പുല്‍കി എന്നതിനു കൃത്യമായ കണക്കില്ലെങ്കിലും നൂറില്‍ അധികം പേരുടെ മരണത്തിനു പ്രത്യക്ഷ കാരണം "ഗ്ലൂമി സണ്‍ഡേ" ആയിരുന്നു.അതോടെ ഹംഗറിയിലെ ജനങ്ങള്‍ക്കിടയില്‍ ഗ്ലൂമി സണ്‍‌ഡേ മരണത്തിന്റെ പ്രതിരൂപമായി മാറുകയായിരുന്നു!. റിസ്‌സോ സറസ്സ് എന്ന കലാകാരന്‍ മരണത്തിന്റെ പ്രവാചകനും !. ഒടുവില്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ ഈ ഗാനം നിരോധിച്ചു.


1936-ല്‍ 'ബോബ് അലന്‍' എന്നയാളുടെ നേതൃത്വത്തില്‍ 'ഹെല്‍കാബ്' എന്ന ബാന്റ് ഈ ഗാനം അമേരിക്കയില്‍ ഇറക്കിയതോടെ ഗ്ലൂമി സണ്‍‌ഡേ അമേരിക്കയിലും മരണത്തെ കുഴലൂതി വിളിച്ചുണര്‍ത്തുവാന്‍ തുടങ്ങി.


1941 -ല്‍ 'ബില്ലി ഹോളിഡേ' എന്ന പ്രശസ്ത ഗായിക ഗ്ലൂമി സണ്‍‌ഡേയുടെ ഇംഗ്ലീഷ് പരിഭാഷ ഇറക്കിയതോടെ അക്ഷരാര്‍‌ത്ഥത്തില്‍ ഒരര്‍‌ബുദം കണക്കേ "ഗ്ലൂമി സണ്‍‌ഡേ" ലോകമാകമാനം പകരാന്‍ തുടങ്ങി. ഒരുതരം പ്രേത സാന്നിദ്ധ്യം പോലെ ഈ ഗാനത്തെ ജനങ്ങള്‍ ഭയന്നു !.


ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ആത്മഹത്യചെയ്ത 'ജോസഫ് കെല്ലര്‍' എന്നയാളുടെ മേശമേലിരുന്ന മരണക്കുറിപ്പ് "ഗ്ലൂമി സണ്‍‌ഡേ"യിലെ വരികള്‍ ആയിരുന്നു.


മറ്റൊരിക്കല്‍ ഒരു നൈറ്റ് ക്ലബിലെ ലൈവ് ബാന്റില്‍ ഈ ഗാനം ആലപിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഒരിക്കല്‍ കൂടി ഈ ഗാനം പാടാന്‍ ആവശ്യപ്പെടുകയും അതേ സമയം അയാള്‍ പുറത്തിറങ്ങി സ്വയം തീ കൊളുത്തി മരിക്കുകയും ചെയ്തു!.


മറ്റൊരു ലൈവ് ബാന്റില്‍ ഈ ഗാനം ആലപിച്ചു കൊണ്ടിരിക്കേ അവിടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ പര‌സ്പരം വെടിവക്കുക വഴി മരിക്കാന്‍ തമ്മില്‍ സഹായിച്ചു.


"ഗ്ലൂമി സണ്‍‌ഡേ"യുടെ റിക്കോര്‍‌ഡുകളും ഈ ഗാനത്തിന്റെ വരികള്‍ പകര്‍ത്തിയ കടലാസു തുണ്ടുകളുമൊക്കെ ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചു വച്ച ശേഷം ആത്മഹത്യ ചെയ്തവര്‍, തന്റെ ശവസംസ്കാര ചടങ്ങില്‍ ഉടനീളം ഗ്ലൂമി സണ്‍‌ഡേയുടെ വരികള്‍ മുഴങ്ങി കേള്‍ക്കണം എന്ന് അന്ത്യാഭിലാഷം എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്തവര്‍, അങ്ങിനെ ഗ്ലൂമി സണ്‍‌ഡേയുടെ ഇരകള്‍ അനവധി, നിരവധി...!


റൊമില്‍ ഒരു തെരുവു ഗായകന്റെ ആര്‍‌ദൃമായ സ്വരനാധുരിയില്‍ ഗ്ലൂമി സണ്‍‌ഡേ കേള്‍ക്കാനിടയായ ഒരു പതിനഞ്ചുകാരന്‍ തന്റെ കയ്യില്‍ ഇരുന്ന പണമെല്ലാം ആ ഗായകനു കൊടുത്തിട്ട് അടുത്തുള്ള പാലത്തിനു മുകളില്‍ നിന്നും ചാടിമരിച്ചു !.


ഗ്ലൂമി സണ്‍‌ഡേയുടെ ലഹരി നിറഞ്ഞ ഈ മാസ്മരികത അറിഞ്ഞ ഹംഗേറിയന്‍ ഭരണകൂടം ഈ ഗാനം നിരോധിച്ചെങ്കിലും പലരും ഒളിച്ചും പതുങ്ങിയും ഈ ഗാനം ശേഖരിച്ചു വയ്ക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നതിലൂടെ ആത്മഹത്യകളും തുടര്‍ന്നു കൊണ്ടേയിരുന്നു.


ആയിടെ ലണ്ടനിലെ ഒരു ഫ്ലാറ്റില്‍ നിന്നും തുടരെ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സണ്‍‌ഡേയുടെ ഈണം ശ്രദ്ധയില്‍പെട്ട പോലിസുകാര്‍ ബലമായി ഫ്ലാറ്റ് തുറന്ന്‍ അകത്ത് കടക്കുമ്പോള്‍ കാണുന്നത് തന്റെ ടേപ്പ് റെക്കോര്‍‌ഡറില്‍ തുടര്‍ച്ചയായി പാടുന്നവിധം "ഗ്ലൂമി സണ്‍‌ഡേ" ഓണ്‍ ചെയ്ത് വച്ച ശേഷം അടുത്ത കസേരയില്‍ വിഷം കഴിച്ച് മരിച്ചു ഇരിക്കുന്ന ഒരു വീട്ടമ്മയേ ആയിരുന്നു !.


ഇത്രയും ആയപ്പോഴേക്കും പല രാജ്യങ്ങളും, ബി.ബി.സി ഉള്‍പ്പെടെ റേഡിയോകളും ഈ ഗാനത്തെ പൂര്‍‌ണ്ണമായും നിരോധിച്ചു.


"മരണത്തെ ഞാന്‍ സ്വപ്നം കാണുന്നു...
മരണത്തിന്റെ പുരാവൃത്തം ഇവിടെ കഴിയുന്നു...
ഇനിയുള്ളത് ചൂടെന്നോ തണുപ്പെന്നോ ആര്‍ക്കറിയാം..."




ഇത് ഗ്ലൂമി സണ്‍‌ഡേയിലെ ചില വരികള്‍ ആണ്.
മരണത്തിന്റെ രുചി ഈ വരികള്‍ എഴുതുമ്പോള്‍ കവി അറിഞ്ഞിരുന്നില്ലല്ലോ ?




നിഗൂഢമായ ഒരു യക്ഷികഥയുടെ പര്യവസാനം പോലെയാണ് ഈ ഗാനശില്പിയുടെ ജീവിതവും അവസാനിച്ചത് !.1968-ല്‍ തന്റെ ജന്മദിനത്തിനു തൊട്ടടുത്ത ഒരു ഞായറാഴ്ച ബുഡാപെസ്റ്റിലെ ഒരു കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി റിസ്‌സോ സെറസ്സ് ആത്മഹത്യ ചെയ്തു !.തന്റെ ഗാനത്തിന്റെ വരികള്‍ അറം പറ്റിയത് പോലെ ഒരു ഞായറാഴ്ച റിസ്‌സോ സെറസ്സ് മരണത്തെ സ്വയം വരിച്ച് അതിന്റെ മണമറിയാനായി ആഴങ്ങളിലേക്ക് ഇറങ്ങി പോയതോടെ ഗ്ലൂമി സണ്‍‌ഡേ ലോക സംഗീത ചരിത്രത്തിലെ ഒരു ദുരന്തമായി പര്യവസാനിക്കുകയായിരുന്നു !!.

25 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

"മരണത്തെ ഞാന്‍ സ്വപ്നം കാണുന്നു...
മരണത്തിന്റെ പുരാവൃത്തം ഇവിടെ കഴിയുന്നു...
ഇനിയുള്ളത് ചൂടെന്നോ തണുപ്പെന്നോ ആര്‍ക്കറിയാം..."

simy nazareth said...

ഇന്നാ ഒരു സ്വതന്ത്ര തര്‍ജ്ജിമ ഇവിടെയുണ്ട്.

അപ്പു ആദ്യാക്ഷരി said...

നജീമേ, ഇതൊരു പുതിയ അറിവായിരുന്നു. നന്ദി.

ചന്ദ്രകാന്തം said...

നജീം,
ആ ഗാനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തന്നതിന്‌ നന്ദി.

കുഞ്ഞന്‍ said...

നജീം മാഷെ, താങ്കളും ആ ഗാനം കേട്ടിരിക്കുമല്ലൊ, അപ്പോള്‍ താങ്കളും.....

ഒരു പുതിയ അറിവ്, ആ പാട്ട് കേള്‍ക്കാന്‍ എന്താണൊരുവഴി?

മൂര്‍ത്തി said...

നന്ദി നജീം..പുതിയ വിവരം..സ്വതന്ത്ര പരിഭാഷക്ക് സിമിക്കും നന്ദി..

സഹയാത്രികന്‍ said...

നജിം ജി...ഒരു പുതിയ അറിവാണു.....
നന്ദി....
സിമി പരിഭാഷയും വായിച്ചു...നന്ദി

(ആ പാട്ട് കിട്ട്വോന്നു നോക്കട്ടേ...കുഞ്ഞേട്ട കിട്ടുവാണേല്‍ അയച്ചു തരാട്ടോ...!
ഞാന്‍ ആത്മഹത്യ ചെയ്തില്ലേല്‍....! :( )

സഹയാത്രികന്‍ said...
This comment has been removed by the author.
സഹയാത്രികന്‍ said...

ഈ ഗാനം
ഇവിടെ
.... സംഭവിക്കുന്ന ഒന്നിനും ഞാന്‍ ഉത്തരവാദിയല്ല

:)

ശെഫി said...

പുതിയ അറിവായിരുന്നു

Unknown said...

ഇതുമായി ബന്ധപ്പെട്ട ഒരു ഫിലിം കണ്ടിരുന്നു. അക്കാലത്തെ യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോള്‍ ആത്മഹത്യകളെ മനസ്സിലാക്കാന്‍ പ്രയാസമില്ല. (ഒരു പകര്‍ച്ചവ്യാധിപോലെ വളര്‍ന്നുകൊണ്ടിരുന്ന നാസികള്‍, യൂദവിരോധം, തൊഴിലില്ലായ്മ...) ജീവിതത്തേക്കാള്‍ മരണം അഭികാമ്യമെന്നു് തോന്നുന്ന ഒരു ലോകത്തില്‍ ഇതുപോലൊരു ഗാനം അതിന്റേതായ പങ്കു് വഹിച്ചില്ലേങ്കിലല്ലേ അത്ഭുതമുള്ളു.

കുഞ്ഞന്‍ said...

ഓ.ടോ. സഹയാത്രികാ.. നന്ദി...നന്ദി വേണ്ടാ കാശുമതിന്ന് പറയരുത്!

മാഷെ മലയാളം കേട്ടാലും ശരിക്കു മനസ്സിലാകാത്ത എനിക്ക്,ഇംഗ്ലീഷ് കേട്ടാല്‍... അപ്പോള്‍പിന്നെ ആത്മഹത്യചെയ്യാനൊന്നും എനിക്കുതോന്നുകയില്ലല്ലോ... അയ്യെടാ ഇത്ര സുന്ദരമായ ജീവിതം നശിപ്പിച്ചിട്ട് എന്നാത്തിനാ..

മെലോഡിയസ് said...

എനിക്കും ഇത് പുതിയൊരു അറിവായിരുന്നു..നജീം നന്ദി ട്ടാ..

പ്രിയ said...

gloomy sunday...

chelappo asthiyil pootha premathil ingane okke pattu kettal chakan thonnumayirikkum...

ennalum athithiri kadanna kai aayi poville??

nyway സഹയാത്രികന് nanni. aa pattu njan onnu thappiyathu munne. kittiyillayirunnu.

pinne ikka... ee pattu kettappolekkum ivide sunday kazhinju poyarunnu.. so valla Happy monday undakumo?

ikka, nalla oru lekhanam. really good.

and Thanks too :)

വാളൂരാന്‍ said...

നജീം ഭായ്..... മരണത്തിലേക്ക് എത്ര വഴികള്‍ അല്ലേ... അത്ഭുതം തോന്നുന്നു.
ഒരു ആത്മബലിയുടെ കഥ ഞാന്‍ ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു, പെട്ടെന്ന് ഇതും കണ്ടപ്പോള്‍ ഒരു കൌതുകം....

മയൂര said...

നല്ല ലേഖനം..:)

ഏ.ആര്‍. നജീം said...

സിമി : വളരെ നന്ദി, വന്നതിനും പിന്നെ ആ ലിങ്കിനും ..
അപ്പു : നന്ദീട്ടോ..:)
ചന്ദ്രകാന്തം : നന്ദിയുണ്ട്, അഭിപ്രായമറിയിച്ചതിന്
കുഞ്ഞന്‍ : ഭാഗ്യമോ നിര്‍ഭാഗ്യമോ , ഞാന്‍ കേട്ടത് ഗ്ലൂമി സണ്‍‌ഡേയുടെ ഹംഗേറിയന്‍ ഓര്‍ജിനല്‍ ആയിരുന്നു അതുകൊണ്ട് എനിക്ക് ഒന്നും മനസിലായില്ല.
മൂര്‍ത്തി : നന്ദി :)
സഹഹാത്രികാ : നന്ദി, പിന്നെ dondo dondo ആ കുഞ്ഞേട്ടന്‍ പാവല്ലേ. ലിങ്കിന് പ്രത്യേക നന്ദി. കൂടുതല്‍ അറിയാന്‍ അതു ഉപകരിച്ചു കേട്ടോ.
ശഫി : നന്ദി
മു:പുത്രന്‍ : അതെ, താങ്കള്‍ സൂചിപ്പിച്ചിരുന്നത് പോലെ അന്നത്തെ സാഹചര്യങ്ങളും ഒരു പ്രധാന ഘടകമാകാം
അന്‍‌വര്‍ : നന്ദി
പ്രിയ : എന്തോ എനിക്ക് ഇതേവരെ അസ്തിയില്‍ പൂക്കുന്ന പ്രേമം അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തത് കൊണ്ട് അതേകുറിച്ച് അറിയില്ല.
മുരളി : അതെ, പക്ഷെ മരിക്കാന്‍ എനിക്ക് മനസില്ല എന്നൊരു തീരുമാനമെടുത്താല്‍ മതി പിന്നെ ഗ്ലൂമി സണ്‍‌ഡേ അല്ല ഗ്ലൂമി മണ്‍‌ഡേ വന്നാലും ഒരു പ്രശ്നവുമില്ല.
മയൂര : വളരെ നന്ദി തുടര്‍ന്നും അഭിപ്രായം അറിയിക്കണേ

Rasheed Chalil said...

നജീം .. തികച്ചും പുതിയ അറിവ്. നന്ദി.

ശ്രീ said...

നജീമിക്കാ...
നന്നായിരിക്കുന്നു, വിശദമായ ഈ പോസ്റ്റ്!
:)

താരാപഥം said...

ഹായ്‌ നജിം,
എന്തായാലും പുതിയൊരറിവാണിത്‌. ഇതില്‍ പറഞ്ഞ ആത്മഹത്യകള്‍ ഇതിലെ വരികളുടെ മാസ്മരികതകൊണ്ടാണ്‌ സംഭവിച്ചിട്ടുള്ളത്‌. സംഗീതത്തിന്റെ കുഴപ്പമല്ല.
എന്നെ ക്കേള്‍പ്പിക്കൂ, എനിക്കൊന്നും സംഭവിക്കില്ല. കാരണം എനിക്ക്‌ ഇംഗ്ലീഷ്‌ അത്ര വശമില്ല.

ഏ.ആര്‍. നജീം said...

ഇത്തിരിവെട്ടം, ശ്രീ, താരാപഥം...
വളരെ നന്ദി, വന്നതിനും അഭിപ്രായമറിയിച്ചതിനും

വെള്ളെഴുത്ത് said...

ഗ്ലൂമിസന്‍ഡേ എന്ന പേരില്‍ ജെര്‍മ്മന്‍ സിനിമയുണ്ട്. അതി മനോഹരമായ ഒന്ന്.. ഗാനത്തിന്റെ ആത്മഹത്യാപ്രേരണ സിനിമയിലുമുണ്ട്.. പക്ഷേ ബാക്കി കാര്യങ്ങള്‍ അതു പോലെയല്ല.

ഏ.ആര്‍. നജീം said...

അതെ, ഇതിനെ ബെയിസ് ചെയ്ത് എല്ലാ ഭാഷകളിലും ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം മാത്രം ഉള്‍ക്കൊണ്ട് കൊണ്ടാണെന്നു മാത്രം
അഭിപ്രായം അറിയിച്ചതിനു നന്ദി, തുടര്‍ന്നും അറിയിക്കണേ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നജീം, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
..

Jabarooth pulamanthole said...

this is a mad ! I am a man, a man should be have a good mind , not a mad mind , we haven't follow mad songs and we have to follow good lines like "QUR AN" Quran say
"Verily this Qur-an Doth guide to that Which is most right (or stable) ,And giveth the glad tidings To the believers Who work Deeds of righteousness,That they shall have A magnificientreward"