വേര്‍‌പാട്

on Wednesday, August 8, 2007

പാര്‍‌വണ ശശികല പാരിജാതത്തിന്‍
‍ചോട്ടില്‍ വിരിച്ച നിഴല്‍ വിരിപ്പില്‍
നിന്‍ ചുടു നിശ്വാസമേറ്റു കിടക്കവേ
തെന്നല്‍ വന്നെന്തേ കളിമൊഴിഞ്ഞു..?
നാണമെന്നോതിയോ, പൂക്കള്‍ വിതറി
നിന്‍ മേനിയില്‍ കമ്പളം ചാര്‍ത്തിയോ..?


സ്‌നേഹത്തിന്‍ മുത്തുകള്‍ കോര്‍‌ത്തൊരീയനുരാഗ
മാലനിന്‍ മാറിലണിഞ്ഞീടട്ടേ.
ധന്യമായീ പ്രേമ സംഗമം, ഗന്ധര്‍‌വ്വ
രാത്രിയിലെല്ലാം മറന്നിരിക്കവേ
പുലര്‍‌ക്കോഴി കൂകി തുടങ്ങിയല്ലോ
പുലര്‍ക്കാലമേറെയരികിലല്ലോ
കരയരുതെന്‍ പ്രേമ സര്‍‌വ്വസ്വമേ
നല്ലോരുനാള്‍ വിരുന്നെത്തും നമ്മരികില്‍


നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെ പിരിയാതെ വയ്യ.
കാണാനിനിയേറെ കാലം കഴിയേണം
തമ്മില്‍ കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖസ്‌മൃതികളില്‍ നീ വിതുമ്പീടവേ
വെണ്‍‌മേഖമായൊരുനാള്‍ ഞാന്‍ വന്നുചേരാം

6 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

വേര്‍‌പാട് ( കവിത )

ശ്രീ said...

"നിന്നെ പിരിയുവാന്‍ വയ്യെനിക്കെങ്കിലും
നിന്നെ പിരിയാതെ വയ്യ.
കാണാനിനിയേറെ കാലം കഴിയേണം
തമ്മില്‍ കാണാതെ കാണാന്‍ പഠിച്ചീടണം
ദുഖസ്‌മൃതികളില്‍ നീ വിതുമ്പീടവേ
വെണ്‍‌മേഖമായൊരുനാള്‍ ഞാന്‍ വന്നുചേരാം"

കൊള്ളാം.... ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി
:)

Rasheed Chalil said...

നന്നായിരിക്കുന്നു നജീം.

ഒന്ന് രണ്ട് അക്ഷര പിശാച് ഉണ്ടെന്ന് തോന്നുന്നു.

[ nardnahc hsemus ] said...

nice. :)

SHAN ALPY said...

what a nice

visit my blog

http://shanalpyblogspotcom.blogspot.com/

ഏ.ആര്‍. നജീം said...

ശ്രീ, വളരെ നന്ദി.
ഇത്തിരിവെട്ടം, തീര്‍ച്ചയായും ശ്രദ്ധിക്കാം.നന്ദി.
സുമേഷ്, ഷാന്‍, നന്ദി, തുടര്‍ന്നും വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യണേ..