അങ്ങിനെ നമ്മുടെ മമ്മാലിക്കയുടെ ആഗ്രഹം സാധിച്ചു..! "ഇക്കാ, ഇതൊക്കെ ഫ്രീയാ ടിക്കറ്റിനോടൊപ്പം ഇതിന്റെ പൈസ ഒക്കെ അവരു വാങ്ങിയിട്ടുണ്ട്.."
എപ്പോ എന്നെ കണ്ടാലും ചോദിക്കും "മോനേ, ഇക്കായ്ക് ഒരു വിസാ നീ അയച്ചുതാ രണ്ടാഴ്ച്ച ഞാന്‍ ഒന്നു ദുബായ് ഒക്കെ കാണട്ടേ.."
കൈയില്‍ അത്യാവശ്യം പണമൊക്കെയുള്ളതു കൊണ്ട് ഞാനും വിചാരിച്ചു മരിച്ചുപോകുന്ന മനുഷ്യരല്ലേ ഒരു വിസിറ്റിങ്ങ് വിസ എടുത്തേക്കാം..
അങ്ങനെ ഇക്ക രണ്ടാഴ്ച ഇവിടുണ്ടായിരുന്നു നല്ല രസമുള്ള രണ്ടാഴ്ച..!
അതിനിടെ നടന്ന ചില സംഭവങ്ങള്‍ ഓര്‍ക്കട്ടേ..
****************************************
വിസ കിട്ടിയ ഉടനെ മമ്മാലിക്ക പോയത് നൈറ്റ് ക്ലാസ്സില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍. ദുഫായിലൊക്കെ പോകുമ്പോള്‍ അതിന്റെതായ ഒരു 'ഇതൊ'ക്കെ വേണ്ടെ..ഏത്...?
അവിടെ ചെന്നപ്പോഴോ..അവിടെ പഠിപ്പിക്കുന്നത് "രാമാ കില്‍ രാവണാ, രാവണാ കില്‍ഡ് ബൈ രാമാ..! "
മമ്മാലിക്കക്ക് ആകെ ഡൗട്ട് ദുബായില്‍ പോകാന്‍ എന്തിനാ പണ്ട് രാമന്‍ രാവണനെ കൊന്നതൊക്കെ നമ്മള്‍ പഠിക്കുന്നത് ..? തന്നെയുമല്ല ഞമ്മള്‍ പണ്ടത്തെ നാലാം ക്ലാസ്സാ, അത്യാവശ്യ ഇംഗ്ലീഷൊക്കെ അറിയാം. പിന്നെന്തിന്നാ പണം കളയുന്നേ.?
അവിടെ നിര്‍ത്തി ഇക്കയുടെ പഠനം.
****************************************
വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ ഫോം പൂരിപ്പിക്കാന്‍ നോക്കുമ്പോഴാണ് മമ്മാലിക്കക്കു മനസിലാകുന്നത് "ഫില്ല് ഇന്‍ ദ ബ്ലാക്ക് ലെറ്റര്‍" മമ്മാലിക്കയുടെ കൈയില്‍ ഉള്ളതോ നീല ബിസ്മി പെന്നും..! ('ബ്ലോക്ക്' ലെറ്റര്‍ എന്നത് പാവത്തിനു തെറ്റിയതായിരുന്നു..)
അടുത്ത് നിന്നയാളോട് പേന വാങ്ങി പൂരിപ്പിക്കുമ്പോഴാ ദേ വരുന്നു അടുത്ത ചോദ്യം ..!
ഒരു കോളത്തില്‍ കിടക്കുന്നു SEX..?
മമ്മാലിക്കക്ക് ആകെ ഡൗട്ട് ആയി എന്താ ഇപ്പൊ എഴുതുക. സംശയ നിവാരണത്തിനു അടുത്തുള്ളയാളോട് ചോദിച്ചു.
അതേ അതു സെക്സ്..ആണോ പെണ്ണോ എന്നെഴുതാനാ..
ഇക്കാ ആകെ വട്ടായി 'പടച്ച തമ്പുരാനേ ഈ വയസാന്‍ കാലത്ത് എന്ത് സെക്സ് എന്നാലോചിക്കുമ്പോള്‍ ദേ, കിടക്കുന്നു അതിലും വൃത്തികെട്ട ചോദ്യം !
രാജ്യം മൊത്തം എയിഡ്‌സ് ഓക്കെയുള്ളതല്ലേ, അതായിരിക്കും ഇങ്ങനെയൊക്കെ ഒരോരോ ചോദ്യങ്ങള്‍ .കാലം പോയ പോക്കെ....!
"ആണായാലും പെണ്ണായാലും ഞമ്മക്കങ്ങിനെ സെക്സില്‍ ഒന്നും വലിയ താല്പര്യം ഒന്നുമില്ല" എന്നെഴുതാന്‍ മുതിര്‍ന്നെങ്കിലും അത് ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്തതിനാല്‍ അതങ്ങിനെ വിട്ടു.
****************************************
വിമാനത്തില്‍ ജ്യൂസും കൊടുത്തപ്പോഴും പിന്നെ ഭക്ഷണം കൊടുത്തപ്പോഴും മമ്മാലിക്ക പറഞ്ഞു .."നോ തങ്ക്സ്.."
ഇത് കണ്ട് അടുത്തിരുന്ന ഒരാള്‍ ചോദിച്ചു : 'എന്താ ഇക്ക നോയിമ്പ് ആണോ എന്താ ഒന്നും കഴിക്കാത്തേ..?'
"മോനെ ഒരാഗ്രഹം കൊണ്ട് ദുബായ് കാണാന്‍ പോകുന്നുവെന്നെയുള്ളൂ. മോന്‍ കരുതുന്നപോലെ അത്ര പെരുത്ത് പണമൊന്നും ഇക്കായുടെ അടുത്തില്ല്ല.വിമാനത്താവളത്തില്‍ ഒരു ചായ കുടിച്ചപ്പോഴേ രൂപ പത്താ വാങ്ങിയത്. ഇനി ഇപ്പോ ആകാശത്ത് വച്ച് നല്ല കോയിബിരിയാണിയൊക്കെ തിന്നാല്‍ പടച്ചോനേ ബില്ലു വരുമ്പോള്‍ അറിയാം..!
മമ്മാലിക്കയുടെ ചങ്കിടിച്ചു, എന്തു ചെയ്യാം അപ്പോഴേക്കും ഭക്ഷണം ഒക്കെ വിളമ്പി കഴിഞ്ഞിരുന്നു.
***************************************
ഒരിക്കല്‍ മമ്മാലിക്കയുമായി പുറത്തു പോകുന്നതിനിടെ പെട്രോള്‍ അടിക്കാന്‍ വേണ്ടി പമ്പില്‍ കയറിയപ്പോഴാ മമ്മാലിക്ക പറയുന്നത്..
"മോനേ, ഞാന്‍ കൊണ്ടുവന്ന പനാമയൊക്കെ തീര്‍ന്നു ഒരു മാള്‍ബോറോ വാങ്ങിയിട്ടു വരാം കേട്ടാ.."
ദിര്‍ഹംസ് അത്ര പരിചയമില്ലാത്തതിനാല്‍ ഞാന്‍ തന്നെ കൃത്യമായി എടുത്തു കൊടുത്തു.
രണ്ടു മിനിട്ടിനു ശേഷം അകത്തേക്കു പോയ അതേ സ്പീഡില്‍ തിരിച്ചു വന്നിട്ട് പറഞ്ഞു..
"പടച്ചോനേ.., ഞാന്‍ വിചാരിച്ചു ഈ തട്ടിപ്പും വെട്ടിപ്പും ഒക്കെ നമ്മുടെ നാട്ടിലേ ഉള്ളൂന്നാ പക്ഷേങ്കില് ഇവിടെ അതിലും കഷ്‌ടമാ മോനേ.."
എന്താ മമ്മാലിക്കാ എന്താ ഉണ്ടായേ..?
എന്താ ഉണ്ടായേന്നാ..? ഞാന്‍ അങ്ങോട്ടു കേറിച്ചെന്നപ്പോഴേ ആ ഫിലിപ്പീനി കൊച്ച് പറയുവാ "ഗുഡ് ഈവിനിങ്ങ് സാ....ര്‍ന്ന്." ആ വിളി കേട്ടപ്പോഴേ എനിക്ക് തോന്നിയതാ എന്തോ ഒരു ഗുലുമാലുണ്ടെന്ന്..!
അതിന് എന്താ നടന്നതെന്ന് പറയിക്കാ..?
"ഞാന്‍ ആദ്യം പൈസ കൊടുത്തു അപ്പൊ തന്നെ ആ കൊച്ച് അതെടുത്ത് ആ പെട്ടിയില്‍ ഇടുകയും ചെയ്ത്. ഞാന്‍ ഒന്നു അവിടെ ഒക്കെ നോക്കി സിഗറേറ്റ് വാങ്ങാന്‍ ചെന്നപ്പോ..ദേ പിന്നെം ചോദിക്കുന്നു പൈസ !. എനിക്ക് ശരിക്കും ദേശ്യം വന്നതാ പക്ഷേ ഭാഷയുടെ പ്രശ്നമാ മോനെ, ഇല്ലെങ്കില്‍ ആ കൊച്ചിനെ ഞാന്‍ നല്ല നാലു പറഞ്ഞേനേ.."
ഞങ്ങള്‍ അകത്തു കയറി ചോദിക്കുമ്പോഴല്ലേ കാര്യം അറിയുന്നത്.
പൈസ ആദ്യം കൊടുത്തത് നേരു തന്നെ, ഇക്ക സിഗററ്റെടുക്കാന്‍ നേരത്ത "വുഡ് യു ലൈക്ക് റ്റു ബൈ എനിത്തിങ്ങ് എള്‍സ് സര്‍' എന്നാ കാഷ്യര്‍ ചോദിച്ചപ്പോള്‍ ഇക്കക്ക് തോന്നിയത് വീണ്ടും പൈസ ചോദിക്കുന്നു എന്നാ..!
**************************************
തിരികെ പോകാന്‍ നേരം മമ്മാലിക്ക കരുതികൂട്ടി തന്നെ വിമാനത്തില്‍ ഇരുന്നു. എന്തു തന്നാലും വേണ്ടെന്നു പറയുന്ന പ്രശ്നമില്ല. ഭക്ഷണവും പിന്നെ ജീവിതത്തില്‍ ആദ്യമായാണെങ്കിലും അല്പം "ഹോട്ട്" പോലും ഇക്ക വേണ്ടെന്നു പറഞ്ഞില്ല.
ആളു നല്ല മൂഡില്‍ ഇങ്ങനെ ഇരിക്കുമ്പോഴാ അങ്ങു ദൂരെ കരിപ്പൂര്‍ വിമാനത്താവളം..! അതങ്ങ് അടുത്തടുത്ത് വന്നപ്പോള്‍ മമ്മാലിക്കയുടെ മനസ്സിലും പെരുത്ത് സന്തോഷം. രണ്ടാഴ്ചയായില്ലെ വീടു വിട്ടു നിന്നിട്ട് !.
സിഗ്നല്‍ ലഭിക്കാത്തതിനാല്‍ വിമാനം ഒന്നു രണ്ടു കറക്കം വിമാനത്താവളത്തിനു മുകളിലൂടെ കറങ്ങിയപ്പോള്‍ ഇക്കക്ക് ക്ഷമയുടെ നെല്ലിപ്പലക ഇളകി..ആളിത്തിരി ഫോമിലും ആയിരുന്നല്ലോ..
മമ്മാലിക്ക ചാടി എണീറ്റ് അല്പം ഉച്ചയില്‍ തന്നെ അങ്ങട്ട് കാച്ചി..
"പൈലറ്റ് സാറേ, നിങ്ങള് ചിലപ്പോ വല്ലപ്പോഴുമൊക്കെ വരുന്നത് കൊണ്ടായിരിക്കും ഒരു ഡൗട്ട് അല്ലേ..? പക്ഷേങ്കില് ഞമ്മള്‍ ദിവസവും ഇതിന്റെ വാതുക്കക്കൂടി തേരാപാരാ ഓട്ടോയില് പോകുന്നതാ ഞമ്മക്ക് തെറ്റില്ലാ..സാറങ്ങട്ട് ധൈര്യായി എറക്കിക്കോ ഒരു സംശയവും വേണ്ട ഇതന്നെ ഞമ്മട കരിപ്പൂര്..!"
**************************************
ഇവിടെ ആരെങ്കിലും നാട്ടില്‍ പോകുമ്പോള്‍ പെട്ടി കെട്ടുന്ന സമയം കൂട്ടൂകാര്‍ തമാശക്ക് എന്തെങ്കിലും സാധങ്ങള്‍ അതിനുള്ളിലേക്ക് കയറ്റി വച്ചു കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്. ഉണക്ക റൊട്ടിയോ ചിലപ്പോള്‍ ആ സമയത്ത് അവിടെ ഇല്ലാത്ത ഏതെങ്കിലും നിര്‍ഭാഗ്യവാന്റെ ടീഷര്‍ട്ടോ ലുങ്കയോ വരെ അങ്ങിനെ അനധികൃതമായി നാട്ടില്‍ എത്തിയെന്നിരിക്കും.!
മമ്മാലിക്ക പോയപ്പോള്‍ ഭാഗ്യം, മറ്റൊന്നും വെച്ചില്ല രണ്ട് തക്കാളി, രണ്ട് സവാള, കുറച്ച് ഇഞ്ചി പച്ചമുള്‍ക് ഒക്കെ നല്ല മനോഹരമായി പാക്ക് ചെയ്ത് പെട്ടിക്കുള്ളില്‍ തിരുകി..
വീട്ടില്‍ എത്തി പെട്ടി തുറക്കുമ്പോള്‍ ഇക്കക്ക് കാര്യം മനസിലായി. ഇക്ക പറഞ്ഞു
"അതാ കുരുത്തം കെട്ട പിള്ളേരുടെ പണിയാ..നീ ഇതങ്ങ് കളഞ്ഞേര് സഫിയാ..."
ഇത്ത ഇത് കേട്ട പാതി കേക്കാത്ത പാതി ചാടി വീണില്ലെ..
"ആഹാ..കളയാനാ..? നിങ്ങള്‍ രണ്ടാഴ്ച അവിടെ തിന്ന് കൊഴുത്ത് നടന്നപ്പോ ഞങ്ങളെ ഒന്നും ഓര്‍ത്തില്ലെല്ലോ ?. അതിനു പടച്ചോന്‍ തന്നതാ ഇത്. ഇതൊക്കെ ഇട്ട് ഇന്ന് ഞാന്‍ ഒരു കോയിക്കറി ബക്കട്ടെ..ഞമ്മക്കും അറിയേണ്ടേ ദുബായിലെ കറികളുടെ ടേസ്റ്റ്...ങേ...!"
**************************************
ഇതൊന്നും മമ്മാലിക്ക അറിഞ്ഞില്ലെങ്കില്‍, മമ്മാലിക്ക എന്നോട് വഴക്കിടാന്‍ വന്നില്ലെങ്കില്‍ ഞാന്‍ ബാക്കി നടന്ന സംഭവങ്ങള്‍ കൂടി തുടര്‍ന്നു പറയാം കേട്ടോ...
Labels: നര്‍മ്മം
Subscribe to:
Post Comments (Atom)
11 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഇതൊന്നും മമ്മാലിക്ക അറിഞ്ഞില്ലെങ്കില്‍, മമ്മാലിക്ക എന്നോട് വഴക്കിടാന്‍ വന്നില്ലെങ്കില്‍ ഞാന്‍ ബാക്കി നടന്ന സംഭവങ്ങള്‍ കൂടി തുടര്‍ന്നു പറയാം കേട്ടോ...
നജീമിക്കാ...
മമ്മാലിക്ക ഒന്നും പറയില്ലെന്നേ.... ബാക്കി കൂടി അങ്ങ് പോസ്റ്റ്.... അടിപൊളി വിവരണം!!
:)
അതേ അതു സെക്സ്..ആണോ പെണ്ണോ എന്നെഴുതാനാ..
ഇക്കാ ആകെ വട്ടായി 'പടച്ച തമ്പുരാനേ ഈ വയസാന്‍ കാലത്ത് എന്ത് സെക്സ് എന്നാലോചിക്കുമ്പോള്‍ ദേ, കിടക്കുന്നു അതിലും വൃത്തികെട്ട ചോദ്യം !
hahah chirichu patham vannu mashey
കൊള്ളാം ഭായ്.
വിമാനത്തിന്റെ ചിറകിലെ വിജാഗിരീന്റെ കാര്യം പറഞ്ഞ ഒരു കാക്കാനെ ഓര്‍ത്തു :)
ബാക്കി എഴുത്.
hahaha...
woowwww athu kalakkitto ikkaa..
ikka bejaravathe bakki parayanne. mammalikkade kryam njangal ettunneee..
bhangiyay paranjittundattoo... ikka aloru sambhavam aanalloooo
അതെ, മമ്മാലിക്ക ഒന്നും പറയില്ല. നജീം പോസ്റ്റ്. ഇത് അടിപൊളി ആയിട്ടുണ്ട്.
രസിച്ച് നജീമേ.:) ന്നാലും ഇതിലെ ചില നമ്പറുകള്‍ എവിടേയോ കേട്ടുമറന്നതുപോലെ..
"പൈലറ്റ് സാറേ, നിങ്ങള് ചിലപ്പോ വല്ലപ്പോഴുമൊക്കെ വരുന്നത് കൊണ്ടായിരിക്കും ഒരു ഡൗട്ട് അല്ലേ..? പക്ഷേങ്കില് ഞമ്മള്‍ ദിവസവും ഇതിന്റെ വാതുക്കക്കൂടി തേരാപാരാ ഓട്ടോയില് പോകുന്നതാ ഞമ്മക്ക് തെറ്റില്ലാ..സാറങ്ങട്ട് ധൈര്യായി എറക്കിക്കോ ഒരു സംശയവും വേണ്ട ഇതന്നെ ഞമ്മട കരിപ്പൂര്..!"
ഹ ഹ ഹ
നജീം ഭായ് കലക്കീട്ടോ...
:)
സുനില്‍
നജീം ഭായ്.. ഈന്റെ ബാക്കീം കൂടെ ബേഗം പോരട്ട്...
ശ്രീ, മനു, ഇക്കാസ് മെര്‍ച്ചന്റ്, പ്രിയ, കുതിരവട്ടന്‍, ഏറനാടന്‍, സുനില്‍ , ജിം
എല്ലാവര്‍ക്കും പ്രത്യേക നന്ദി. തുടര്‍ന്നും അഭിപ്രായം അറിയിക്കുമല്ലോ അല്ലേ..
ഓണാശംസകളും നേരുന്നു.
ikkaaaaaaaaaaa... adipoli..... sho......... veyya.. chirichu cirichu veyar vedhana thudangi.....hehe
Post a Comment