കൃഷ്‌ണലീല

on Wednesday, August 15, 2007


കുന്തിയന്നോതി വരമൊന്നു നല്‍കുവാന്‍
ദു:ഖങ്ങള്‍ മേല്‍ ‍മേല്‍ വരുത്തണമേ..
വീണു ഞാന്‍ കേഴുന്നു മേഘവര്‍‌ണ്ണാ
പാദ പത്മത്തില്‍, ദുഖങ്ങള്‍ മാറ്റീടുവാന്‍..


സര്‍‌വ്വ ജാലങ്ങളിലും നീയാണെനിക്കെന്നും
സ്‌നേഹിച്ചു ഞാനിഹ ലോകമെല്ലാം
കയ്പ്പുനീര്‍ മാത്രം തിരിച്ചു തന്നു..
ചിലര്‍, മുള്‍ക്കിരീടങ്ങളും വെച്ചുതന്നു


ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഞാന്‍ നിനക്കായ്
കത്തിച്ചു വച്ച നിലവിളക്കിന്‍
നെയ്ത്തിരി നാളമണഞ്ഞുവല്ലോ
കാണുവാനായില്ല നിന്നെയെങ്ങും
എങ്ങോ മറഞ്ഞെന്നെ നോക്കി നില്‍പ്പൂ
മാനസ ലോലാ വരാത്തതെന്തേ
നിന്റെ രാധയാമെന്നെ മറന്നതെന്തേ..?

6 പേര്‍ അഭിപ്രായം അറിയിച്ചു താങ്കളോ..?:

ഏ.ആര്‍. നജീം said...

മാനസ ലോലാ വരാത്തതെന്തേ
നിന്റെ രാധയാമെന്നെ മറന്നതെന്തേ..?

കൃഷ്‌ണ ലീല ( കവിത )

സഹയാത്രികന്‍ said...

കണ്മണി രാധേ വരൂ പൂവണിഞ്ഞു വൃന്ദാവനി...
വേണുവില്‍ മധുരം പാടി വേദന മാറ്റൂ പ്രിയേ...
കാത്തിരിപ്പൂ നിന്റെ കൃഷ്ണന്‍ കണ്ണീരിന്‍ പൂവുമായ്...
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ തോഴി....

( ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തില്‍ നിന്നും )

എല്ലാരും വിരഹിണി രാധയെപ്പറ്റി പാടുന്നു... ആരറിഞ്ഞു കൃഷണനും വിരഹാതുര്‍നായി തന്റെ പ്രിയയെ ഓര്‍ക്കുന്നുണ്ടാകും....

പ്രിയ said...

കുന്തിയന്നോതി വരമൊന്നു നല്‍കുവാന്‍
ദു:ഖങ്ങള്‍ മേല്‍ ‍മേല്‍ വരുത്തണമേ..
വീണു ഞാന്‍ കേഴുന്നു മേഘവര്‍‌ണ്ണാ
പാദ പത്മത്തില്‍, ദുഖങ്ങള്‍ മാറ്റീടുവാന്‍..


its wonderful.. i lov those words :)

ഏ.ആര്‍. നജീം said...

അഭിപ്രായത്തിനു നന്ദി സഹയാത്രികന്‍ പ്രിയ
തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

സഹയാത്രികന്‍
അതെ, വിരഹം സ്‌നേഹമുള്ള മനസുകളേ നോവിക്കുക തന്നെ ചെയ്യും
അതുകൊണ്ട് തന്നെ ഭഗവാന്റെ മനസും നൊന്തിരിക്കണം

Geethu said...

endho adhu bvayichappol njanum oru radhaylle krishna ennu ende manam thengunnu..........

സന്തോഷ്‌ പല്ലശ്ശന said...

http://whitelineworld.com/profiles/blogs/3931164:BlogPost:323719

ee linkil oruthan ee kavitha moshtichu postiyittundu...

sradha kshanikkunnu..