നിറമുള്ള മത്സ്യങ്ങള്‍...

on Saturday, September 22, 2007

പ്രിയ സേതുവിന് സ്‌നേഹപൂര്‍‌വ്വം രാധ എഴുതുന്നത്..

ഇതു കൊള്ളാം, ജോലി കഴിഞ്ഞു വൈകുന്നേരം ഇങ്ങോട്ടേയ്ക്ക് തന്നെ മടങ്ങിയെത്തുന്ന സേതുവിനു വേണ്ടി ഞാന്‍ കത്തെഴുതുകയേ, നല്ല തമാശ..!


എന്തു ചെയ്യാം സേതു, മോള്‍ കുളിച്ച് നൂഡില്‍സും കഴിച്ച് ഉറക്കമായി. ഗ്രോസറിയില്‍ നിന്നും സാധനങ്ങളും വാങ്ങി വച്ചു. ജോലി ഒക്കെ ഒതുങ്ങിയപ്പോ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. ടിവികൂടെ പണിമുടക്കിയപ്പോ പറയുകയും വേണ്ട. നമ്മുടെ കേബിള്‍ ശരിയാക്കാന്‍ ഇതുവരെ അവന്മാര്‍ വന്നില്ല ടെലിഫോണ്‍ ചെയ്ത് ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഇവിടെ ഇരുന്ന് ഇപ്പോള്‍ ശരിക്കും ബോറടിക്കുവാ സേതൂ..! അതാ എന്തെങ്കിലും ഒക്കെ എഴുതാം എന്ന് വിചാരിച്ച് പേപ്പറും പേനയുമായി ഇരുന്നത്. പണ്ട് എന്തൊക്കെയോ കഥയോ കവിതയോ എന്ന രീതിയില്‍ കുത്തി കുറിച്ചത് ഒക്കെ ഇപ്പോ ഓര്‍മ്മകള്‍ മാത്രം ഒന്നിന്നും ഒരു താല്പര്യവുമില്ല. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാത്തും വലിയൊരു മടുപ്പ് തന്നെ.

സത്യം പറയട്ടെ, ഇവിടുത്തെ അവസ്ഥ ഇതാണെന്ന് നേരത്തെ അറിഞ്ഞിരിന്നെങ്കില്‍ ഞാന്‍ നാട്ടില്‍ നിന്നും ഇങ്ങോട്ടേക്ക് വരില്ലായിരുന്നു. എനിക്കറിയാം കഷ്‌ടിച്ച് പ്രീഡിഗ്രി വരെ പഠിച്ച ഒരാള്‍ക്ക് ഇവിടെഎന്തു ജോലി കിട്ടാനാ..? എന്നാലും സേതു പറഞ്ഞപ്പോള്‍ ഞാനും ഓര്‍ത്തു ശരിയാണല്ലോ എന്ന്. സേതു പറഞ്ഞില്ലേ സേതുവിന്റെ ശമ്പളം കൊണ്ട് നമ്മുക്ക് ജീവിക്കാമെന്നും. പിന്നെ നമ്മുക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടി ഒരു ചെറിയ ജോലി കണ്ടെത്താമെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു.

പക്ഷേ നമ്മുടെ മോളെ പകല്‍ ഒരു ബേബി സിറ്റിങ്ങില്‍ ഇരുത്തുന്ന ഫീസും വീട്ടിലെ സര്‍‌വെന്റിന്റെ ശമ്പളവും ചേരുമ്പോള്‍ എന്റെ ഒരു മാസത്തെ ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരുമെന്ന സേതുവിന്റെ കൊമേഴ്‌സ്യല്‍ ബുദ്ധിയിലുദിച്ച സത്യം നമ്മള്‍ മനസിലാക്കിയപ്പോള്‍ സേതു തന്നെ അവതരിപ്പിച്ച അഭിപ്രായമല്ലേ ജോലി രാജിവച്ച് ഇവിടെ മോളെയും നോക്കി ഇരിക്കാന്‍ ?.

ആദ്യം ഒക്കെ അത്രക്ക് ഒന്നും തോന്നിയിരുന്നില്ലെങ്കിലും ഇപ്പോള്‍ ശരിക്കും മടുത്തു. കിണറ്റിലെ തവളയെപോലെ ഈ നാലുചുവരുകള്‍ക്കുള്ളിലെ ജീവിതം. ദേ.. ഈ അക്കോറിയത്തിലെ വെള്ളം മാറ്റുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ക്കാറുണ്ട് ഈ നിറമുള്ള മീനുകളെപോലെ ഒരു ജന്മം ആണല്ലോ എന്റേതും എന്ന്.

ജോലി കഴിഞ്ഞ് രാത്രി സേതു വരുമ്പോള്‍ ഏകദേശം ഞാന്‍ പാതി ഉറക്കത്തിലാവും. ഉറങ്ങിക്കിടക്കുന്ന മോളെ "മിന്നുമോളേ.."ന്നുള്ള സേതുവിന്റെ വിളി കേള്‍ക്കുമ്പോഴല്ലേ ഞാന്‍ ഉണരുന്നത്..? സേതു കുളിച്ചു വരുമ്പോഴേക്കും ഞാന്‍ ചൂടാക്കിവക്കുന്ന ഭക്ഷണം നമ്മള്‍ കഴിച്ചെന്ന് വരുത്തി കിടക്കും. നാം ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വല്ല ചിന്തയും സേതുവിനുണ്ടോ..? മുഖം തിരിച്ചു കിടക്കുന്ന സേതുവിന്റെ ചുമലില്‍ ഒരുപാട് സ്‌നേഹത്തോടെ ഞാന്‍ കൈവയ്ക്കുമ്പോഴും "നാളെ എനിക്കു ജോലിക്കുപോകാനുള്ളതാ.." എന്ന പതിവു പല്ലവി കേട്ടു മടുത്തു.

ആകെയുള്ള വെള്ളിയാഴ്ച ദിവസം മുറി ഒതുക്കലും, അടിക്കലും, കഴുകലും ഒക്കെ തന്നെ !. നമ്മള്‍ ഒരുമിച്ച് ഒന്നു പുറത്തുപോയ നാള്‍ ഞാന്‍ മറന്നു.

ഇനിയെങ്കിലും കുറഞ്ഞപക്ഷം ഉറങ്ങി കിടക്കുന്ന മോളെ വിളിക്കാതെ നിനക്ക് വേണ്ടി ഉണര്‍ന്ന് കാത്തിരിക്കുന്ന എന്നെ ഏട്ടാ എന്ന് ഒന്ന് വിളിച്ച് കയറി വന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

ഇനിയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ എഴുതി എന്റെ സേതുലക്ഷ്മിയേ ഞാന്‍ മടുപ്പിക്കുന്നില്ല. അല്ലേലും ഞാന്‍ ഈ കത്തൊന്നും സേതു ലക്ഷ്മിക്കു തരാനും പോകുന്നില്ല. ഇതുവല്ലതും കണ്ടുപോയാല്‍ ചിരിച്ചുകൊണ്ട് സേതു പറയും ഈ രാധേട്ടനു വട്ടാന്ന് ..അല്ലെ..?
ദേ..മോള്‍ ഉണര്‍‌നെന്നാ തോന്നുന്നത്, അപ്പൊ വൈകുന്നേരം കാണാം ..
ഒരുപാട് സ്‌നേഹത്തോടെ
സേതുലക്ഷ്മിയുടെ
സ്വന്തം രാധാകൃഷ്ണന്‍.

26 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പ്രവാസ ജീവിതത്തില്‍ അധികം ആര്‍ക്കും അറിഞ്ഞു കൂടാത്ത രാധാകൃഷ്‌ണന്മാര്‍ക്ക് വേണ്ടി

കുഞ്ഞന്‍ said...

അസ്സലായിട്ടുണ്ട്... നജീജി..

ഞാന്‍ വല്ലാതെ തെറ്റിദ്ധരിച്ചു, എന്റെ ശ്രീമതിയുടെ ആത്മഗതങ്ങള്‍ എങ്ങിനെ ഇത്ര കൃത്യമായി, പിന്നെ ആശ്വാസമായി..ഏത്...രാധാകൃഷ്ണന്‍..

simy nazareth said...

അവസാ‍നം വരെ വിചാരിച്ചു സേതു ആണും രാധ പെണ്ണുമാണെന്ന്. മന:പൂര്‍വ്വമായിരുന്നു അല്ലേ :-)

കഥ നന്നായി. ഒഴുക്കുള്ള ശൈലി. സേതു ആണും രാധ പെണ്ണും ആയിരുന്നെങ്കിലും കഥ സുന്ദരം തന്നെ. എങ്കിലും ഇങ്ങനത്തെ കുടുംബങ്ങളും ഈ മണലാരണ്യത്തില്‍ ഉണ്ടെന്ന് സമ്മതിക്കുന്നു.

ഇനിയും നല്ല കഥകള്‍ പോരട്ടെ :-)

തറവാടി said...

നജീം ,

എഴുത്ത്‌ നന്നായി ,പ്രത്യേകിച്ചും അവസാനത്തെ ട്വിസ്റ്റ്‌. ജീവിക്കുന്ന രക്തസാക്ഷികള്‍
( അങ്ങിനെ പറയാവോ ആവോ?)

ബാജി ഓടംവേലി said...

ഇനിയെങ്കിലും കുറഞ്ഞപക്ഷം ഉറങ്ങി കിടക്കുന്ന മോളെ വിളിക്കാതെ നിനക്ക് വേണ്ടി ഉണര്‍ന്ന് കാത്തിരിക്കുന്ന എന്നെ ഏട്ടാ എന്ന് ഒന്ന് വിളിച്ച് കയറി വന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്.

നജിം നന്നായിരിക്കുന്നു.

ഇത്‌ ഇന്ന് കഥ - ചിലരുടെ അനുഭവം
നാളെ ഈ കഥ ഒത്തിരിപ്പേര്‍ക്ക് ജീവിതാനുഭവം ആകാതിരിക്കാന്‍ വഴിയില്ല.

പഥികന്‍ said...

നജിം പറ്റിച്ചുകളഞ്ഞല്ലോ

ശ്രീ said...

നജീമിക്കാ... നല്ല കഥ.
പിന്നെ, എല്ലാവരും പറയുന്ന പോലെ എനിക്കു ആദ്യം മുതലേ കണ്‍‌ഫ്യൂഷനൊന്നും തോന്നിയില്ല.
നന്നായിരിക്കുന്നു....
:)

Typist | എഴുത്തുകാരി said...

ഇങ്ങിനെയുള്ള ജീവിതങ്ങളും ശരിക്കും ഉണ്ടോ അവിടെ. ഉണ്ടെങ്കില്‍ കഷ്ടം തന്നെ.

പറയാതെ വയ്യ, ചെറിയൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായി, ആദ്യം. അതാണതിന്റെ ഭംഗിയും.

മൂര്‍ത്തി said...

ഹഹഹ!
പക്ഷെ ആ ജീവിതത്തെക്കുറിച്ചാലോചിച്ചാല്‍ :(

ആവനാഴി said...

പ്രിയ നജീം,

അതി മനോഹരം എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന യാധാര്‍ത്ഥ്യങ്ങളെ‍ അത്ര തന്മയത്വമായി അവതരിപ്പിക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുനു.

സസ്നേഹം
ആവനാഴി

ഗുപ്തന്‍ said...

nannaayi :)

Sethunath UN said...

ന‌ജീമേ,

മനോഹരം! കഥയും.. കഥയെഴുതിയ രീതിയും.

ന‍ന്നായിട്ടുണ്ട്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നജീം ,
കഥ നന്നായി.
ഒഴുക്കുള്ള ശൈലി.
ന‍ന്നായിട്ടുണ്ട്.

KUTTAN GOPURATHINKAL said...

dear najeem
ozhukkulla manOharamaaya saili.
beauuutiful
kindly accept my heartfelt congrats

Sanal Kumar Sasidharan said...

കാലം മാറി കഥ മാറി :)

ഹരിശ്രീ said...

നജീം ഭായ്

നല്ല കഥ ... ഒരു കത്തിന്റെ രീതിയില്‍ കഥ പറഞ്ഞതിന് അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

കുഞ്ഞന്‍ : അതെ, ഞാനും കുറെ കാലമായില്ലെ ഈ പ്രവാസ ജീവിതത്തില്‍, അതാകാം.
സിമി : അതു മനപ്പൂര്‍‌വമാണ്. അങ്ങിനെ വിചാരിക്കണം എന്നായിരുന്നു അതെഴുതുമ്പോഴും ഞാന്‍ കരുതിയിരുന്നത്.
തറവാടി : അത്, ശരിയാണ്. അരര്‍‌ത്ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ തന്നെ.
ബാജി: സത്യം .
പഥികല്‍ : ഹ ഹാ..നന്ദി
ശ്രീ : അതെങ്ങിനെ ആദ്യമേ മനസിലായി..?
എഴുത്തുകാരി : അതെ, അതാണ് ഞാനും കൂടുതല്‍ ശ്രദ്ധിച്ചത്.
മൂര്‍ത്തി : അങ്ങിനേയും ഓരോ ജീവിതങ്ങള്‍ ഉണ്ടാവാം.
ആവനാഴി, മനു, വല്ല്യമായി, നിഷ്കളങ്കന്‍, മുഹമ്മദ് സഗീര്‍, കുട്ടന്‍, സനാതനന്‍, ഹരീശ്രീ : എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ..

പ്രിയ said...

nannayi churukkathil paranja oru yatharthyam.valare nannyittundutto. athil ikkayude aa confusing conceptum nannayirikkunnu.

ഏ.ആര്‍. നജീം said...

നന്ദി പ്രിയാ..
അതേ, അതുമാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്, അതല്ലെങ്കില്‍ ഒരു സാധാരണ പരാതിപറച്ചില്‍ മാത്രമായേനേ...

മന്‍സുര്‍ said...

സ്നേഹിതാ...നജീം

ഒരു മാതിരി അല്ല... ഒരു മാതിരിയേ ...അല്ലേ...
പിന്നെ അടിപൊളി.മാതിരി.യല്ലേ.....ഉഗ്രന്‍

നജീം ഭായ്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

myexperimentsandme said...

വായിച്ച് വായിച്ച് വന്നപ്പോള്‍ ട്വിസ്റ്റി കണ്‍ഫ്യൂഷനായി.പിന്നെ ഒന്നുകൂടി വായിച്ചു. നന്നായിരിക്കുന്നു.

ഒരു നാണയത്തിന്റെ മറുവശം എന്ന് പറയാമെന്ന് തോന്നുന്നല്ലേ.

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് : വളരെ നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ.
വക്കാരി : ഓഹോ..എന്നാല്‍ ഞാന്‍ ഹാപ്പിയായി, അത്രയേ ഞാനും ഉദ്ദെശിച്ചുള്ളൂ..തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

ആഷ | Asha said...

നന്നായിരിക്കുന്നു നജീം
രാധക്യഷ്ണന്റെ സ്ഥാനത്ത് ഒരു സ്ത്രീയായാലും വികാരങ്ങള്‍ ഒരു പോലെ തന്നെയായേനേ അല്ലേ :)

ഏ.ആര്‍. നജീം said...

ആഷ,
വളരെ നന്ദി,
അതു രാധാകൃഷ്ണന്‍ ആയതു തന്നെയാണ് ഞാന്‍ കണ്ട ഒരു പുതുമ.
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

Rasheed Chalil said...

നജീം അസ്സലായിരിക്കുന്നു... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ വ്യക്തിബന്ധങ്ങള്‍ക്കിടയിലെ വന്‍ മതിലുകള്‍ തന്നെയാണ് ഇന്നിന്റെ ഒരു പ്രശ്നം. അത് പലപല മുഖങ്ങളില്‍ ഒന്ന് മാത്രം രാധാകൃഷ്ണനും സേതുലക്ഷ്മിയും...

ഏ.ആര്‍. നജീം said...

ഇത്തിരിവെട്ടം : അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി, തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ