ചില മലയാളം വാരികകളില്‍ തുടര്‍ച്ചയായി കാണുന്ന ഒരു പരസ്യമാണിത്..
ഉത്തരം അയച്ചു കൊടുത്താല്‍ ( ശരിയുത്തരം ആകണമെന്നില്ല ) മറുപടി തപാലില്‍ തന്നെ വരും ഒരു കത്ത് "നിങ്ങള്‍ സമ്മാനാര്‍ഹരായിരിക്കുകയാണ് പോസ്‌റ്റേജ് ചാര്‍ജ്ജും അതിന്റെ ഇന്‍ഷുറന്‍സും ഒക്കെ ആയി ഇത്ര രൂപ അയച്ചു കൊടുക്കാന്‍.
എന്തായാലും കേരളത്തില്‍ നിന്നും ഇത്രയും ശരിയുത്തരങ്ങള്‍ കിട്ടുന്നതു കൊണ്ടല്ലേ തുടര്‍ച്ചയായി അവര്‍ ഇത് പ്രസിദ്ധീകരിക്കുന്നത്..?
ഒരു ഉല്പന്നം പോലും വില്പനയില്ലാത്ത ഒരു കമ്പനി ചുമ്മ അങ്ങോട്ട് 21 ലക്ഷം രൂപ സമ്മാനം നല്‍കുക..! എന്നിട്ടും എന്തേ നമ്മള്‍ മലയാളികള്‍ ഇതില്‍ പെട്ടു പോകുന്നു..?
പ്രസിദ്ധീകരിക്കാന്‍ പണം കിട്ടുമെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്ന വാരികയ്‌ക്ക് ഇതേകുറിച്ച് ഒന്ന് അന്വഷിക്കേണ്ട ബാദ്ധ്യതയില്ലേ..?
അവരുടെ വായനക്കാരോട് ഒട്ടും പ്രതിപത്തി ഇല്ലെന്നോ..?
ഇന്റര്‍നെറ്റിലേയും ഈമെയിലേയും തട്ടിപ്പിനെ കുറിച്ചൊക്കെ പ്രതികരണവും മുന്നറിയിപ്പും ഒക്കെ ഇഷ്‌ടം പോലെ വരുന്നുണ്ടെങ്കിലും പാവപ്പെട്ടവരുടെ പണം അല്പാല്പമായി കൊണ്ട് പോകുന്ന ഇത്തരം തട്ടിപ്പിനെ കുറിച്ചെന്തേ ആരും മിണ്ടുന്നില്ല ?.
മത്സരം ഉത്തമം തന്നെ.., ഇടതു വശത്തെ കോളത്തില്‍ നിന്നും ഓരോ അക്കം കൂട്ടിയിട്ടാല്‍ ഉത്തരമായി. അയച്ചു കൊടുക്കുന്ന ആദ്യത്തെ 200 പേര്‍ക്ക് 5 ഗ്രാം സ്വര്‍ണ്ണം !
ചുരുക്കത്തില്‍ ഒരു കിലോ സ്വര്‍ണ്ണം വെറും പ്രോത്സാഹന സമ്മാനം മാത്രം. പിന്നെങ്ങിനെ പാവങ്ങള്‍ വീണുപോകാതിരിക്കും..
11 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ചുരുക്കത്തില്‍ ഒരു കിലോ സ്വര്‍ണ്ണം വെറും പ്രോത്സാഹന സമ്മാനം മാത്രം. പിന്നെങ്ങിനെ പാവങ്ങള്‍ വീണുപോകാതിരിക്കും..
പ്രസിദ്ധീകരിക്കുന്ന മാധ്യമത്തെ എന്തിനു പഴിക്കണം? (ഒരു ചെറിയ കോളം പരസ്യത്തിന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ മുഴുവനും അന്വേഷിക്കാന്‍ അവര്‍ക്കാകുമോ?)
ഇതു കണ്ട് ഭാഗ്യ പരീക്ഷണം നടത്തുന്ന ഒരുപാടു ഭാഗ്യാന്വേഷികള്‍ ഉള്ളതു കൊണ്ടാണല്ലോ തുടര്‍ച്ചയായി ഇതു കാണുന്നത്?
അവരോട് പോകാമ്പറാ നജീമേ...
ഹല്ലാ പിന്നെ.
:)
സുനില്‍
masika vidu ikka.. pandu njannokke schoolil padikkunna kalathu TVyil oru program undayirunbnalooo chitrahar and Chitrageetham.
athinte last avar oru question parayum.. valla cinemayile pattu aaranu padiyathenno allel oru pattu kanichittu athu ethu cinemayile anenno okke ayiorikkum.
athinu ioru 25 paisa (enna orma) ayachal sammanum ennu.
njan okke kure ayachittundu.. pakshe pinne kure nal kazhinjappol enikku chila kathukal aa post cardil njan ayacha ente address vetti ottichu "Watch sammanam enno Tv sammanam enno okke paranju" chummathallaa aa magazine adinte marupadi kathu pole thanna.
athode njan aa paripadi nirthi..
Now my question is "Dooradarshanu ayacha postcards engane avarkku kitti?" ithu orikkal alla palappozhum enikku vannu. athinte meaning sthiram ayi athu aaro adichu matti "mail marketing" upayogikkunnu ennu.
Alla ee "Door Darshan " Govermentinte aaneee....
അദ്ധ്വാനിച്ചു മാത്രം ജീവിക്കുമെന്നും അങ്ങനെ സമ്പാദിക്കാന്‍ കഴിയുന്നതേ വേണ്ടു എന്നും വിശ്വസിക്കുന്ന ആരും തന്നെ ഇതുപോലെയുള്ള പരസ്യങ്ങളില്‍ വീണുപോകാറില്ല. മനുഷ്യന്റെ ചില ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാന്‍ തയ്യാറായി എപ്പോഴും കച്ചവടക്കാര്‍ നിലയുറപ്പിക്കും. ഉദാ: ഒരു ഷേര്‍ട്ട് വാങ്ങിയാല്‍ ഒരെണ്ണം ഫ്രീ. വെറും 700 രൂപക്ക് രണ്ടു ഷേര്‍ട്ട്. ഇതാ സുവര്‍ണ്ണ അവസരം ഓടിച്ചെന്ന് രണ്ടു ഷേര്‍ട്ട് വാങ്ങി ലാഭമായി എന്നു മനസ്സില്‍ കരുതി സമാധാനിക്കുന്ന ഉപഭോക്താവ്. വെറും 300 മാത്രം വിലയുള്ള ഷേര്‍ട്ട് കൂടുതല്‍ ചെലവായതിലും കൂടുതല്‍ പണം ലഭിച്ചതിലും സന്തോഷിക്കുന്ന വില്പനക്കാരന്‍. ശരിയാണ് ഒരു ഷേര്‍ട്ടിനു 300 രൂപ എന്നു പറഞ്ഞാല്‍ ആര്‍ക്കും വേണ്ട. അപ്പോള്‍ പുതിയ തന്ത്രം ഇറക്കി 700 രുപയുടെ ഒരു ഷേര്‍ട്ട് ഒരെണ്ണം ഫ്രീ... വീണിതല്ലോ കിടക്കുന്നു....ഡിസ്കൌണ്ടുമായ്
പ്രിയ സ്നേഹിത നജീം
നല്ല ഒരു ഗുണപരമായ വിവരണം
തീര്‍ച്ചയായും നാം പലപ്പോഴും കാണാതെ പോകുന്നു ഇത്തരം ചതികുഴികള്‍
നജീം പറഞപോലെ ഒരു പാട് സാധരണക്കാരാണ് ഈ രീതിയിലുള്ള കുഴികളില്‍ അകപ്പെടുന്നത്.
ഇതിനെക്കള്‍ നല്ലതല്ലേ ആര്‍ക്കും വെയ്ക്കാം എവിടെയും വെയ്ക്കാം
കാലി അടിച്ച ഞമ്മക്ക്....വെയ് രാജാ..വെയ്യ്........
അഭിനന്ദനങ്ങള്‍ തുടരുകയീ പ്രയാണം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍
നജീം, ഇതു നോക്കൂ.
എസെമ്മസ് വോട്ടെടുപ്പും അതിന്റെ സമ്മാനവും ഒക്കെ അല്ലേ ഇപ്പോഴത്തെ ഫാഷന്‍ :)
ഇപ്പോഴത്തെ എസ് എം എസ് പരിപാടി ഒരുതരം ഓണ്‍ലൈന്‍ ലോട്ടറി തന്നെ ആണെന്നാരും മനസ്സിലാക്കാത്തതെന്തേ? മിക്കവാറും ഈ സ്പെഷല്‍ നമ്പര്‍ എസ് എം എസ് എല്ലാം പ്രീമിയം റേറ്റില്‍ ആണെന്ന് ആരും അറിയുന്നില്ല അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല. അതായത് ചില എസ് എം എസ്സിന് 10 രൂപ വരെ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഒരു മത്സരത്തിന് നമ്മുടെ പണത്തില്‍ കയ്യിട്ടുവാരി ദിവസവും 4 ലക്ഷം രൂപയുടെ ഓരോ കാര്‍ വേണമെങ്കിലും സമ്മാനം കൊടുക്കാം. എന്നാലും 6 ലക്ഷം മിച്ചം!
സാഹ, കിരണ്‍സ്,
അതേ, ഇപ്പോള്‍ ഉള്ള ഈ എസ്. എം. എസ് കളി നാട്ടില്‍ വലിയ അപകടം തന്നെയാ പ്രത്യേകിച്ചും പോസ്റ്റ് പെയ്ഡ് കണക്‌ക്ഷന്‍ ഉള്ളവര്‍ അക്കാര്യം ശ്രദ്ധിക്കാറെ ഇല്ലെന്നുള്ളതാ സത്യം.
മത്സരത്തിനു മാത്രമല്ല ചില വോട്ടിംഗ്, സര്‍വേ, എന്തിനേറേ ചില ചാനലില്‍ ടിവിയുടെ താഴെ ഒരു സെക്കന്റ് നേരത്തേക്ക് കൂട്ടുകാര്‍ക്ക് "ഹായ്" "ഹലോ" മെസേജ് എഴുതി കാണിക്കാന്‍ അയക്കാന്‍ ചിലമെസേജുകള്‍ക്ക് അവരോട് നേരിട്ട് മൂന്ന് മിനിറ്റ് സംസാരിക്കാനുള്ള പണം ചിലവാകുന്നുണ്ടെന്ന് ആരും ഓര്‍ക്കുന്നില്ല, അതല്ലെങ്കില്‍ "ഹോ, ഇതിനൊക്കെ പൈസ നോക്കുന്നത് എന്തിനാ" എന്ന ശൈലി.
these kind of fraud ads are appears in "kerala kaumudi","keralasabdam" publications. Mr.sree, they are writing about,ugandan problems, somalians protest..etc..from they are getting?they must inquire the source of ads.
Post a Comment