പൈക്കളെ മേച്ചു നടക്കും കണ്ണാ
നിന്‍ പൈദാഹം തീര്‍ക്കുവാനെന്തു വേണം ?
കാളിന്ദീ തീരത്തു വന്നുവെന്നാല്‍
നല്ല വെണ്ണ ചോറൂട്ടി നല്‍കിടാം ഞാന്‍
മാനത്ത് കാര്‍മുകില്‍ കാണുന്നേരം
ചാരത്തെന്‍ കാര്‍വര്‍ണ്ണനുള്ള പോലെ
ഓടക്കുഴലൂതി നില്‍ക്കുന്ന നേരത്തെന്‍ -
ദുഖങ്ങളൊക്കെയും മാഞ്ഞപോലെ !
സംസാര സാഗര തിരമാലയില്‍
ജന്മം വ്യഥയായൊഴുകീടുമ്പോള്‍
ഒരു നവ്യ രൂപമായവതരിക്കൂ
സ്വര്‍ഗ്ഗ ലോകത്തിലേക്കെന്നെ നീ
കൊണ്ടൂപോകൂ പ്രഭോ...
7 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:
ഒരു ഭഗവല്‍ സ്‌മരണ ( കവിത )
നന്നായിരിക്കുന്നു...
ലളിതമായ മനോഹരമായ വരികള്‍
അവസാനത്തെ പാരയിലെ വരികള്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു
ലളിതമായ കുഞ്ഞിക്കവിത....:)
:)
krishnaa neee vegene varooo
:)
അഭിപ്രായത്തിനു നന്ദി ശ്രീ, സതീഷ്, കുഞ്ഞന്‍, പ്രിയ..
adutha janmathil oru mayil peeliyayi jenichu ende krishnande thalayil illengilum kannane thottu thazhuvan enikku anuvadham tharane ennu njan prarthikkunnu.... ee varikal kanumbol endho oru asooya enikkuim thonnunnu... ende munnil ende kannan najeem ikkayude kavitha smrithikalkku odivarumo avo........
Post a Comment