"മറ്റേതൊരു ജോലിയെ അപേക്ഷിച്ചും അദ്ധ്യാപക ജോലി മഹനീയം എന്നു പറയാന്‍ കാരണം ഏതൊരു ജോലിയും അവിടുന്നു പിരിയുന്നതോടെ നാം വിസ്‌മരിക്കപ്പെടും എന്നാല്‍ അദ്ധ്യാപകര്‍ക്ക് അതു കഴിഞ്ഞും എപ്പോള്‍ എവിടെ ചെന്നാലും ഒരു ശിഷ്യനെയെങ്കിലും കണ്ടെത്താം. അവന്‍ അല്ലെങ്കില്‍ അവള്‍ നമ്മുടെ ഏതു കാര്യവും സന്തോഷത്തോടെ സാധിച്ചു തരും. അത് ഗവണ്‍മെന്റ് ഓഫീസുകളിലായാലും ആശുപത്രികളിലോ മറ്റെവിടെ ആയാലും...!"
ഇന്ത്യയിലെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള പുരസ്കാരം ലഭിച്ച ഒരദ്ധ്യാപകന്‍ ഒരു സ്വീകരണ യോഗത്തില്‍ പറഞ്ഞ വാക്കുകളാണിത്.
എത്ര സത്യമാണത്..? ഏതു വലിയ വലിയ സ്ഥാപനത്തില്‍ എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്നവരായിക്കോട്ടെ, നമ്മളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപകനെ കാണമ്പോള്‍ ഒന്നെഴുന്നേറ്റ് പോകുക സ്വാഭാവികമാണ്. സന്തോഷത്തോടെ അദ്ദേഹത്തിന്റെ ആവശ്യം സാധിച്ചു കൊടുക്കാറുമുണ്ട്.
മാതാ,പിതാ,ഗുരു,ദൈവം എന്നല്ലേ, അവിടെ പോലും ദൈവത്തിനു അവസാന സ്ഥാനമേയുള്ളൂ. മാതാവ് പിതാവിനെ കാട്ടിതരുന്നു പിതാവ് ഗുരുവിനെയും ആ ഗുരുവാണ് ദൈവത്തെ കാട്ടി തരുന്നത് എന്ന ഒരര്‍ത്ഥവും ഇതിനുണ്ട്. ദൈവത്തെ കാട്ടി തരിക എന്നുപറഞ്ഞാല്‍ സല്‍സ്വഭാവം പഠിപ്പിക്കുക, നന്നായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നര്‍ത്ഥം.എന്നാല്‍ ഇന്നോ..?
നാലു ദിവസം മുന്‍പ് ആന്ധ്രയിലെ 'നല്ലകുന്ത' സെന്റ് മേരീസ് കിണ്ടര്‍ഗാര്‍ട്ടന്‍ സ്‌കൂളിലെ K.ദേവീവരപ്രസാദ് എന്ന അഞ്ചു വയസുകാരി കുട്ടിയെ ടീച്ചര്‍ ക്ലാസില്‍ നിന്നും തള്ളിയിട്ട് നാക്ക് മുറിഞ്ഞു പൊയ സംഭവം പത്രങ്ങളില്‍ വായിച്ചിട്ടുണ്ടാകം.
എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്ന് തുടരെ വന്നു കൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെയും അതാവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
ഹൈദ്രബാദിലുള്ള 'ഗുഡ് ഷേപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലെ' "ശ്രീഷ" എന്ന 10 വയസുകാരി മൂന്നാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥിനി ശരീരത്തില്‍ പലയിടത്തും ചെറിയ പൊള്ളലോടെയാണ് വീട്ടില്‍ വന്നത്. ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നു പറഞ്ഞു കരയുന്ന കുട്ടിയെ കണ്ടു സംശയം തോന്നി മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം കുട്ടി പറയുന്നത്. പഠിക്കാതെയോ മറ്റോ ചെന്നാല്‍ സാര്‍ ചെയ്യുന്ന ശിക്ഷ കറണ്ട് അടിപ്പിക്കുകയാണതേ..!! പരാതിയുമായ് സ്‌കൂളില്‍ ചെന്ന മാതാപിതാക്കളോട് പ്രിന്‍സിപ്പാള്‍ പറഞ്ഞത് പഠിക്കാന്‍ വേണ്ടി ആണുപോലും.!! അവസാനം കേസാക്കുകയും അവിടുത്തെ പോലീസ് സൂപ്രണ്ട് ശ്രീ: S.P രങ്കനാഥ് നടത്തിയ അന്വഷണത്തില്‍ മറ്റ് കുട്ടികളും പറഞ്ഞത് പലരേയും ഇത്തരത്തില്‍ കറണ്ട് അടിക്കല്‍ ശിക്ഷ നടപ്പാക്കയിട്ടുണ്ടെന്നാണ്. പാവം കുട്ടികള്‍ പേടിച്ചു പുറത്തു പറയാതിരുന്നതാണു പോലും. തന്നെയുമല്ല പത്തും പന്ത്രണ്ടും വയസ്സു പ്രായമുള്ള കുരുന്നുകളെ കൊണ്ട് മുറ്റം അടിപ്പിക്കുക കക്കൂസ് കഴുകിക്കുക ഇതൊക്കെയായിരുന്നു ആ സ്‌കൂളിലെ ശിക്ഷ രീതികള്‍.എന്തായാലും കേസ്സായപ്പോള്‍ ആ പ്രിന്‍സിപ്പാള്‍ ഒളിവിലുമായി.
ഇതിനെ എവിടേയോ നടന്ന ഒരു പ്രശ്‌നമായി തള്ളാനാവുമോ ?. ഇത്തരം അദ്ധ്യാപകര്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലും ഇല്ലെന്നു പറയാനാകുമോ?..
കാലത്തിന്റെ മറ്റു പല മാറ്റങ്ങള്‍ക്കൊപ്പം നമ്മള്‍ ഭാരതീയര്‍ അഭിമാനത്തോടെ പറഞ്ഞു നടന്നിരുന്ന ഗുരുശിഷ്യ ബന്ധങ്ങളും നഷ്‌ടപ്പെട്ടു തുടങ്ങയോ....?
7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
മാതാവ് പിതാവിനെ കാട്ടിതരുന്നു പിതാവ് ഗുരുവിനെയും ആ ഗുരുവാണ് ദൈവത്തെ കാട്ടി തരുന്നത് എന്ന ഒരര്‍ത്ഥവും ഇതിനുണ്ട്. ദൈവത്തെ കാട്ടി തരിക എന്നുപറഞ്ഞാല്‍ സല്‍സ്വഭാവം പഠിപ്പിക്കുക, നന്നായി ജീവിക്കാന്‍ പഠിപ്പിക്കുക എന്നര്‍ത്ഥം.എന്നാല്‍ ഇന്നോ..?
പ്രിയ കൂട്ടുകാരാ..
തികച്ചും കാലിക പ്രസക്തിയുള്ള കര്യത്തിലേക്കാണു അങ്ങ് വിരല്‍ ചൂണ്ടിയിരിക്കുന്നത്.
പണ്ടു കാലത്തു പഠിപ്പിക്കുന്ന മാഷുമാര്‍ എല്ലാംകൊണ്ടും ആദര്‍ശ വ്യക്തികളയിരുന്നു. അതായിത് മദ്യപാനം (പരസ്യമായി), അസന്മാര്‍ഗ്ഗീക പ്രവര്‍ത്തികള്‍ ചെയ്യല്‍ ഉണ്ടായിരുന്നില്ല ഇനി ഉണ്ടായാല്‍ത്തന്നെ വളരെ കുറച്ചേ കേട്ടുകേള്‍വിയുണ്ടായിരുന്നൊള്ളൂ. ആയതിനാല്‍ സമൂഹമവര്‍ക്കു ബഹുമാനം നല്‍കിയിരുന്നു. പക്ഷെ ഇന്നോ, കാലത്തിനൊത്തു കോലം കെട്ടണമെന്നു പറഞ്ഞ്, ശിഷ്യഗണങ്ങളോടൊപ്പം മദ്യപാനവും മറ്റു വഴിവിട്ട പ്രവര്‍ത്തികളുമാണു ചെയ്യുന്നത്.
ഇന്നത്തെ തലമുറ പുകവലിക്കുന്നതു കുറഞ്ഞെങ്കിലും മദ്യപാനം ഒരു സ്റ്റാറ്റസ് സിമ്പലാക്കി മാറ്റിയിരിക്കുകയാണ്. (ഒരു ബിയറടിക്കാത്തവന്‍ ആണാണൊ എന്നാണു ചിന്തിക്കുന്നത്)
പണ്ടു അദ്ധ്യാപകവൃത്തി ഒരു മഹത്തായ സാമൂഹിക സേവനമായിട്ടാണ് അദ്ധ്യാപകര്‍ ജോലിചയ്തിരുന്നത്. പക്ഷെ ഇന്നോ, ഒരു ജോലിയെന്നതില്‍കഴിഞ്ഞു യാതൊരു പ്രാധാന്യവും അവര്‍ കല്‌പിക്കുന്നില്ല.
ഇന്നു അദ്ധ്യാപകര്‍ക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യച്ചുതിപോലെതന്നെയാണു പുരോഹിതന്മാരുടെ കാര്യത്തിലും സംഭവിയ്ക്കുന്നത്.
ഇന്നത്തെ ദീപികയില്‍ നാഗ്‌പൂരില്‍ നിലേഷ് എന്നദ്ധ്യാപകന്‍ എട്ടോളം കുട്ടികളെ ബലാല്‍സംഗം ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിസ്താര ഭയത്താല്‍ കൂടുതല്‍ എഴുതിന്നില്ല.
(ഞാനൊരു വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശ്ശിക്കുന്നില്ല ആയതിനാല്‍ പെണ്‍ മാഷുമാരെപ്പറ്റി ഞാനൊന്നും പ്രദിപാതിച്ചിട്ടില്ലാട്ടൊ)
എന്നെ കുഞ്ഞുന്നാളില്‍ ഹോസ്റ്റെലില്‍ നിന്നു ചൂരല്‍ കൊണ്ടു ചുഴറ്റിയടിച്ചു എന്റെ തോലുപറിച്ചെടുക്കല്‍ ഹോബിയാക്കിയ ഹോസ്റ്റെല്‍ വാര്‍ഡനെ ഇന്നും ഞാന്‍ തിരയുകായാണ്; നിസ്സാര കാരണങ്ങള്‍കാണു കടുത്ത ശിക്ഷ ; ഒരു തരം മാനസിക വൈകല്യം; അയാള്‍ പക്ഷപാതിയായിരുന്നു; തൊലിവെളുത്ത വാര്‍ഡനോടു കളിപറഞ്നിരിക്കുന്ന കൂട്ടുകാര്‍ ചൂരലില്‍ നിന്നും രക്ഷപ്പെടുമായിരുന്നു; ഹം, ഹ:.
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒന്‍പതു വയസ്സുമുതല്‍ ഞാന്‍ വളര്‍ന്ന ഹോസറ്റലും സ്കൂളും കാണാന്‍ പോയി; എന്റെ നാട്ടില്‍ നിന്നും വളരെ ദൂരെ; തനിച്ചായിരുന്നു ഞാന്‍ പോയത്; അവിടെ വന്ന മാറ്റങ്ങള്‍ കണ്ടു; എന്നെ അച്ചനു തുല്യം സ്നേഹിച്ചു താലോലിച്ച എന്റെ അധ്യാപകനെ കണ്ടു; ആ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ വാക്കുകള്‍കാവില്ല. എനിക്കു നല്ലൊരു സ്വഭാവഗുണം തന്ന; ഞാന്‍ ആരാധിക്കുന്ന എന്റെ ഗുരു.
നജീം: കുഞ്ഞന്‍ പറഞ്ഞതുപോലെ വളരെ കാലിക പ്രസക്തിയുള്ള പോസ്റ്റാണിത്.
ഈ കുറിപ്പിന്റെ രണ്ടാം പകുതിയില്‍ പറഞ്ഞ വാര്‍ത്തകള്‍ ശരിക്കും ഞെട്ടിച്ചെങ്കിലും ആദ്യപകുതി ആശ്വാസമേകി. ‘ആചാര്യ ദേവോ ഭവ’ എന്ന തത്വം പിന്‍തുടരുന്ന ഭാരതഭൂമിയില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനം വളരെ വളരെ ഉയരങ്ങളില്‍ തന്നെയാണ്. എന്നും അങ്ങിനെ തന്നെ ആയിരിക്കേണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കം...
വളരെ പ്രസക്തമായ ഒരു പോസ്റ്റ്... നന്നായി...
“ഏതൊരു ജോലിയും അവിടുന്നു പിരിയുന്നതോടെ നാം വിസ്‌മരിക്കപ്പെടും എന്നാല്‍ അദ്ധ്യാപകര്‍ക്ക് അതു കഴിഞ്ഞും എപ്പോള്‍ എവിടെ ചെന്നാലും ഒരു ശിഷ്യനെയെങ്കിലും കണ്ടെത്താം.“
ഇത് എത്ര ശരിയാണ്‍....
പക്ഷേ... പോസ്റ്റിന്റെ അവസാനങ്ങളില്‍ പറഞ്ഞതു പോലെയുള്ള ശിക്ഷാ രീതികള്‍ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ചോദ്യം ചെയ്യുന്നു...
നജീം, നേരത്തെ വായിച്ചിരുന്നു. ഇപ്രാവശ്യത്തെ കേരള കൌമുദി പേപ്പറില്‍ ഇതിന് സമാനമായ ഒരു ലേഖനമുണ്ട്.
നല്ല ലേഖനം. ഗുരുശിഷ്യ ബന്ധമെന്ന് പറഞ്ഞാല്‍ ശിഷ്യനും (അതായത് ചെറുപ്രായത്തില്‍ ശിഷ്യന്റെ മാതാപിതാക്കള്‍ക്കും) ഗുരുവിനും തുല്യ പ്രാധാന്യമുണ്ട്. ഇന്നത്തെ ശിഷ്യനാണ് നാളത്തെ ഗുരു. മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒളിച്ചോടരുത്. ഇവിടെത്തന്നെ കണ്ടില്ലേ, മാതാപിതാക്കളുടെ ഇടപെടലുകള്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ കാര്യം കഴിഞ്ഞു എന്ന് പറഞ്ഞിരിക്കുന്ന മാതാപിതാക്കളാണ് ഒരു വലിയ ഫാക്ടര്‍ ഇക്കാര്യത്തില്‍. മാതാപിതാക്കളുടെ ഇടപെടലുകളുണ്ടെങ്കില്‍ പല സ്കൂളുകളില്‍ ഗുരുക്കന്മാരും ശ്രദ്ധിക്കും.
അതുകൊണ്ട് ഏതൊരു ഗുരുശിഷ്യ ചര്‍ച്ചയിലും മാതാപിതാക്കളെയും ഉള്‍പ്പെടുത്തണം.
നമ്മുടെ നാടിനപമാനമാണു ഇത്തരതിലുള്ള ടീച്ചര്‍മാര്‍, ഇപ്പൊഴും 14 വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ പേടിയോടെ ഓര്‍ക്കുന്നതു എന്‍റെ 5 മുതല്‍ 7 വരെ യുളള ക്ലാസുകളാണു, ചാത്തന്നൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു, അയ്യോ english,science എടുത്തിരുന്ന അവരുടെ വിനോദം english വായിപ്പിക്കുകയായിരുന്നു, എന്തെങ്കിലും കാരണത്താല്‍ വായിച്ചില്ലങ്കില്‍ അസാമാന്യ കിഴുക്കും, 1 മുതല്‍ 4 വരെ മലയാളം സ്കൂളില്‍ പോയ ഞങ്ങള്‍ക്ക് 5-6 ക്ലാസില്‍ അത്ര speedil വായിക്കാന്‍ പറ്റിയിരുന്നില്ല, ഒന്ന് തെറ്റിയാല്‍ അവരുടെ കുഴുക്കു പേടിച്ചു നേരാംവണ്ണം വായിക്കാന്‍ പോലും പറ്റിയിരുന്നില്ല, 2 ദിവസ്സം കഴിയുംബൊള്‍ കൈ അനക്കാന്‍ പോലും പറ്റിയിരുന്നില്ല, അതിനെ കിഴുക്കെന്നല്ല പറയേണ്ടത്,മാംസം ഉടക്കല്‍ എന്നാണ്
Post a Comment