അനാഥ ജന്മങ്ങള്‍...

on Wednesday, August 15, 2007


അമ്മയെ കണ്ടതോര്‍മ്മയില്ല
അചഛനേതാണെന്നറിയുകില്ല
ഏതോ മരച്ചോട്ടില്‍ പെറ്റു വീണ
എന്നെ വിട്ടമ്മയെങ്ങോ മറഞ്ഞുപോയ്


വാസന്ത സന്ധ്യകള്‍ വന്നില്ല
എന്നെ, കൈപിടിച്ചെങ്ങും നടത്തിയില്ല
അമ്മിഞ്ഞപ്പാലിന്‍ മണവുമില്ല
അമ്മതന്‍ മാറിലുറങ്ങിയില്ല
അമ്പിളിമാമനെ കൊണ്ടത്തരാന്‍
അമ്മ, കൈനീട്ടിയെന്നെയെടുത്തതില്ല
മുറ്റത്തെ മുല്ല പറിച്ചെടുത്ത്
എന്റെ മുത്തണിമാറിലണിഞ്ഞുമില്ല
കണ്ണന്‍ ചിരട്ടയില്‍ മണ്ണു വാരി
എന്റെ കൂടെ കളിക്കുവാനാരുമില്ല
താരാട്ടു കേട്ടു മയങ്ങിയില്ല
ആ മടിത്തട്ടില്‍ കിടന്നുമില്ല


അമ്മതന്‍ രൂപവും ആ ദിവ്യസ്‌നേഹവും
ഇല്ലിനി പുണ്ണ്യമതാസ്വദിക്കാന്‍
എന്തിനു പിന്നീയനാഥ ജന്മം?
കൊടും കാറ്റൊന്നടിച്ചു തകര്‍ന്നുവെങ്കില്‍...

9 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

അമ്മതന്‍ രൂപവും ആ ദിവ്യസ്‌നേഹവും
ഇല്ലിനി പുണ്ണ്യമതാസ്വദിക്കാന്‍
എന്തിനു പിന്നീയനാഥ ജന്മം?
കൊടും കാറ്റൊന്നടിച്ചു തകര്‍ന്നുവെങ്കില്‍

പ്രിയ said...

really heart touching...

ikka u wrote it very simply, but it bear the heart beats of those who are orphans.

yes, its the biggest sadness of any life. being alone in the world. it is too much terrible.

why god do such cruelty to one?

ദീപു കെ നായര്‍ said...

നജീം,

കവിത ഹൃദയസ്പര്‍ശിയാണ്‌. മൂന്നും നാലും വരികള്‍ ബന്ധിപ്പിച്ചിരിയ്ക്കുന്നതില്‍ ഒരു പന്തികേട്‌ തോന്നുന്നു എന്നതൊഴിച്ചാല്‍ വായിയ്ക്കാന്‍ സുഖമുള്ള ഭാഷയാണ്‌. ആശംസകള്‍!

Rasheed Chalil said...

:)

കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌,

കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

സാല്‍ജോҐsaljo said...

നൊന്തു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത
അഭിനന്ദങ്ങള്‍
കവിതയെ കുറിച്ച് ഒരു വിമര്‍ശനം ചെയ്യുക ഒരു നിസ്സാര കര്യമല്ല
ഈ വഴിയില്‍ ഞാനും ഒരു പുതുമുഖം
വളരെ അര്‍ത്ഥവത്തായ വരികല്‍
ചാഞുറങ്ങാന്‍ മോഹികും മനസ്സിന്‍റെ അമ്മയെ തേടിയുള്ള ഒരു യാത്രയുടെ അന്ത്യം മരണമാവരുതേ.....
ഇനിയും തുടരുക പുതുമ തേടിയുള്ള യാത്ര

നന്‍മകള്‍ നേരുന്നു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

ഏ.ആര്‍. നജീം said...

അഭിപ്രായത്തിനു പ്രിയ, ദീപു, ഇത്തിരിവെട്ടം, കുഞ്ഞന്‍, സാല്‍ജോ, മന്‍സൂറ്
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

തേജസ്വിനി said...

അനാഥര്‍!
സമൂഹം കല്‍പ്പിച്ചുകൊടുക്കുന്ന
സ്ഥാനം!!
ആരോരുമില്ലാത്തവര്‍ക്ക് അഭയം
നല്‍കാന്‍ ദൈവം പോലും മടി കാണിക്കുന്നുവോ???

അമ്മതന്‍ രൂപവും ആ ദിവ്യസ്‌നേഹവും
ഇല്ലിനി പുണ്ണ്യമതാസ്വദിക്കാന്‍
എന്തിനു പിന്നീയനാഥ ജന്മം?

മനസ്സില്‍ തട്ടി, പിന്നെ
മുറിവേല്‍പ്പിച്ചു
ഈ ചോദ്യം....