ഹെല്‍മറ്റ് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒക്കെ ഒരുപാട് ചര്‍ച്ചകള്‍ നമ്മുടെ ബൂലോകത്തുള്‍പ്പെടെ പലയിടത്തും നടന്നല്ലോ.
എന്നാല്‍ എന്റെ കൂട്ടുകാരന്‍ അപ്പുക്കുട്ടന് പറ്റിയയതു പോലെയുള്ള ഒരു അപകടത്തെ കുറിച്ച് അധികമാരും ചിന്തിച്ചിരിക്കാന്‍ സാധ്യതയില്ല. ഇനി മറ്റാര്‍ക്കും അതുപോലെ ഒരപകടം പറ്റാതിരിക്കാന്‍ വേണ്ടി മാത്രം ഇതിവിടെ കുറിക്കാം.
കഴിഞ്ഞ ചൊവ്വാഴ്ച അപ്പുകുട്ടന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ചുമ്മാ ഒരു തോന്നല്‍. തന്റെ ഭാര്യ പാവം എപ്പോഴും പറയുന്നതാണല്ലോ ഒരു പടത്തിനു കൊണ്ട് പോകാന്‍, ഇന്നാണെങ്കില്‍ അധികം തിരക്കുമില്ല. അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ചു പറഞ്ഞു അഞ്ചു മണിയാകുമ്പോള്‍ ഒരുങ്ങി നില്‍ക്കാന്‍.
കൃത്യം അഞ്ചര മണിക്ക് തന്നെ അപ്പുക്കുട്ടന്‍ വന്ന് രണ്ട് പേരും ബൈക്കില്‍ തീയറ്ററിലേക്ക് പോയി. അപ്പുക്കുട്ടന്‍ പുതുതായി വാങ്ങിയ ഹെല്‍മെറ്റും എടുത്തു തലയില്‍ വച്ച് ഭാര്യയേയും പുറകിലിരുത്തി തീയറ്ററിലേക്ക് തിരിച്ചു.
ഒരു നാലഞ്ചു കിലോമീറ്റര്‍ പോയി കഴിഞ്ഞപ്പോഴാ തൊട്ടു പുറകിലിരുന്നു ഭാര്യയുടെ അസാധാരണ ശബ്ദത്തില്‍ ഒരു വിളി.
"ചേട്ടാ ഒന്നു വണ്ടി നിര്‍ത്താവോ...?"
ഒരു നിമിഷം!! അപ്പുകുട്ടന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നി!. സാരിഗാര്‍ഡ് ഉണ്ടെങ്കിലും ചിലപ്പോള്‍ സാരി ബൈക്കിന്റെ വീലില്‍ ഉടക്കിയതാണെങ്കിലോ ?.
അപ്പുകുട്ടന്‍ വണ്ടിയുടെ ഫ്രണ്ട് ബ്രേക്കും പുറകിലെ ബ്രേക്കും ഒരുമിച്ച് ഒരൊറ്റ പിടുത്തം..!. വണ്ടി അപ്പുക്കുട്ടന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ട് അതിന്റെ വഴിക്ക് പോയി മുന്നില്‍ നിന്നിരുന്ന ഓട്ടോയില്‍ ചെന്ന് ഠപ്പേ......ന്നുള്ള ശബ്ദത്തോടെ ഇടിച്ചു നിന്നു.
ഭാഗ്യത്തിന് അപ്പുകുട്ടനും ഭാര്യക്കും പ്രത്യേകിച്ച് ഒന്നും പറ്റിയില്ല.പക്ഷേ ബൈക്കിന്റെ ഹെഡ്‌ലൈറ്റും മഡ്‌ഗാര്‍ഡും പൊട്ടി. ഓട്ടോറിക്ഷയില്‍ ചെറിയ ഒരു പോറല്‍ മാത്രമേ പറ്റിയുള്ളു. എന്നാലും അവരു വിടുമോ ?, അങ്ങോട്ടു ചെന്നിടിച്ചതല്ലേ. ഏകദേശം റീപെയിന്റ് ചെയ്യാനുള്ള പൈസ ആ ഓട്ടോകാരനു കൊടുത്തു അപ്പുക്കുട്ടന്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. സിനിമ കാണാനുള്ള സര്‍വ്വ മൂഡും പോയതു കൊണ്ട് തിരികെ പോന്നു.
തിരിച്ചു വരുന്നവഴി അപ്പുകുട്ടന്‍ ഭാര്യയോട് ചോദിച്ചു
"അല്ല, നീയെന്തിനാ അവിടെ വച്ച് വണ്ടി നിര്‍ത്താന്‍ ഒച്ച വച്ചത്..?"
അല്പം മടിച്ചാണെങ്കിലും ഭാര്യ പറഞ്ഞു.
"അതു പിന്നെ, അതു പിന്നെ ഏട്ടാ.. ഏട്ടന്‍ ഓണത്തിന് എനിക്ക് വാങ്ങി തന്ന ആ സാരിയില്ലേ..? എതിനു ഒരു മാച്ചിങ്ങ് ബ്ലൗസിനു വേണ്ടി നമ്മള്‍ എത്ര കടകളില്‍ കയറി. ദേ ഇപ്പോ അവിടെ ഒരു കടയില്‍ കണ്ടായിരുന്നു അതാ വിളിച്ചത്.
അപ്പുക്കുട്ടന് തികട്ടിവന്ന എല്ലാ കോപവും തല്‍കാലം മനസില്‍ ഒതുക്കികൊണ്ടു ചോദിച്ചു.
അതിനു നീ ഇത്ര വിളിച്ചു കൂവിയതെന്തിനാ പതുക്കെ പറഞ്ഞാ പോരെ...?
ഭാര്യ അപ്പുക്കുട്ടന്റെ മുതുകില്‍ സ്‌നേഹത്തോടെ ചിത്രം വരച്ചു കൊണ്ടു പറഞ്ഞു.
അല്ലാ, അപ്പുവേട്ടന്‍ തലയില്‍ ഈ കുന്ത്രാണ്ടം വച്ചിരിക്കുന്നത് കൊണ്ട് കേട്ടില്ലെങ്കിലോ എന്നുവച്ചാ ഉച്ചത്തില്‍ പറഞ്ഞത്.
12 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
അല്ലാ, അപ്പുവേട്ടന്‍ തലയില്‍ ഈ കുന്ത്രാണ്ടം വച്ചിരിക്കുന്നത് കൊണ്ട് കേട്ടില്ലെങ്കിലോ എന്നുവച്ചാ ഉച്ചത്തില്‍ പറഞ്ഞത്.
നജീമിക്കാ...
പാവം അപ്പുക്കുട്ടന്‍!
ഈ ഹെല്‍മറ്റ് വച്ചാലും ഇല്ലേലും അപകട്ടാമാണല്ലേ?
;)
ഇതാണോ പെണ്ണുകെട്ടിയാലുള്ള കുഴപ്പം? :)
നജീമെ, എന്തോ പൊരുത്തക്കേടു തോന്നുന്നു, സംഭവമെല്ലാം ശരി, പക്ഷെ, ബൈക്കില്‍ പോകുന്ന ഒരാള്‍ക്കും ഒറ്റ നോട്ടത്തില്‍ ഒരു ബ്ലൌസിന്റെ മാച്ച് കളര്‍ കണ്ടെത്താനാവില്ല ഒരു പക്ഷെ കടയില്‍ കയറിയാല്‍ത്തന്നെ മാച്ച് ബ്ലൌസ് കിട്ടെണമെങ്കില്‍ ആ കടയിലുള്ളതെല്ലാം വാരി വലിച്ചിട്ടാല്‍പ്പോലും നാരി ജനത്തിനു കണ്ടെത്താല്‍ പറ്റാറില്ലാ! അപ്പോള്‍പ്പിന്നെ ഒറ്റനോട്ടത്തില്‍ കണ്ടെത്തിയെന്നു പറയുമ്പോള്‍..?
മൂര്‍ത്തി സാര്‍ ചോദിച്ചപോലെ ഇതാണോ പെണ്ണുകെട്ടിയാലുള്ള കുഴപ്പം...?
:)
ഹ..ഹ..ഇഷ്ടപ്പെട്ടു
ഹ..ഹ..ഇഷ്ടപ്പെട്ടു
പെണ്ണൂങ്ങളെ ഇങ്ങനെ കൊച്ചാക്കിയതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
പെണ്ണുങ്ങളേക്കാള്‍ മോശമാണ് ചില ആണ്‍പിറന്നോന്മാര്‍.
:)
ഉപാസന
ഓ. ടോ: കുഞ്ഞാ ജ്ജ് നജീമിനെ വെറുതെ വിടടാ. നോമ്പാണെന്നെങ്കിലും ഓര്‍ത്ത്.
“ഭാര്യ അപ്പുക്കുട്ടന്റെ മുതുകില്‍ സ്‌നേഹത്തോടെ ചിത്രം വരച്ചതായിരിക്കണം - ഒരു അടി ഒഴിവായത്. :)
ayyooooo paaavammmmmmmmm
:D appukkuttanu accident varunna oro vazhiyee
അങ്ങനെയും പ്രശ്നങ്ങള്‍ ഉണ്ടല്ലേ.
ശ്രീ :അതേ, വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ.. :)
മൂര്‍ത്തി : ആ ചോദ്യത്തിനു സത്യസന്ധമായി ഞാന്‍ ഉത്തരം പറഞ്ഞാല്‍ ചിലപ്പോള്‍ നാളെ ഞാന്‍ പട്ടിണിയാകും ( എന്റെ പ്രിയതമയും ബ്ലോഗ് ഒക്കെ വായിക്കറുണ്ടേ അതാ :) ) കളവു പറയാന്‍ മനസു വരാത്തത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല .
കുഞ്ഞന്‍ : പോട്ടെ, അങ്ങു ക്ഷമിക്ക് :)
നമ്മുക്ക് ബ്ലൗസ് എന്നുള്ളത് ചുരിദാറിന്റെ ഷാള്‍ ആക്കിയാലോ..? പ്രശ്നം തീരില്ലെ..?
സഹയാത്രികന്‍ : ദേ കുഴക്കല്ലേ സഹയാത്രികാ, ഇതേ ചോദ്യത്തിനു ഞാന്‍ മൂര്‍ത്തിസാറിനോട് പറഞ്ഞത് കണ്ടല്ലോ.. അതന്നേ പ്രശ്നം..
ഉപാസന : അയ്യോ, അതൊന്നും പറഞ്ഞു വിവാദമുണ്ടാക്കല്ലോ...ന്റമ്മോ.
പിന്നെ കുഞ്ഞനു കൊടുത്ത ഉപദേശം നന്നയിട്ടോ ഹല്ലപിന്നെ..
ബയാന്‍ : ങാ.. ഇതെപോലെ ചില വീക്ക് പോയിന്റുകള്‍ അവരുടെ കൈയില്‍ കാണും. രക്ഷപെടാന്‍..
പ്രിയ, അരീക്കോടന്‍ :എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്....
Post a Comment