കാത്തിരുപ്പ്...

on Friday, September 28, 2007


വരുമെന്ന് പറഞ്ഞു വരമൊന്ന് നല്‍കിയെന്‍
മനസിന്‍ കോണില്‍ മയില്‍‌പ്പീലി വെച്ചു.
രാവേറെയായി, നാളേറേയായി
എന്നിട്ടുമെന്തേ വരാതെ നില്‍‌പ്പൂ
കാണാമറയത്തൊളിച്ചു നില്‍പ്പൂ..?


നീലക്കുറിഞ്ഞികള്‍ പൂത്തതും, പൊന്നാമ്പല്‍
നീളെ വിടര്‍‌ന്നതും നീയറിഞ്ഞോ..?
മുറ്റത്തെ മാവിന്മേല്‍ പൂത്തിരി പോലുള്ള
പൂങ്കുല വന്നത് നീയറിഞ്ഞോ..?


വെള്ളാരം കുന്നിലെ തുമ്പികള്‍ ചോദിച്ച
കിന്നരക്കാര്യങ്ങള്‍ നീയറിഞ്ഞോ..?
മേലേ പറമ്പിലെ അപ്പൂപ്പന്‍ താടികള്‍
നിന്നെ തിരഞ്ഞത് നീയറിഞ്ഞോ..?


തീരത്ത് ചെല്ലവേ വെണ്‍‌തിരമാലകള്‍
പൊട്ടിക്കരഞ്ഞതു നീയറിഞ്ഞോ..?
ഇന്നലെ പെയ്‌തൊരു തോരാമഴയത്ത്
നമ്മുടെ കളിവീടുടഞ്ഞതും നീയറിഞ്ഞോ..?


പറയാനൊരായിരം അറിയാനൊരായിരം
ഉണ്ടിനിയെപ്പോള്‍ എന്നരികിലെത്തും..?
ഉണ്ടിനി എപ്പോള്‍ നീയരികിലെത്തും..?

13 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

പറയാനൊരായിരം അറിയാനൊരായിരം
ഉണ്ടിനിയെപ്പോള്‍ എന്നരികിലെത്തും..?

മയൂര said...

ഈണമുള്ള കാത്തിരുപ്പ്...:)

ശ്രീ said...

നജീമിക്കാ... നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

ഒന്നാം വരിയില്‍‌ “വരമോന്ന് ” എന്നത് ‘വരമൊന്ന്’ എന്നല്ലേ? .അതു പോലെ, എട്ടാം വരിയില്‍‌ “വാവിന്മേല്‍” എന്നത് ‘മാവിന്മേല്‍‌’ എന്നും.

പിന്നെ,“നമ്മുടെ കളിവീടുടഞ്ഞതും നീയറിഞ്ഞോ..?” എന്ന വരിയില്‍‌ മാത്രമേ താളം നഷ്ടപ്പെടുന്നുള്ളു. അതൊഴിവാക്കിയാല്‍‌ നല്ല താളത്തില്‍‌ തന്നെ. :)
[ഇങ്ങനെയൊക്കെ പറയാനുള്ള അര്‍‌ഹതയൊന്നും എനിക്കില്യാട്ടോ. എന്നാലും ചുമ്മാ പറഞ്ഞൂന്നേയുള്ളൂ...]

ബാജി ഓടംവേലി said...

നജീം ഇക്കാ,
കാത്തിരിക്കുന്ന പടം അടിപോളി
വരികള്‍ക്ക് നല്ല ഈണവും
വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണത വല്ലാതെന്നെ ആകര്‍ഷിച്ചു
അഭിനന്ദനങ്ങള്‍

പ്രിയ said...

hmmm.. ee ikka nalla sentiyil thannanalloo...

a simple mind n words...

sree paranja polee aa udanja kaliveedine onnu touchup cheythal pinne ithu motham adipoli...

... :)

P Das said...

nice :)

സഹയാത്രികന്‍ said...

"ഓരോ നിനവിലും നീ വരുമെന്നോര്‍ത്ത്...
തനിയേ എത്രനാള്‍ കാത്തിരുന്നു...
ഇവിടെ ഈ രാവില്‍ ഈറന്‍ നിലാവില്‍...
നിന്നെയോര്‍ത്തോര്‍ത്തു ഞാനിരിന്നു..."

'ഓര്‍മ്മയ്ക്കായ്' എന്ന ഗാനശേഖരത്തില്‍ നിന്നും...
:)

Typist | എഴുത്തുകാരി said...

എത്തും വൈകാതെ. ആ കാത്തിരിപ്പിനുമില്ലേ ഒരു സുഖം.
നല്ല ഭംഗിയു ള്ള പടങ്ങള്‍.

Sathees Makkoth | Asha Revamma said...

കാത്തിരിപ്പ് നന്നായിരിക്കുന്നു

Sethunath UN said...

ന‌ജീം,

മ‌ധുര‌മായ വ‌രിക‌ള്‍!

ഹരിശ്രീ said...

നല്ല വരികള്‍... ഒരു കാത്തിരുപ്പിന്റെ സുഖം വരികല്‍ക്കുണ്ട്.

ഏ.ആര്‍. നജീം said...

മയൂര : നന്ദി :)
ശ്രീ : വളരെ നന്ദി, അര്‍ഹതയോ...നന്നായി എന്താ ശ്രീ അങ്ങിനെ പറഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ തിരുത്തി കേട്ടോ. ശ്രദ്ധിച്ചുവോ..?
ബാജി : വളരെ നന്ദി
പ്രിയ : എന്തു ചെയ്യാം ജീവിതം ചിലപ്പോള്‍ സെന്റി ആക്കി പോകുന്നതാവും
ചക്കര : നന്ദി :)
സഹയാത്രികന്‍ : വളരെ നന്ദി
എഴുത്തുകാരി : അതെ, ആ കാത്തിരിപ്പിനും ഒരു സുഖമാണ്. വളരെ നാന്ദി.
സതീശ് : നന്ദി
നിഷ്ക്കളങ്കന്‍ : നന്ദി
ഹരീശ്രീ :വളരെ നന്ദി :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Waiting is like a pain of love

lines are blinking in mind