ബാച്ചിലേഴ്‌സിനു ഒരു മുന്നറിയിപ്പ്..!

on Tuesday, August 21, 2007


'ബ്രാഡ്‌ഫോര്‍‌ഡ് ആന്റ് ബിന്‍‌ജിലി' ( Bradford & Bingley ) ബാങ്ക് ഈ അടുത്ത് ലണ്ടനില്‍ നടത്തിയ ഒരു സര്‍‌വേ വിവാഹിതരാകാന്‍ പോകുന്നവര്‍ക്കു ഒരു മുന്നറിയിപ്പും, ഭര്‍ത്താക്കന്‍‌മാര്‍ക്ക് അലോസരവുമുണ്ടാക്കുന്നതായിരിക്കാം..!


35 വയസുമുതല്‍ 45 വയസുവരെ പ്രായമുള്ള വീട്ടമ്മമാരില്‍ നടത്തിയ സര്‍‌വേ പ്രകാരം അഞ്ചു പേരില്‍ ഒരാള്‍ക്ക് വീതം അവരുടെ ഭര്‍ത്താക്കന്‍‌മാരെ ഇഷ്‌ടമല്ലത്രേ..!


നല്ല ഒരു ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ നിരാശയുള്ള ഇവര്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ ഭര്‍ത്താവിനെ ചിലപ്പോള്‍ ഉപേക്ഷിച്ചേക്കാം എന്നുവരെ അഭിപ്രായപ്പെടുന്നു..!!


ഭാഗ്യം.., സര്‍‌വേയില്‍ പങ്കെടുത്ത പകുതിയില്‍ കൂടുതല്‍ പേരും ( 58% ) വിവാഹ ബന്ധത്തില്‍ സംതൃപ്തരാണെന്ന്‍ ആണ് അഭിപ്രായപെട്ടത് !


ഇതങ്ങ് ലണ്ടനില്‍ അല്ലേ എന്ന് ആശ്വാസം കൊള്ളുന്നവര്‍ ഒന്നോര്‍‌ത്തോ.. നാളെ ഏതെങ്കിലും കമ്പനി ഇത്തരം ഒരു സര്‍‌വേ നമ്മുടെ കേരളത്തില്‍ നടത്താന്‍ പരിപാടി ഇട്ടാല്‍..?


ജാഗ്രതൈ..!!!


ബാച്ചിലേഴ്‌സ്....ചിരിക്കേണ്ട..


ഇന്നു ഞാന്‍ നാളെ നീ...

7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

ബാച്ചിലേഴ്‌സ്....ചിരിക്കേണ്ട..


ഇന്നു ഞാന്‍ നാളെ നീ...

സാല്‍ജോҐsaljo said...

അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഇത്തരം കുറിപ്പുകള്‍ നല്ലതാ മാഷെ!!!!

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പോസ്റ്റിന്റെ പേര് മാറ്റു മാഷേ...
ബാച്ചിലേഴ്സിനിട്ട് വല്ലോം പണിഞ്ഞാലേ ആളു നോക്കൂന്ന് വച്ചിട്ടാണോ?

പാവങ്ങള്‍... ഇത് നോണ്‍ബാച്ചികള്‍ക്കുള്ളതാണേ....

Unknown said...

ഹാവൂ... മുന്നറിയിപ്പ് എന്നൊക്കെ കേട്ട് ഞാനങ്ങ് പേടിച്ച് പോയി.

ഉണ്ണിക്കുട്ടന്‍ said...

തലക്കെട്ട് "വിവാഹിതര്‍ക്ക് ഒരു അറിയിപ്പ്..!" എന്നു മാറ്റുന്നതാവും നല്ലത്.. എല്ലാത്തിനും ബാച്ചികളുടെ മേത്തോട്ടു കേറിക്കോണം കേട്ടാ..

മൈക്കണ്ണന്‍ said...

ചുമ്മാ മനുഷ്യനെ പേടിപ്പിക്കല്ലേ

ഏ.ആര്‍. നജീം said...

സാല്‍ജോ, കുട്ടിച്ചാത്തന്‍, ഉണ്ണികുട്ടന്‍, മൈക്കണ്ണന്‍
അഭിപ്രായത്തിനു നന്ദി, തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കണേ