ചിലപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് എങ്ങിനെ ഈ ഭൂലോകത്ത് (ബൂലോകത്തല്ല) ഔദ്യോഗികവും അനൗദ്യോഗവുമൊക്കെയായി ഇങ്ങനെ കാക്കത്തൊള്ളായിരം ഭാഷകള്‍ രൂപം കൊണ്ടു എന്ന്..!
മാതാവ് സംസാരിക്കുന്ന ഭാഷ മാതൃഭാഷ എന്ന രീതിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ പോലും പണ്ട് ആദവും ഹവ്വയും സംസാരിച്ച ഭാഷ അങ്ങിനെ തുടര്‍ന്നിരുന്നേനേ, പിന്നെ അവിടെ മുതലാ ഇങ്ങനെ മാറാന്‍ തൂടങ്ങിയത്..?
ഇതേകുറിച്ച് അലോചിച്ചു തലപുകഞ്ഞ് മൂന്നു ശാസ്ത്രജ്ഞര്‍ 'എന്നാപിന്നെ അതൊന്നു കണ്ടു കളയാം' എന്ന രീതിയില്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി.
ഒരു കുട്ടിയെ ജനിച്ചതു മുതല്‍ വിജനമായ ഒരിടത്തുള്ള വീട്ടില്‍ താമസിപ്പിക്കുകയും. അച്‌ഛനും അമ്മയും മാത്രമല്ല അവിടെയുള്ള ഒരു മണ്‍തരിപോലും ഒരക്ഷരം മിണ്ടരുതെന്ന നിഗമനത്തില്‍ വളര്‍ത്തി."അപ്പോള്‍ പിന്നെ കുട്ടി ഏത് ഭാഷയില്‍ സംസാരിക്കും എന്ന്‍ ഒന്ന് കാണല്ലോ " .
പക്ഷേ നാലു വയസായതു മുതല്‍ കുട്ടി നല്ല 'തത്ത പറയുംപോലെ' സംസാരിക്കാന്‍ തുടങ്ങി. അതേ, തത്ത പറയും പോലെ തന്നെ. കാരണം ആ വീടിന്റെ മച്ചിന്മേല്‍ ഒരു തത്തയും തത്തമ്മയും കുടുമ്പവും കൂടുകെട്ടി താമസമുണ്ടായിരുന്നു അവരുടെ ആശയങ്ങള്‍ കൈമാറുന്ന രീതി ഈ കുട്ടിയും തൂടര്‍ന്നു..!
അന്നുമുതലാണ് ഈ "തത്ത പറയും പോലെ" എന്ന ശൈലി രൂപം കൊണ്ടത്..!
ഇതൊക്കെ ഇപ്പൊള്‍ പറഞ്ഞു വരാന്‍ കാര്യം എന്താ എന്നാണൊ..? ഈ ഭാഷയുടെ ചില പ്രശ്നങ്ങളെ കുറിച്ചോര്‍ത്തത് കൊണ്ട് പറഞ്ഞു പോയതാ.
**************************************************
ഇവിടെ ഒരു ഓഫീസിലെ ഓഫീസ് ബോയ് ആണ് പപ്പേട്ടന്‍.
ഈ തിരുവോണത്തിന് പപ്പേട്ടന് അവധി വേണം. പപ്പേട്ടന്‍ അറബിക്കാരനായ ബോസിനോട് ചെന്ന് അവധി ചോദിച്ചു.
" വാട്ടീസ് ദിസ് ഓണം..? " : അറബി ചോദിച്ചു.
പൊതുവേ ഇംഗ്ലിഷ് ജീവിക്കാനുള്ളത് മാത്രം പറയാനറിയുന്ന പപ്പേട്ടന്‍ ഒന്ന് പകച്ചു. എന്തായിപ്പ പറയുക. അവസാനം ഒരു വിധം പറഞ്ഞൊപ്പിച്ചു.
"സര്‍, വണ്‍ അണ്ടര്‍വേള്‍ഡ് കിങ്ങ് കമിങ്ങ്..ഐ വാണ്ട് ട്രീറ്റ് ഹിം"
അല്പം അത്ഭുതത്തോടെ ബോസ്സ് ചോദിച്ചു : 'വാട്ട്..? അണ്ടര്‍വേള്‍ഡ് കിങ്ങ്..?'
പപ്പേട്ടനു ആശ്വാസമായി. ഹോ, അത്രെങ്കിലും മനസിലായല്ലോ. പപ്പേട്ടന്‍ ഉറപ്പിച്ചു.
"യെസ് സാര്‍, അണ്ടര്‍വേള്‍ഡ് ബിഗ് കിംഗ് കമ്മിങ്ങ്"
സത്യത്തില്‍ പപ്പേട്ടനെ കുറ്റം പയാനൊക്കുമോ ? പപ്പേട്ടന്‍ പഠിച്ച 10ആം ക്ലാസുവരെ ഒരിടത്തും പാതാളത്തെ എന്താ ഇംഗ്ലിഷില്‍ പറയുക എന്നു പഠിപ്പിച്ചില്ല. പിന്നെന്തു ചെയ്യും. മാവേലിയെ താഴേക്കാണ് ചവിട്ടി താഴ്‌ത്തിയതും ആവിടാണ് പുള്ളിക്കാരന്റെ താമസവും. അപ്പൊ പിന്നെ ഇതല്ലേ ശരി ?. പപ്പേട്ടന്റെ സംശയം ന്യായമാണ്.
പക്ഷേ, ബോസ്സ് പപ്പേട്ടന് ലീവ് കൊടുത്തുല്ലെന്നു മാത്രമല്ല അന്നേ ദിവസം രണ്ട് മണിക്കൂറ് ഓവര്‍ടൈം കൂടെ ചെയ്യാന്‍ പറഞ്ഞതിന്റെ കാരണം പപ്പേട്ടന് ഇന്നും അജ്ഞാതം !.
**************************************************
നാട്ടിലെ ഒരു ഓഫീസിലെ തൂപ്പുകാരിയായിരുന്നു സരള, അവിടുത്തെ തന്നെ പ്യൂണ്‍ ആണ് സരസു എന്ന സരസമ്മ . ഒരേ ദിവസമാണ് ജോലിക്കു കയറിയതെങ്കിലും തമ്മില്‍ കണ്ടാല്‍ നമ്മുടെ സീയെമ്മും പിണറായിയും പോലെയാ.
ഒരു ദിവസം മാനേജര്‍ എന്തോ ആവശ്യത്തിന് പ്യൂണിനെ തിരക്കി കാണാതായപ്പോഴാണ് സരള ആ വഴി പോകുന്നത്.
മനേജര്‍ സരളയോട് ചോദിച്ചു :'സരസുവിനെ കണ്ടോ സരളേ..'
അല്പം നീരസത്തോടെ സരള പറഞ്ഞു : "ഹോ, ഇനി അവള്‍ വന്നാലെന്താ വന്നില്ലെങ്കിലെന്താ, എപ്പോ വേണേ വരാം പോകാം. സാറമ്മരെല്ലാം കൂടി ഉത്സാഹിച്ച് അവളെ 'പ്രഗ്‌നന്റ്' ആക്കിയല്ലോ."
മനേജറുടെ അടിവയറ്റില്‍ നിന്നും പേരറിയാത്തൊരു വലിയ വേദന അങ്ങിനെ ഉരുണ്ടുകൂടി നെഞ്ചിലെത്തി കെട്ടിനിന്നു!.
കാലം അതാണല്ലോ, നമ്മള്‍ കാണുന്നതല്ലേ. കഴിഞ്ഞ ഒരു പെണ്‍വാണിഭകേസില്‍ പെണ്‍കുട്ടി ഒരു സിനിമ നടന്റെ പേരു പറഞ്ഞു. അവസാനം പോലീസ് ചോദ്യം ചെയ്യലില്‍ ആണ് കുട്ടി സമ്മതിച്ചത് ആ നടനെ ഇതേവരെ താന്‍ കണ്ടിട്ടേയില്ല അതുകൊണ്ട് കോടതിയില്‍ വച്ച് 'ഒന്ന് അടുത്ത് കാണല്ലോ' എന്ന് വച്ചാ പറഞ്ഞതെന്ന് !.
അതെപോലെ വല്ലതും പറഞ്ഞുപോയാന്‍ ദൈവമേ..!!
ഭാഗ്യം, മനേജരുടെ ഹൃദയം പൊട്ടിത്തകരും മുന്‍പ് സരള വാക്യം മുഴുപ്പിച്ചു.
നമ്മളൊക്കെ പാവങ്ങള്‍ ഇപ്പോഴും 'ടെമ്പറി'..!
അപ്പോഴാണ് മനേജര്‍ക്കും കാര്യം പിടികിട്ടിയത്. പ്യൂണ്‍ വേക്കന്‍സി വന്നപ്പോള്‍ സരസുവിനെ അവിടെ 'പെര്‍മനെന്റ്" ആയി നിയമിച്ചിരുന്നു അതാ ഈ സരള പറഞ്ഞത് !.
**************************************************
ഈ പ്രശ്നങ്ങള്‍ ഇംഗ്ലിഷില്‍ മാത്രമല്ല. നമ്മുടെ മലയാളത്തിലും ഉണ്ടാകാറുണ്ട്.
എന്റെ മുറിയിലെ സഹതാമസക്കാരന്‍ കാദര്‍കുട്ടി ലീവിനു പോയി കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു വന്നു. വന്നതിന്റെ പിറ്റേന്നു പുതുമണവാട്ടിക്ക് ഫൊണ്‍ ചെയ്തു.
അതുവരെ മനസില്‍ അടക്കി നിര്‍ത്തിയിരുന്ന ഹോംസിക്ക്നസും, പ്രണയനൈരാശ്യം, സ്‌നേഹം ഒക്കെ കൂടി ധാരധാരയായി ഫോണിലൂടെ ഒഴുകി.
സംസാരം അവസാനിപ്പിക്കാന്‍ നേരം ഒരല്പം റൊമാന്റിക് ആയി കാദര്‍ ചോദിച്ചു.
'പാത്തൂ .. ഒരുമ്മ തരൂ...'
പത്തു ഉടനെ മറുപടി : " ങാ .. ഉമ്മ അപ്പുറത്തുണ്ട് ഒരുമിനിറ്റേ ഞാന്‍ ഇപ്പൊ വിളിക്കാം.."
അയ്യോ അല്ലല്ല ഉമ്മയല്ല... ഒരു 'ഉഉഉ..മ്മ..'
പക്ഷേ അതു പറഞ്ഞു തീരുന്നതിനുള്ളില്‍ അങ്ങേതലക്കല്‍ നിന്നും കാദര്‍ ഉമ്മയുടെ വാക്കുകള്‍ കേട്ടു.
"ങാ..ഉമ്മയാടാ മോനെ.. നിനക്ക് സുഖാണോടാ.. "
അതിനു കാദര്‍ മറുപടി പറഞ്ഞത് ചുണ്ടിന്റെ ചുണ്ടിന്റെ താഴെവച്ചായിരുന്നതിനാല്‍ ഉമ്മ കേട്ടുകാണാന്‍ വകുപ്പില്ല.
പിന്നെ എപ്പൊഴെങ്കിലും 'ഉമ്മ കിട്ടിയോ കാദറേ', എന്ന് ചോദിക്കുന്നത് മര്യാദ അല്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചിട്ടുമില്ല, എനിക്കറിയുകയും ഇല്ല.
**************************************************
മറ്റൊരാള്‍ നാട്ടിലേക്ക് ഭാര്യക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുന്നതിനിടെ ചോദിച്ചു
"കുട്ടികളൊക്കെ സ്കൂള്‍ വിട്ടു വരാറായില്ലെ, ചോറും കറിയും ഒക്കെ ആയോ.."?
'ഹൂം" :ഭാര്യ ഒന്നു മൂളീ.
എന്താ കറി..?
ആയില്ല..
അതുകൊള്ളാം ഇതേവരെ ചോറും കറിയും ഒന്നും ആയില്ലേ..? പിന്നെ നീ എന്തെടുക്കുവായിരുന്നു...
ഹയ്യോ ചേട്ടാ ആയില്ലെന്നല്ലാ, അയിലമീന്‍ കറി എന്ന ഞാന്‍ പറഞ്ഞത്.
**************************************************
ഇനി പറ, ഈ യൂണിക്കോഡ് പോലെ ഒറ്റ ഭാഷ മാത്രമായിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുമായിരുന്നോ..?
കവി പാടിയതു പോലെ,
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കാന്‍ മോഹം ...
14 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
കവി പാടിയതു പോലെ,
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കാന്‍ മോഹം ...
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍..
എന്നല്ലേ?
തത്ത പറയുന്നപോലെ പ്രയോഗം ഇങ്ങനെത്തന്നെയാണോ ഉണ്ടായത്?
രസായിട്ട്ണ്ട് എഴുത്ത്! പ്രെഗ്നന്റ് വായിച്ച് ചിരിച്ച് മറിഞ്ഞു!
പണ്ട് പണ്ട് ആദ്യത്തെ ജോലിയില്‍ ചേര്‍ന്ന സമയം. Plant-ല്‍ പലയിടത്തും കെമിക്കല്‍ കൊണ്ട് വരുന്ന പ്ലാസ്റ്റിക് ബാരല്‍ വെച്ചിട്ടുണ്ടാവും. കുറെ എണ്ണത്തിന്‍ മുകളില്‍ പെയ്ന്റ് കൊണ്ട് M.T എന്നെഴുതിവെച്ചിരിക്കുന്നു. എന്താ ഈ M.T എന്ന കെമിക്കല്‍ എന്ന്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ദിവസങ്ങളോളം പ്ലാന്റിന്റെ കെമിക്കല്‍ പ്രോസസിങ്ങ് മാനുവലും എടുത്ത് തിരഞ്ഞു, ഇതെന്താന്നറിയാന്‍! പെട്ടെന്നൊരു ദിവസം നോക്കിയപ്പോള്‍ ദേ ഒരു സര്‍ദാര്‍, ബാരലിന്‍ M.T എന്നെഴുതുന്നു. നേരിട്ട് ചോദിച്ചു..ഉത്തരവും ഉടനെ വന്നു - ‘യെ കാലി ഹെ സാബ്..ഇസീലിയെ തൊ എംറ്റി ലിഖ് രഹാ ഹൂം’
സായിപ്പിന്റെ Empty യാണ്‍ സര്‍ദാറിന്റെ MT!!
നജീമേ വായിച്ചു.
ഫലിതങ്ങള്‍ കൊള്ളാം
പ്രിയ സ്നേഹിത നജീം
എല്ലാ നുറുങ്ങുകളും നല്ല നിലവാരം പുലര്‍ത്തുന്നു.
അല്പ്പം ചിരിച്ചും ചിന്തിച്ചും സമയം തള്ളി.
അഭിനന്ദനങ്ങള്‍
ഇവിടെ ഒരു മലയാളി അറബിയോട് മാവേലി കമിങ്ങ് എന്നു പറഞപ്പോല്‍
അറബി പെട്ടെന്ന് മറുചോദ്യം....കം സാഹ ഈജീ..(എത്ര മണിക്ക് വരും )
പെട്ടെന്ന് മലയാളി കംസന്‍ മാഫി മവേലി.
നജീം പറഞത് പോലെ ഒത്തിരി രസകരമായ ഭാഷ അനുഭവങ്ങള്‍
നാട്ടില്‍ നിന്നും സൌദിയില്‍ വന്നിറങ്ങിയ മൌലവി കാറില്‍ നഗരം ചുറ്റികാണുബോല്‍ കൂടെയുള്ള മലയാളികള്‍ തനിക്ക് അറബി നല്ല വശമുണ്ടു എന്ന് മനസ്സിലാക്കാന്‍ ..കാണുണ കടകളുടെ അറബിയില്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് കൊണ്ടിരുന്നു. അങ്ങിനെ അവര്‍ ' ഹോളിഡേ ഇന്‍ ' ഹോട്ടലിന്‍റെ മുന്നില്‍ എത്തിയപ്പോല്‍ മൌലവി ഹോട്ടലിന്‍റെ പേര് വായിച്ചത് കേട്ട് കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ അടക്കം ചിരിയോട് ചിരി.... ( هوليدي إن) മൌലവി അറബിയില്‍ എഴുതിയ ബോര്‍ഡ് വായിചതു ഇങ്ങിനെ....ഹുവലദീന ഇന്ന.....എങ്ങിനെ ചിരിവരാതിരിക്കും .
സസ്നേഹം
മന്‍സൂര്‍
നജീം ജീ... നല്ല രസികന്‍ ആയിരിക്കണു...
ഹ...ഹ... നന്നായിരിക്കുന്നു.
ബാലരമത്തമാശ:
വിശന്ന് പൊരിഞ്ഞ ഭര്‍ത്താവ് ഭാര്യയോട്:
“ചോറായോടീ?”
കറിയായില്ല”
“കറിയില്ലെങ്കിലും വേണ്ട, നീ ചോറെട്, ഭയങ്കര വിശപ്പ്”
“അതല്ലേ മനുഷ്യാ പറഞ്ഞത്, വേലക്കാരന്‍ കറിയാ ഇതുവരെ വന്നില്ല. അടുപ്പില്‍ തീ പോലും പുകഞ്ഞിട്ടില്ല”
:)
അതു ശരിയാട്ടോ നജീമിക്കാ...
എന്നാലും ഒറ്റ ഭാഷയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇത്തരം തമാശകളൊക്കെ എങ്ങനെ കേള്‍ക്കും?
:)
നന്നായിരിക്കുന്നു.
-സുല്‍
hahaha............
aa maveli kalakkiitooooooooo :D
allelum ee maveliye enna parnju visheshippikkumm.... ?
ummmmmaaaaaaa ..... hehehe ... njan pathummaaaa nna paranje ;)
നന്നേ ബോധിച്ചുട്ടോ!!! എന്നേക്കാള്‍ വലിയ ഭ്രാന്തന്മാര്‍ ഉണ്ടല്ലോ...അങ്ങു കുവൈറ്റിലാണേലും..നജീമിക്കാ
Post a Comment