അഗതികളുടെ അമ്മ...

on Monday, August 27, 2007



97 വര്‍ഷം മുന്‍പ്.
ഒരു ആഗസ്റ്റ് മാസം 27 ആം തീയതി അല്‍ബേനിയയിലെ ഒരു സാധാരണ കുടുമ്പത്തിലെ മൂന്നു മക്കളില്‍ ഇളയവളായി "അഗ്‌നസ്" എന്ന പെണ്‍കുട്ടി പിറന്നു.


സ്‌കൂള്‍ പഠനത്തിനിടയിലും പന്ത്രണ്ടാമത്തെ വയസുമുതല്‍ പാവങ്ങളെ സഹായിക്കുക അവര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടന്ന ആ പെണ്‍കുട്ടി 17ആം വയസു മുതല്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേരുകയും, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1931 മെയ് 24 നു ഇന്ത്യയില്‍ എത്തിചേരുകയുമായിരുന്നു അവര്‍.


സ്വര്‍ഗത്തില്‍ നിന്നും ദൈവം നിയോഗിച്ച ഒരു മാലായെ പോലെ ഇന്ത്യയിലെ അശരണര്‍ക്കും അനാഥര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക വഴി ലോകത്തെതന്നെ നമ്മകള്‍കൊണ്ട് പ്രകാശപൂരിത ശ്രമിച്ച അഗതികളുടെ അമ്മയായിരുന്ന 'മദര്‍ തെരേസ' ആയിരുന്നു ആഗ്നസ് എന്ന ആ പെണ്‍കുട്ടി.


കൊല്‍കത്ത സെന്റ് മേരീസ് സ്കൂളില്‍ 1948 വരെ ജോലി നോക്കിയിരുന്നെങ്കിലും അവിടുത്തെ പുഴുക്കള്‍ നുരയുന്ന തെരുവോരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരല്പം സാന്ത്വനവും നല്‍കുക എന്ന കര്‍ത്തവ്യം ഏറ്റെടുക്കാന്‍ സ്‌കൂള്‍ അധികൃതരുടെ അനുവാദത്തോടെ ഇരുണ്ട വൃത്തികെട്ട തെരുവിലേക്കിറങ്ങുകയായിരുന്നു ആ അമ്മ.


നീണ്ട 9 വര്‍ഷക്കാലം ആ തെരുവിലെ ഇടുങ്ങില്‍ മുറിയില്‍ താമസിച്ച് ആരോരുമില്ലാതെ രോഗബാധിതരായി കിടക്കുന്നവരെ ജീവിതത്തിലേക്ക് നയിക്കാന്‍ അക്ഷീണ പ്രവര്‍ത്തനം തന്നെ നടത്തുകയാണുണ്ടയത്.


അനാഥര്‍ക്കും കുഷ്‌ടരോഗികള്‍ക്കും ഒരു അഭയ കേന്ദ്രമായി മദര്‍ 1950 ഒക്‌ടോബര്‍ 7 നു തുടങ്ങിവച്ച "മിഷണറീസ് ഓഫ് ചാരിറ്റി" എന്ന പ്രസ്ഥാനം ലോകം മുഴുവന്‍ വളര്‍ന്ന് ഇന്നത് നാല്പതിലേറെ രാജ്യങ്ങളിലായി 570 ഇല്‍ പരം സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തില്പരം സന്നദ്ധ പ്രവര്‍ത്തകരും 4000ല്‍ അധികം കന്യസ്‌ത്രീകളും പ്രവര്‍ത്തിച്ചു വരുന്നു.


ഏതോ ദുര്‍ബല നിമിഷത്തിന്റെ ബാക്കി പത്രമെന്നോണം സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞിനെ പൊക്കിള്‍ കൊടി അറുത്ത് കക്കൂസിലും അഴുക്കുചാലിലും എറിഞ്നിട്ടു പോകുന്നവര്‍, അപമാനഭയം കൊണ്ടോ വളര്‍ത്താന്‍ കഴിവില്ലാത്തതിനാലോ ഇത്തരത്തില്‍ ക്രൂരമായി ഉപേക്ഷിക്കുന്ന കുട്ടികളെ ഏറ്റെടുത്തു സം‌രക്ഷിക്കുവാന്‍ ശിശുഭവന്‍, എയ്‌ഡ്‌സ് എന്നത് മഹാപാപവും കൊടിയ രോഗവുമായി കരുതിയിരുന്ന കാലത്ത് എയിഡ്‌സ് രോഗികള്‍ക്കായ് ഒരാശ്വാസകേന്ദ്രം, അങ്ങിനെ ഒട്ടനവധി സ്ഥാപനങ്ങള്‍ക്ക് മദര്‍ തുടക്കമിട്ടു.


ഈ അപൂര്‍‌വ വ്യക്തിത്വത്തിന്റെ സേവന തല്പരതക്കുള്ള നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തി.ഈ അവാര്‍‌ഡുകളും ബഹുമതികളും അവരെ കൂടുതല്‍ ഉദാരമതിയും വിനീതയും ആക്കിയതേയുള്ളുവെന്നും നമ്മുക്കറിയാം.
ഇത്തരത്തില്‍ അനാഥര്‍ക്കും ആലമ്പഹീനര്‍ക്കും വേണ്ടി ജീവന്‍ തന്നെ ഉഴിഞ്ഞുവച്ച മറ്റൊരു വ്യക്തിത്വത്തെ ഇനി കണ്ടെത്താനാവുമോ.

കരുണയും സ്‌നേഹവും കൈമുതലായി സൂക്ഷിച്ച ആ പുണ്ണ്യ വനിത അനോരോഗ്യത്താല്‍ 1997 മാര്‍ച്ച് 13-ആം തീയതി താന്‍ തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടത്തിപ്പ് സിസ്റ്റര്‍ നിര്‍മ്മലയെ ഏല്പിക്കുകയും , ദൈവം ഭൂമിയില്‍ ഏല്പിച്ച ജോലി സത്യസന്ധമായും കൃത്യമായും ചെയ്തു തീര്‍ത്ത് കരുണയുടെ ആ മാലാഖ 1997 സെപ്തമ്പര്‍ 5 നു ഈ ലോകത്തോട് വിടപറഞ്ഞു പോയി.


നമ്മുടെ പ്രിയപെട്ടവര്‍‌ക്കൊപ്പം നാളെ സ്വര്‍ഗത്തില്‍ ആ സ്‌നേഹമാതാവിനെ ഒരിക്കല്‍ കൂടി കണ്ടമുട്ടുവാന്‍ ദൈവം ഇടനല്‍കിയെങ്കില്‍.....!!!



6 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

നമ്മുടെ പ്രിയപെട്ടവര്‍‌ക്കൊപ്പം നാളെ സ്വര്‍ഗത്തില്‍ വച്ച് ആ സ്‌നമാതാവിനെ ഒരിക്കല്‍ കൂടി കണ്ടുമുട്ടുവാന്‍ ദൈവം ഇടനല്‍കിയെങ്കില്‍.....?

പ്രിയ said...

daivam adhehathinu ettavum priyapetta orale ee bhomiyilekkayachu.ella arthathilum oru malagha.

oru manushyaatmavinu etramatram mahatvam undakam ennathinu ettavum valiya thelivu.

the great amma.

ee indiakku kittiya punnyam.

മന്‍സുര്‍ said...

പ്രിയ സ്നേഹിത

പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ കൂടെയുള്ളവരുടെ വീഴ്ച പോലും കാണാതെ മുന്നോട്ട് പായും ജനങ്ങള്‍ക്ക് അവരുടെ ചിന്തകളില്‍ ഒരു മാറ്റം , ഒരു വെളിചം
സ്നേഹത്തിന്‍റെ വാക്കുകളിലൂടെ,പരിചരണങ്ങളിലൂടെ...
ലോകത്തെ മുഴുവന്‍ തന്‍റെ നേര്‍ക്ക് തിരിച്ച ആ സ്നേഹനിധിയാം അഗതികളുടെ അമ്മ....ഒരു തീര നഷ്ടമായ് എന്നും മനസ്സില്‍
ആ അമ്മയുടെ വാക്കുകള്‍ ഇങ്ങിനെ...................
If you judge people...you have no time to love them.

അഭിനന്ദങ്ങള്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

ഏ.ആര്‍. നജീം said...

അഭിപ്രായത്തിനു നന്ദി പ്രിയാ, മന്‍സൂര്‍

Anonymous said...

pavangalude ammakke oru kodi pranam

Unknown said...

ella ammamarillum iswaranunde
ennal
pavangallude amma iswaran thanneyannu